For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മുംബൈയോട് നാണംകെട്ട് കെകെആര്‍, മത്സരത്തില്‍ പിറന്ന റെക്കോഡുകളിതാ

ചെന്നൈ: ഐപിഎല്ലിലെ ചാമ്പ്യന്‍നിര തങ്ങള്‍ത്തന്നെയാണ് ഒരിക്കല്‍ക്കൂടി അടയാളപ്പെടുത്തി മുംബൈ ഇന്ത്യന്‍സ്. 152 എന്ന ചെറിയ സ്‌കോറിലേക്കൊതുങ്ങിയിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 10 റണ്‍സിന്റെ വിജയം നേടിയിരിക്കുകയാണ് മുംബൈ. രോഹിത് ശര്‍മ നായകന്റെ മനസറിഞ്ഞ് പന്തെറിയുന്ന മുംബൈയുടെ ബൗളിങ് നിരയ്ക്ക് മുന്നില്‍ കെകെആറിന്റെ വജ്രായുധമായ ആന്‍ഡ്രേ റസലിന് പോലും ഉത്തരമില്ലായിരുന്നു. അവസാന മൂന്ന് ഓവറില്‍ വെറും 11 റണ്‍സ് മാത്രം വഴങ്ങിയ മുംബൈയുടെ ഡെത്ത് ബൗളിങ് മികവിന് മുന്നില്‍ കെകെആറിന് തലകുനിക്കാതെ മറ്റ് വഴിയില്ലായിരുന്നു. ആവേശ മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകളും നേട്ടങ്ങളും എന്തൊക്കെയാണെന്ന് നോക്കാം.

മുംബൈ ഇന്ത്യന്‍സ് എന്നത് കെകെആറിന് ബാലികേറാ മലയായിരിക്കുകയാണ്. അവസാന 13 മത്സരത്തില്‍ 12 തവണയും കെകെആറിനെതിരേ ജയം നേടാന്‍ മുംബൈക്ക് സാധിച്ചു. കെകെആറിനെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കുന്ന കണക്കാണിത്. ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയെങ്കിലും ബൗളിങ്ങില്‍ അഞ്ച് വിക്കറ്റുമായി തിളങ്ങാന്‍ റസലിന് സാധിച്ചിരുന്നു. മുംബൈക്കെതിരേ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന രണ്ടാമത്തെ ബൗളറാണ് റസല്‍. 14ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ആര്‍സിബിയുടെ ഹര്‍ഷല്‍ പട്ടേലാണ് ആദ്യം ഈ നേട്ടം സ്വന്തമാക്കിയത്.

andrerussell-eoinmorgan

രണ്ട് ഓവറില്‍ 15 റണ്‍സ് വിട്ടുകൊടുത്താണ് റസലിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. ഐപിഎല്ലില്‍ ഏറ്റവും കുറവ് ഓവറില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന താരമായിരിക്കുകയാണ് റസല്‍. കെകെആറിനായി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ പേസറാണ് റസല്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കെകെആറിനായി നിധീഷ് റാണ അര്‍ധ സെഞ്ച്വറി നേടി. കരിയറിലെ 13ാം ഐപിഎല്‍ അര്‍ധ സെഞ്ച്വറിയാണിത്. ദേശീയ ടീമിന്റെ ഭാഗമാവാത്ത താരങ്ങളില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡ് നിധീഷ് റാണയുടെ പേരിലാണ്. രണ്ടാം സ്ഥാനത്ത് രാഹുല്‍ ത്രിപാഠിയാണ് (6 അര്‍ധ സെഞ്ച്വറി).

മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മത്സരത്തില്‍ ഒരോവര്‍ പന്തെറിഞ്ഞ് 9 റണ്‍സ് വിട്ടുകൊടുത്തു. 7 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രോഹിത് ശര്‍മ ഐപിഎല്ലില്‍ പന്തെറിയുന്നത്. 2014ലായിരുന്നു ഇതിന് മുമ്പ് അദ്ദേഹം പന്തെറിഞ്ഞത്. നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ രാഹുല്‍ ചഹാര്‍ നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഈ പ്രകടനമാണ് മത്സരത്തെ മാറ്റി മറിച്ചത്. ടൂര്‍ണമെന്റിലെ താരത്തിന്റെ ആദ്യത്തെ നാല് വിക്കറ്റ് പ്രകടനമാണിത്. ഒരു മത്സരത്തില്‍ രണ്ട് ടീമിന്റെയും ബൗളര്‍മാര്‍ നാലോ അധിലതികമോ വിക്കറ്റ് നേടുന്നത് ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ്.

Story first published: Wednesday, April 14, 2021, 10:54 [IST]
Other articles published on Apr 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+