വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: രോഹിത് ശര്‍മ ഭയക്കുന്ന ബൗളര്‍മാര്‍ ആരൊക്കെ? കൂടുതല്‍ തവണ പുറത്താക്കിയ മൂന്ന് പേരിതാ

ദുബായ്: ഐപിഎല്‍2021 സീസണിന്റെ രണ്ടാം പാദത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ഏഴ് ദിവസങ്ങള്‍ മാത്രം. 19ന് മുംബൈ ഇന്ത്യന്‍സും സിഎസ്‌കെയും തമ്മിലുള്ള മത്സരത്തോടെയാവും രണ്ടാം പാദം ആരംഭിക്കുക. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിന് പിന്നാലെ താരങ്ങളിലേക്കും കോവിഡ് പടര്‍ന്നതോടെ പാതിവഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കേണ്ടി വരികയായിരുന്നു. ഇന്ത്യയില്‍ ടൂര്‍ണമെന്റ് തുടരാന്‍ സാധിക്കാത്ത അവസ്ഥ ആയതോടെയാണ് യുഎഇയിലേക്ക് വേദിമാറ്റിയത്.

IND vs ENG: 'ഓവലില്‍ കളിച്ചത് അജിന്‍ക്യ രഹാനെയുടെ അവസാന ഇന്നിങ് ആയേക്കും'- പാര്‍ഥിവ് പട്ടേല്‍IND vs ENG: 'ഓവലില്‍ കളിച്ചത് അജിന്‍ക്യ രഹാനെയുടെ അവസാന ഇന്നിങ് ആയേക്കും'- പാര്‍ഥിവ് പട്ടേല്‍

1

ഹാട്രിക് കിരീടം തേടി ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് പ്രതീക്ഷകളേറെയാണ്. ഇംഗ്ലണ്ടില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ നായകന്‍ രോഹിത് ശര്‍മ യുഎഇയില്‍ എത്തിക്കഴിഞ്ഞു. ഏഴ് മത്സരത്തില്‍ നിന്ന് നാല് ജയവും മൂന്ന് തോല്‍വിയുമടക്കം എട്ട് പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് മുംബൈ ശര്‍മ. രോഹിതിന്റെ ഫോം ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

Also Read: IPL 2021: സിഎസ്‌കെ, ഡിസി, ആര്‍സിബി ഭയക്കണം! കിരീടഫേവറിറ്റുകള്‍ മുംബൈ തന്നെ, കാരണങ്ങളറിയാം

2

ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള താരമാണ് അദ്ദേഹം.207 ഐപിഎല്ലില്‍ നിന്നായി 5480 റണ്‍സ് രോഹിതിന്റെ പേരിലുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഐപിഎല്ലില്‍ സവിശേഷ റെക്കോഡുള്ള രോഹിതിനെ കൂടുതല്‍ തവണ ടൂര്‍ണമെന്റില്‍ പുറത്താക്കിയ ചില ബൗളര്‍മാരുണ്ട്. ഇതിലെ ടോപ് ത്രീ ആരൊക്കെയാണെന്ന് നോക്കാം.

Also Read: T20 World Cup 2021: ധോണി ഉപദേഷ്ടാവ്, 'ഒരു ആവിശ്യവുമില്ലാത്ത നിയമനം', വിമര്‍ശിച്ച് അജയ് ജഡേജ

വിനയ് കുമാര്‍

വിനയ് കുമാര്‍

ടി20 ഫോര്‍മാറ്റില്‍ വലിയ മികവ് കാട്ടിയ ബൗളറൊന്നുമല്ല വിനയ് കുമാര്‍. എന്നാല്‍ രോഹിത് ശര്‍മക്കെതിരേ മികച്ച ബൗളിങ് പ്രകടനം ഇദ്ദേഹത്തിന് അവകാശപ്പെടാം. ആറ് തവണ രോഹിത് ശര്‍മയെ വിനയ് പുറത്താക്കിയിട്ടുണ്ട്. 2008ല്‍ ആര്‍സിബിക്കുവേണ്ടി വിനയ് കളിക്കവെയാണ് ഡെക്കാന്‍ ചാര്‍ജേഴ്‌സ് താരമായിരുന്ന രോഹിതിനെ ആദ്യമായി പുറത്താക്കിയത്. 2010ലും രോഹിതിനെ ഡെക്കാന്‍ ജഴ്‌സിയില്‍ വിനയ് പുറത്താക്കി.2012ലും 2013ലും മുംബൈ താരമായിരിക്കെയാണ് രോഹിതിനെ വിനയ് പുറത്താക്കിയത്. ആറ് പുറത്താക്കലില്‍ നാല് പുറത്താക്കലും ക്യാച്ചിലൂടെയായിരുന്നു. ഒരു തവണ ക്ലീന്‍ബൗള്‍ഡാക്കാനും എല്‍ബിഡബ്ല്യുവില്‍ കുരുക്കാനും വിനയ്ക്ക് സാധിച്ചു.

