
ഷഹബാസ് അഹ്മദ് (ആര്‍സിബി)
ആര്‍സിബിയുടെ യുവതാരം ഷഹബാസ് അഹ്മദ് രണ്ടാം പാദത്തില്‍ മാച്ച് വിന്നറായി മാറിയേക്കാം. ഓള്‍റൗണ്ടറായ അദ്ദേഹം ആദ്യ പാദത്തില്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ഏഴ് മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റുകള്‍ വീഴ്ത്തി. ഏഴ് റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. യുഎഇയിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ തിളങ്ങാനാവും. അങ്ങനെയാണെങ്കില്‍ രണ്ടാം പാദത്തില്‍ കോലിയുടെ ആര്‍സിബിയുടെ നിര്‍ണ്ണായക താരമായി ഷഹബാസ് അഹ്മദ് മാറിയേക്കും.

രജത് പാട്ടിധര്‍
ആര്‍സിബിയുടെ യുവതാരമായ രജത് പാട്ടിധര്‍ രണ്ടാം പാദത്തില്‍ നിര്‍ണ്ണായക താരമായി മാറിയേക്കും. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് രജത്. 51 പന്തില്‍ 96 റണ്‍സ് നേടിയത് അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളിലൊന്നാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ 29 പന്തില്‍ 58 റണ്‍സ് നേടിയും അദ്ദേഹം കൈയടി നേടിയിരുന്നു. 20 ലക്ഷം രൂപക്കാണ് താരത്തെ ആര്‍സിബി ടീമിലെടുത്തത്. ടോപ് ഓഡറിലും മധ്യനിരയിലും തിളങ്ങാന്‍ അദ്ദേഹത്തിന് മികവുണ്ട്. രണ്ടാം പാദത്തില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത് ടീമിന്റെ രക്ഷകനാവാന്‍ പ്രതിഭയുള്ള താരമാണ് രജത്.

അബ്ദുല്‍ സമദ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ യുവതാരമാണ് അബ്ദുല്‍ സമദ്. ജമ്മുകാശ്മീരുകാരനായ അദ്ദേഹം രണ്ടാം പാദത്തില്‍ ഹൈദരാബാദിന്റെ നിര്‍ണ്ണായക താരമായി മാറിയേക്കും. ഇതിനോടകം തന്നെ ലഭിച്ച അവസരങ്ങളില്‍ തന്റെ മികവ് കാട്ടാന്‍ അബ്ദുല്‍ സമദിന് സാധിച്ചിട്ടുണ്ട്. 12 ഇന്നിങ്‌സുകള്‍ ഹൈജദരാബാദിനായി കളിച്ച താരം 161.54 സ്‌ട്രൈക്കറേറ്റിലാണ് ബാറ്റുചെയ്തത്. പാര്‍ട് ടൈം ബൗളറെന്ന നിലയിലും ഉപയോഗിക്കാന്‍ കഴിയുന്ന താരമാണ് അബ്ദുല്‍ സമദ്. രണ്ടാം പാദത്തില്‍ കൂടുതല്‍ അവസരം ലഭിച്ചാല്‍ ടീമിന്റെ മാച്ച് വിന്നറായി അബ്ദുല്‍ മാറാനുള്ള സാധ്യത ഏറെയാണ്.

അര്‍ഷദീപ് സിങ്
പഞ്ചാബ് കിങ്‌സിന്റെ പേസ് ബൗളറാണ് അര്‍ഷദീപ് സിങ്.2018ലെ ലോകകപ്പ് നേടിയ അണ്ടര്‍ 19 ക്രിക്കറ്റ് ടീം അംഗമായിരുന്നു അര്‍ഷദീപ് സിങ്. 2020 സീസണിലും പഞ്ചാബിനായി അദ്ദേഹം കളിച്ചിരുന്നു. 17 മത്സരങ്ങള്‍ പഞ്ചാബിനായി കളിച്ച താരത്തിന്റെ ഇക്കോണമി 8.97 ആണ്. 19 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തില്‍ നെറ്റ്‌സ് ബൗളര്‍മാരിലൊരാളായിരുന്നു അര്‍ഷദീപ്. ബൗളിങ്ങില്‍ ദൗര്‍ഭല്യമുള്ള പഞ്ചാബിനായി രണ്ടാം പാദത്തില്‍ തിളങ്ങാനുള്ള കെല്‍പ്പ് അര്‍ഷദീപിനുണ്ട്.

അമിത് മിശ്ര
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സീനിയര്‍ സ്പിന്നറാണ് അമിത് മിശ്ര. 166 വിക്കറ്റുകള്‍ ഐപിഎല്ലില്‍ നേടിയിട്ടുള്ള മിശ്ര രണ്ടാം പാദത്തില്‍ ടീമിന്റെ മാച്ച് വിന്നറായി മാറിയേക്കും. സ്പിന്നിനെ തുണയ്ക്കുന്ന യുഎഇയില്‍ മികവ് കാട്ടാന്‍ മിശ്രക്ക് കഴിവുണ്ട്. ആദ്യ പാദത്തില്‍ പരിക്കിന്റെ പിടിയിലായിരുന്ന മിശ്ര രണ്ടാം പാദത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്താനുള്ള തയ്യാറെടുപ്പിലാണ്. അതിനുള്ള അനുഭവസമ്പത്തും പ്രതിഭയും അമിത് മിശ്രയ്ക്കുണ്ട്.


Click it and Unblock the Notifications











