For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മുംബൈ-ആര്‍സിബി പോരാട്ടം ഇന്ന്, 13 റണ്‍സകലെ കോലിക്ക് ചരിത്ര നേട്ടം, എല്ലാം അറിയാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും നേര്‍ക്കുനേര്‍. വിരാട് കോലി-രോഹിത് ശര്‍മ നേര്‍ക്കുനേര്‍ പോരാട്ടമെന്ന നിലയിലും മത്സരത്തിന് പ്രാധാന്യമേറെ. രണ്ട് ടീമുകള്‍ക്കും പ്ലേ ഓഫ് പ്രതീക്ഷ കാക്കാന്‍ ജയം അത്യാവശ്യമാണ്. 10 പോയിന്റുള്ള ആര്‍സിബി മൂന്നാം സ്ഥാനത്തും എട്ട് പോയിന്റുള്ള മുംബൈ ആറാം സ്ഥാനത്തുമാണ്. രണ്ടാം പാദത്തില്‍ കളിച്ച രണ്ട് മത്സരവും തോറ്റാണ് രണ്ട് ടീമിന്റെയും വരവ്.

മുംബൈ സിഎസ്‌കെയോടും കെകെആറിനോടും തോറ്റപ്പോള്‍ ഇതേ ടീമിനോട് തന്നെയാണ് ആര്‍സിബിയും തോറ്റത്. രോഹിത്-കോലി അഭിപ്രായ ഭിന്നത ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ടീമിന്റെയും പ്രശ്‌നം ബാറ്റിങ്ങിലായതിനാല്‍ ആര് ജയിക്കുമെന്നത് കണ്ടറിയാം. വൈകീട്ട് 7.30നാണ് മത്സരം. നിരവധി റെക്കോഡുകള്‍ താരങ്ങളെ കാത്തിരിക്കുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

1

28 മത്സരങ്ങളില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 17 മത്സരത്തിലാണ് മുംബൈക്ക് ജയിക്കാനായത്. 11 മത്സരത്തില്‍ ആര്‍സിബിയും ജയിച്ചു. കണക്കുകളിലെ ഈ ആധിപത്യം മുംബൈയെ തുണക്കുമോയെന്നത് കണ്ടറിയാം. ആര്‍സിബി നായകന്‍ വിരാട് കോലിയെ കാത്ത് ചരിത്ര നേട്ടമാണുള്ളത്. 13 റണ്‍സ് കൂടി നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ കോലിക്കാവും. ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനെന്ന ബഹുമതിയും അഞ്ചാമത്തെ താരമെന്ന ബഹുമതിയുമാണ് കോലിയെ കാത്തിരിക്കുന്നത്.

2

ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സിന് കഴിഞ്ഞ രണ്ട് മത്സരത്തിലും തിളങ്ങാനായിട്ടില്ല. നാല് ഫോറുകള്‍ക്കൂടി നേടിയാല്‍ ക്രിസ് ഗെയ്‌ലിന് ശേഷം ഐപിഎല്ലില്‍ 250 സിക്‌സുകള്‍ നേടുന്ന താരമാവാന്‍ എബിഡിക്ക് സാധിക്കും. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും വമ്പന്‍ റെക്കോഡിനരികെയാണ്. മൂന്ന് സിക്‌സുകള്‍ക്കൂടി നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ 400 സിക്‌സുകളെന്ന നേട്ടത്തിലെത്താന്‍ രോഹിത്തിനാവും. ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരവും ഏഴാമത്തെ ലോക താരവുമെന്ന റെക്കോഡാണ് രോഹിത്തിനെ കാത്തിരിക്കുന്നത്.

3

മുംബൈയുടെ വിക്കറ്റ് കീപ്പറും ഓപ്പണറുമായ ക്വിന്റന്‍ ഡീകോക്കിന് 26 റണ്‍സുകൂടി നേടിയാല്‍ ടി20യില്‍ 7000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാം. കെകെആറിനെതിരേ അര്‍ധ സെഞ്ച്വറി നേടാന്‍ ഡീകോക്കിനായിരുന്നു. മുംബൈയുടെ ക്രുണാല്‍ പാണ്ഡ്യ എബി ഡിവില്ലിയേഴ്‌സിനെ നാല് തവണയാണ് പുറത്താക്കിയത്. ക്രുണാലിനെതിരേ എബിഡിയുടെ സ്‌ട്രൈക്കേറ്റ് 108.5മാണ്. ഒരു വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ 50 വിക്കറ്റുകള്‍ ടൂര്‍ണമെന്റില്‍ പൂര്‍ത്തിയാക്കാന്‍ ക്രുണാലിനാവും. മുംബൈക്കുവേണ്ടി 1000ലധികം റണ്‍സും 50ലധികം വിക്കറ്റും നേടുന്ന രണ്ടാമത്തെ താരമാവാനും ക്രുണാലിനാവും. നിലവില്‍ കീറോണ്‍ പൊള്ളാര്‍ഡ് ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.

4

ആര്‍സിബിക്കെതിരേ ഹര്‍ദിക് പാണ്ഡ്യ കളിക്കുമെന്നാണ് വിവരം. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഹര്‍ദിക്കിന് ഇന്ന് അഞ്ച് സിക്‌സര്‍ പറത്താനായാല്‍ 100 സിക്‌സുകള്‍ ടൂര്‍ണമെന്റില്‍ പൂര്‍ത്തിയാക്കാനാവും. ആര്‍സിബി പേസര്‍ മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റ് വീഴ്ത്തിയാല്‍ 50 വിക്കറ്റുകള്‍ ഐപിഎല്ലില്‍ പൂര്‍ത്തിയാക്കാനാവും. നിലവില്‍ 44 മത്സരത്തില്‍ നിന്ന് 45 വിക്കറ്റാണ് സിറാജിന്റെ പേരിലുള്ളത്.

മുംബൈ ഇത്തവണ ഹാട്രിക് കിരീടം ലക്ഷ്യമിടുമ്പോള്‍ ആര്‍സിബി ഉന്നം വെക്കുന്നത് കന്നിക്കിരീടമാണ്. ഈ സീസണോടെ ആര്‍സിബിയുടെ ക്യാപ്റ്റന്‍സ്ഥാനം വിരാട് കോലി ഒഴിയും. അതിനാല്‍ത്തന്നെ കിരീടത്തോടെ നായകസ്ഥാനത്ത് നിന്ന് യാത്രയയപ്പ് ലഭിക്കുമെന്നാണ് കോലി പ്രതീക്ഷിക്കുന്നത്. എന്നാല്‍ ടീമിന്റെ പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല. മുംബൈക്കെതിരായ മത്സരം കോലിക്ക് അഭിമാന പോരാട്ടമായി മാറുന്നതില്‍ ആവേശം ഇരട്ടിക്കുമെന്നുറപ്പ്.
Story first published: Sunday, September 26, 2021, 12:16 [IST]
Other articles published on Sep 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+