Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ആശങ്ക വീണ്ടും ഉയരുന്നു, അമിത് മിശ്രക്കും വൃദ്ധിമാന്‍ സാഹക്കും കോവിഡ് പോസിറ്റീവ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പാതി വഴിയില്‍ ഉപേക്ഷിക്കേണ്ട സാഹചര്യം ശക്തമാവുന്നു. കെകെആറിലെയും സിഎസ്‌കെയിലെയും താരങ്ങള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ ഡല്‍ഹി ക്യാപിറ്റല്‍സിലെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെയും താരങ്ങളുടെ കോവിഡ് ഫലം പോസിറ്റീവായിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹി ക്യാപിറ്റല്‍സ് സ്പിന്നര്‍ അമിത് മിശ്രക്കും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വൃദ്ധിമാന്‍ സാഹയ്ക്കുമാണ് കോവിഡ് പോസിറ്റീവായിരിക്കുന്നത്.

ഡല്‍ഹി ക്യാപിറ്റല്‍സ് സീനിയര്‍ സ്പിന്നറായ അമിത് മിശ്ര അവസാന മത്സരത്തില്‍ ഡല്‍ഹി നിരയില്‍ ഉണ്ടായിരുന്നില്ല. ഹൈദരാബാദിന്റെ വൃദ്ധിമാന്‍ സാഹയും ടീമിന് പുറത്തായിരുന്നു. കെകെആറിനെതിരായ മത്സരത്തില്‍ അമിത് കളിച്ചിരുന്നില്ലാത്തതിനാല്‍ എവിടെ നിന്നാല്‍ കോവിഡ് പിടിപെട്ടതെന്ന് വ്യക്തമല്ല. കെകെആറിനെതിരേ മത്സരം കളിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി താരങ്ങള്‍ ഇന്നലെ മുതല്‍ ഐസൊലേഷനില്‍ പ്രവേശിച്ചിരുന്നു.

dc-amitmishra

ഇതോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും-മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഇന്ന് നടക്കാനുള്ള മത്സരം മാറ്റിവെക്കാനുള്ള സാധ്യത കൂടുതലാണ്. സാഹയ്ക്ക് രോഗം സ്ഥിരീകരിച്ചതിനാല്‍ത്തന്നെ സഹതാരങ്ങളെല്ലാം ക്വാറന്റെയ്‌നില്‍ പോകേണ്ട അവസ്ഥയാണുള്ളത്. ഡല്‍ഹിയിലെയും ഹൈദരാബാദിലെയും കൂടുതല്‍ താരങ്ങള്‍ക്ക് രോഗ ബാധയുണ്ടോയെന്ന് വ്യക്തമല്ല.

താരങ്ങള്‍ക്ക് പൂര്‍ണ്ണമായും ബയോ ബബിള്‍ സുരക്ഷ ഒരുക്കിയിട്ടും ഇത്തരത്തില്‍ കോവിഡ് വ്യാപനമുണ്ടാകുന്നത് മറ്റ് താരങ്ങളെയും ആശങ്കപ്പെടുന്നത്. വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിപ്പോവാനുള്ള സാധ്യതയും ഇത് ഉയര്‍ത്തുന്നു. ഇന്നും താരങ്ങള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഇനിയും ടൂര്‍ണമെന്റുമായി മുന്നോട്ട് പോവുക ബിസിസി ഐയെ സംബന്ധിച്ച് എളുപ്പമാവില്ല.

നേരത്തെ കര്‍ശന സുരക്ഷ ഒരുക്കി ടൂര്‍ണമെന്റുമായി മുന്നോട്ട് പോകുമെന്ന നിലപാടിലായിരുന്നു ബിസിസി ഐ. എന്നാല്‍ നിലവിലെ സാഹചര്യം പരിശോധിക്കുമ്പോള്‍ പാതി വഴിയില്‍ ടൂര്‍ണമെന്റ് ഉപേക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്. കുറച്ച് ദിവസം ഇടവേള നല്‍കിയാല്‍ അതിന് വിദേശ താരങ്ങള്‍ സമ്മതിക്കുമോയെന്നും കണ്ടറിയണം. നിലവില്‍ മെയ് 30നാണ് ഫൈനല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

കൂടുതല്‍ താരങ്ങളിലേക്ക് വരും ദിവസങ്ങളില്‍ കോവിഡ് വ്യാപിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു., ബയോബബിള്‍ സുരക്ഷയിലെ പാളിച്ചയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ടൂര്‍ണമെന്റിന് ഇടവേള നല്‍കി ഇനിയുള്ള മത്സരങ്ങള്‍ മുംബൈയിലെ മൂന്ന് വേദികളിലായി നടത്താമെന്നും ബിസിസി ഐ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തിലൊന്നും ഔദ്യോഗിക പ്രഖ്യാപനം ബിസിസി ഐ നടത്തിയിട്ടില്ല.

Story first published: Tuesday, May 4, 2021, 13:20 [IST]
Other articles published on May 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+