IPL 2021: 'തലയും സംഘവും ഇത്തവണ വിളയാടും', ടീമിന്റെ കുതിപ്പിന് ഊര്‍ജം പകരുന്ന കാര്യങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായപ്പോള്‍ എഴുതിത്തള്ളിയ വിമര്‍ശകര്‍ക്ക് മുന്നിലൂടെ തല ഉയര്‍ത്തിയാണ് 14ാം സീസണിലേക്ക് ധോണിപ്പട തിരിച്ചുവരവ് നടത്തിയത്. ആദ്യ മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റ് തുടങ്ങിയെങ്കിലും പിന്നീട് കണ്ടത് തലയുടെയും പിള്ളേരുടെയും വിളയാട്ടം. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ ജയിച്ച് പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള സിഎസ്‌കെയ്ക്ക് ഇത്തവണ ഊര്‍ജ്ജം പകരുന്നത് എന്തൊക്കെയാണെന്ന് ഒന്ന് വിലയിരുത്താം.

CSK to lift the IPL 2021, Here are the reasons
അവന്റെ വരവ് നിര്‍ണ്ണായകമായി

അവന്റെ വരവ് നിര്‍ണ്ണായകമായി

ആര്‍സിബി ഒഴിവാക്കിയ മോയിന്‍ അലിയെ ടീമിലെടുത്തപ്പോള്‍ നെറ്റി ചുളിച്ചവര്‍ ഇപ്പോള്‍ ആ തീരുമാനത്തെയോര്‍ത്ത് കൈയടിക്കുന്നുണ്ടാവും. ഓള്‍റൗണ്ട് പ്രകടനവുമായി സിഎസ്‌കെയ്‌ക്കൊപ്പം നിറഞ്ഞാടുകയാണ് മോയിന്‍ അലി. 7 കോടി രൂപ മുതലായെന്ന് തന്നെ പറയാം. നാല് മത്സരത്തില്‍ നിന്ന് 133 റണ്‍സും നാല് വിക്കറ്റും താരം നേടി. മൂന്നാമനായി ക്രീസിലെത്തുന്ന താരം 152 സ്‌ട്രൈക്കറേറ്റിലാണ് ആഞ്ഞടിക്കുന്നത്. ബൗളിങ്ങില്‍ 6.5 എന്ന മികച്ച ഇക്കോണമിയും താരം കാത്ത് സൂക്ഷിക്കുന്നു.

ടീമിന്റെ ഒത്തിണക്കം

ടീമിന്റെ ഒത്തിണക്കം

ഏറെ നാളുകളായി ഒന്നിച്ച് കളിക്കുന്ന താരങ്ങളാണ് സിഎസ്‌കെയിലുള്ളത്. അവസാന സീസണില്‍ ടീമിന് ആവിശ്യമായത് സ്ഥിരതയുള്ള ബാറ്റ്‌സ്മാനെയായിരുന്നു. എന്നാല്‍ അത് ലഭിച്ചില്ല. ഇത്തവണ സുരേഷ് റെയ്‌ന ടീമിലേക്ക് മടങ്ങിയെത്തിയത് ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തി. ഓപ്പണിങ്ങില്‍ തുടര്‍ച്ചയായ മൂന്ന് മോശം പ്രകടനത്തിന് ശേഷം അര്‍ധ സെഞ്ച്വറിയോടെ റുതുരാജ് ജയഗ്വാദ് തിരിച്ചെത്തിയിരിക്കുകയാണ്. ഫഫ് ഡുപ്ലെസിസും സ്ഥിരതയോടെ കളിക്കുന്നതിനാല്‍ ബാറ്റിങ്ങില്‍ നിലവില്‍ ടീമിന് വലിയ ആശങ്കകളില്ല.

സ്വിങ് മാസ്റ്റര്‍ ദീപക് ചഹാര്‍

സ്വിങ് മാസ്റ്റര്‍ ദീപക് ചഹാര്‍

ന്യൂബോളില്‍ ദീപക് ചഹാറിനെപ്പോലെ പന്ത് സ്വിങ് ചെയ്യിക്കാന്‍ മികവുള്ള മറ്റൊരു ബൗളര്‍ നിലവിലുണ്ടോയെന്ന് സംശയമാണ്. സിഎസ്‌കെയുടെ വജ്രായുധമായി പേസ് ബൗളര്‍ മാറിക്കഴിഞ്ഞു. ആദ്യ പവര്‍പ്ലേയ്ക്കുള്ളില്‍ എതിരാളികളുടെ ഒന്നിലധികം വിക്കറ്റ് നേടി സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടാന്‍ മിടുക്കനാണ് ദീപക്. എട്ട് വിക്കറ്റുകള്‍ ഇതിനോടകം താരം വീഴ്ത്തി കഴിഞ്ഞു. എംഎസ് ധോണിയെന്ന ക്യാപ്റ്റനെ സംബന്ധിച്ച് ദീപകിന്റെ മികവ് ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നു.

ധോണിക്ക് സമ്മര്‍ദ്ദം കുറവ്

ധോണിക്ക് സമ്മര്‍ദ്ദം കുറവ്

ബാറ്റിങ്ങില്‍ ധോണിയെ ആശ്രയിക്കാതെയാണ് ഘടനയാണ് സിഎസ്‌കെയുടേത്. അതിനാല്‍ത്തന്നെ കീപ്പിങ്ങിലും ക്യാപ്റ്റന്‍സിയിലും മാത്രം ധോണിക്ക് ശ്രദ്ധ നല്‍കിയാല്‍ മതി. ഇത് ധോണിയെ സംബന്ധിച്ച് വളരെ ആശ്വാസം നല്‍കുന്ന കാര്യമാണ്. ടീമിലെ 11 താരങ്ങളും ബാറ്റിങ് ചെയ്യാന്‍ കഴിയുന്നവരാണ് സിഎസ്‌കെയിലെന്നതാണ് ഇത്തവണത്തെ സവിശേഷത. ഡ്വെയ്ന്‍ ബ്രാവോ പോലും എട്ടാം നമ്പറില്‍ മാത്രമാണ്് ഇറങ്ങുന്നത്. കാരണം അത്രത്തോളം മികച്ച ബാറ്റിങ് നിര സിഎസ്‌കെയ്‌ക്കൊപ്പമുണ്ട്.


For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, April 22, 2021, 12:40 [IST]
Other articles published on Apr 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X