Also Read: IPL 2021: മുംബൈ ഇന്ത്യന്‍സിനെതിരേ കൂടുതല്‍ വിക്കറ്റ് ആര്‍ക്ക്? ടോപ് ഫോറിനെ പരിചയപ്പെടാം

സുനില്‍ നരെയ്ന്‍

സുനില്‍ നരെയ്ന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് സ്പിന്‍ ഓള്‍റൗണ്ടറാണ് സുനില്‍ നരെയ്ന്‍.ആറ് തവണ നരെയ്‌നും രോഹിതിനെ എല്‍ബിയില്‍ കുടുക്കിയിട്ടുണ്ട്. 2012ല്‍ മുംബൈയുടെ തട്ടകത്തില്‍വെച്ചാണ് രോഹിതിനെ ആദ്യമായി നരെയ്ന്‍ പുറത്താക്കുന്നത്.2013,2014,2015,2017,2018 സീസണുകളിലും രോഹിതിനെ പുറത്താക്കാന്‍ സുനില്‍ നരെയ്‌ന് സാധിച്ചിട്ടുണ്ട്. നരെയ്‌ന്റെ ഗൂഗ്ലിയും ക്യാരം ബോളും മനസിലാക്കാന്‍ രോഹിത് നന്നായി പ്രയാസപ്പെടാറുണ്ട്. സ്പിന്നിനെതിരേ അല്‍പ്പം ദൗര്‍ബല്യമുള്ള ബാറ്റ്‌സ്മാനാണ് രോഹിത് ശര്‍മ. ആറ് തവണ നരെയ്ന്‍ പുറത്താക്കിയപ്പോള്‍ അതില്‍ മൂന്ന് തവണ ക്യാച്ചൗട്ട് ആയപ്പോള്‍ രണ്ട് തവണ ബൗള്‍ഡും ഒരുതവണ എല്‍ബിഡബ്ല്യവുമായി.

Also Read: IPL 2021: 'ഇവര്‍ കോലിയുടെ അന്തകര്‍', കോലിയെ കൂടുതല്‍ തവണ പുറത്താക്കിയ അഞ്ച് ബൗളര്‍മാരിതാ

അമിത് മിശ്ര

അമിത് മിശ്ര

രോഹിതിനെ ഏറ്റവും പ്രയാസപ്പെടുത്തിയ ബൗളര്‍ അമിത് മിശ്രയാണ്. സീനിയര്‍ സ്പിന്നറായ അമിത് മിശ്ര നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ്. ഏഴ് തവണയാണ് അമിത് മിശ്ര രോഹിതിനെ പുറത്താക്കിയത്. സ്പിന്നില്‍ രോഹിതിനുള്ള ദൗര്‍ബല്യം നന്നായി മുതലാക്കാന്‍ കെല്‍പ്പുള്ള ബൗളറാണ് അദ്ദേഹം. 2009,2013,2015,2016,2017,2019 എന്നീ സീസണുകളിലാണ് രോഹിതിനെ അമിത് പുറത്താക്കിയത്. ലെഗ് സ്പിന്നറായ അമിത് മിശ്രയുടെ ഗൂഗ്ലിയും ദൂസ് രയും മനസിലാക്കാന്‍ രോഹിത് പ്രയാസപ്പെടുന്നുണ്ട്. രണ്ടാം പാദത്തില്‍ രോഹിതിനെ പുറത്താക്കാനുള്ള അവസരവും അമിത് മിശ്രക്ക് മുന്നിലുണ്ട്. രണ്ടാം പാദത്തില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയാല്‍ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ ലസിസ് മലിംഗയെ മറികടന്ന് തലപ്പത്തെത്താന്‍ അമിത് മിശ്രക്കാവും. മൂന്ന് തവണ ഐപിഎല്ലില്‍ ഹാട്രിക് നേടിയ ഏക ബൗളറാണ് അമിത് മിശ്ര.

Story first published: Sunday, September 12, 2021, 18:23 [IST]
Other articles published on Sep 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X