Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഒരു ബൗളര്‍ക്കെതിരേ കൂടുതല്‍ സ്‌ട്രൈക്കറേറ്റ്? ബ്രാവോയുടെ പേടി സ്വപ്‌നം റസല്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. ടീമുകളെല്ലാം പരിശീലനം മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്. ഇന്ത്യയിലെ ആറ് വേദികളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. തട്ടകത്തിന്റെ ആധിപത്യം നല്‍കാതെയാണ് ഇത്തവണ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതെന്നാണ് മറ്റൊരു പ്രധാന സവിശേഷത. ഐപിഎല്ലിന്റെ 13 സീസണുകള്‍ പൂര്‍ത്തിയായപ്പോള്‍ ഒരു ബൗളര്‍ക്കെതിരേ കൂടുതല്‍ സ്‌ട്രൈക്കറേറ്റ് ആര്‍ക്കാണ് (കുറഞ്ഞത് 30 ബോളെങ്കിലും നേരിട്ടതില്‍)? കണക്കുകള്‍ പരിശോധിക്കാം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് താരം ആന്‍ഡ്രേ റസലാണ് ഈ റെക്കോഡില്‍ തലപ്പത്ത്. സിഎസ്‌കെയുടെ വെസ്റ്റ് ഇന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോയ്‌ക്കെതിരേ 260 ആണ് റസലിന്റെ സ്‌ട്രൈക്കറേറ്റ്. മധ്യ നിര ബാറ്റ്‌സ്മാനാണ് റസല്‍. ബ്രോവോ ഡെത്ത് ഓവറുകളില്‍ സിഎസ്‌കെയുടെ പ്രധാന താരവും. നന്നായി സ്ലോ ബോള്‍ എറിയുന്ന ബ്രാവോ പര്‍പ്പിള്‍ ക്യാപ്പും നേടിയിട്ടുണ്ടെങ്കിലും റസലിനെതിരേ പലപ്പോവും ബ്രാവോ നിരാശപ്പെടുത്തി.

andrerusselanddwaynebravo

രണ്ടാം സ്ഥാനത്ത് മുന്‍ സിഎസ്‌കെ താരം ആല്‍ബി മോര്‍ക്കലാണ്. പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീടത്തിലെത്തിച്ച നായകന്‍ ഷെയ്ന്‍ വോണിനെതിരേ 241 ആണ് മോര്‍ക്കലിന്റെ സ്‌ട്രൈക്കറേറ്റ്. ഐപിഎല്ലിലെ ഏറ്റവും ദൂരമേറിയ സിക്‌സര്‍ പറത്തിയിട്ടുള്ള ആല്‍ബിക്ക് ഷെയ്ന്‍ വോണിനെതിരേ മികച്ച റെക്കോഡാണുള്ളത്.

നിലവിലെ രാജസ്ഥാന്‍ റോയല്‍സ് താരം ജയദേവ് ഉനദ്ഘട്ടിനെതിരേ എംഎസ് ധോണിയുടെ സ്‌ട്രൈക്കറേറ്റ് 231 ആണ്. അവസാന ഓവറുകളില്‍ പല തവണ ധോണിയുടെ ബാറ്റിന്റെ ചൂട് ഉനദ്ഘട്ട് അറിഞ്ഞിട്ടുണ്ട്. ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ് നേടിയിട്ടുള്ള താരമാണെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ യാതൊരു മടിയും താരത്തിനില്ല. ഇത്തവണയും നിരാശപ്പെടുത്തിയാല്‍ രാജസ്ഥാന്‍ റോയല്‍സ് ഉനദ്ഘട്ടിനെ കൈയൊഴിഞ്ഞേക്കും.

രോഹിത് ശര്‍മക്ക് കൂടുതല്‍ സ്‌ട്രൈക്കറേറ്റ് ഡാനിയല്‍ ക്രിസ്റ്റിയനെതിരെയാണ്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിതിന് ക്രിസ്റ്റിയനെതിരായ സ്‌ട്രൈക്കറേറ്റ് 226 ആണ്. മുംബൈയുടെ തന്നെ സൂര്യകുമാര്‍ യാദവിന് അങ്കിത് രജപുതിനെതിരേ 226 ആണ് സ്‌ട്രൈക്കറേറ്റ്. അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന രജപുതിനെ മോശം പ്രകടനത്തെത്തുടര്‍ന്ന് രാജസ്ഥാന്‍ ഒഴിവാക്കിയിട്ടുണ്ട്.

ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സിന് മുംബൈയുടെ ഹര്‍ദിക് പാണ്ഡ്യക്കെതിരെയാണ് കൂടുതല്‍ സ്‌ട്രൈക്കറേറ്റ്. 226 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയിട്ടുള്ള എബിഡി ഹര്‍ദിക് പാണ്ഡ്യയെ പല തവണ നാണംകെടുത്തിയിട്ടുണ്ട്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ് വെല്ലിന് ആര്‍ അശ്വിനെതിരെയാണ് കൂടുതല്‍ സ്‌ട്രൈക്കറേറ്റ്. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ അശ്വിനെതിരേ 222 ആണ് മാക്‌സിയുടെ സ്‌ട്രൈക്കറേറ്റ്.

Story first published: Sunday, March 28, 2021, 12:31 [IST]
Other articles published on Mar 28, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+