IPL2021: ലേലത്തില്‍ വിറ്റുപോയില്ല, എന്നാല്‍ സ്‌റ്റോക്‌സിന്റെ പകരക്കാരനാവാന്‍ യോഗ്യന്‍, മൂന്ന് പേരിതാ
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുന്ന ടീം സഞ്ജു സാംസണ്‍ നായകനായുള്ള രാജസ്ഥാന്‍ റോയല്‍സാണ്. മൂന്ന് സൂപ്പര്‍ താരങ്ങളുടെ അഭാവമാണ് രാജസ്ഥാനെ പ്രതികൂലമായി ബാധിക്കുന്നത്. ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, ജോഫ്രാ ആര്‍ച്ചര്‍ എന്നിവരാണ് രണ്ടാം പാദത്തിനില്ലാത്തത്. ആദ്യ പാദം അവസാനിക്കുമ്പോള്‍ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാനുള്ളത്.
ഇതില്‍ ബെന്‍ സ്‌റ്റോക്‌സിന്റെ അഭാവമാണ് രാജസ്ഥാനെ ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത്. രണ്ടാം പാദത്തില്‍ സ്റ്റോക്‌സിന്റെ പകരക്കാരനായി ആരെ പരിഗണിക്കാനാവുമെന്നത് വലിയ ചോദ്യമാണ്. നിരവധി പേരുടെ പട്ടിക പറയാനാവുമെങ്കിലും സ്റ്റോക്‌സിന്റെ ഉത്തമ പകരക്കാരനെന്ന് ആരെയും വിശേഷിപ്പിക്കാനാവില്ല. എങ്കിലും സ്റ്റോക്‌സിന്റെ പകരക്കാരനായി രാജസ്ഥാന് പരിഗണിക്കാന്‍ സാധിക്കുന്ന ലേലത്തില്‍ വിറ്റുപോവാത്ത മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ആദില്‍ റഷീദ് (ഇംഗ്ലണ്ട്)
മീഡിയം പേസ് ഓള്‍റൗണ്ടറായ സ്‌റ്റോക്‌സിന് പകരം സ്പിന്നറായ ആദില്‍ റഷീദിനെ രാജസ്ഥാന് പരിഗണിക്കാം. കാരണം യുഎഇയിലെ സാഹചര്യം സ്പിന്നിന് അനുകൂലമാണ്. മികച്ച സ്പിന്നര്‍മാരുടെ അഭാവം രാജസ്ഥാന്‍ നിരയിലുണ്ട്. അതിനാല്‍ത്തന്നെ ആദില്‍ റഷീദിനെ രാജസ്ഥാന് പരിഗണിക്കാവുന്നതാണ്. വലിയ ബാറ്റിങ് വെടിക്കെട്ട് നടത്താന്‍ കെല്‍പ്പില്ലെങ്കിലും ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്താന്‍ ആദിലിന് സാധിക്കും. അതിനാല്‍ത്തന്നെ ആദില്‍ ടീമിനൊരു മുതല്‍ക്കൂട്ടാവാനാണ് സാധ്യത.

ഡെവോണ്‍ കോണ്‍വെ (ന്യൂസീലന്‍ഡ്)
ന്യൂസീലന്‍ഡ് ഓപ്പണറായ ഡെവോണ്‍ കോണ്‍വെ സമീപകാലത്തായി മികച്ച പ്രകടനം നടത്തുന്ന താരമാണ്. എല്ലാ ടീമുകള്‍ക്കും നോട്ടമുള്ള താരങ്ങളിലൊരാള്‍ക്കൂടിയാണ് കോണ്‍വെ. 14 ടി20യില്‍ നിന്ന് 473 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 59 ശരാശരിയും 151 എന്ന മികച്ച സ്‌ട്രൈക്കറേറ്റുമുണ്ട്. ഇടം കൈയന്‍ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായ കോണ്‍വെ സ്‌റ്റോക്‌സിനെപ്പോലെ വലിയ ഇന്നിങ്‌സ് കളിക്കാന്‍ കെല്‍പ്പുള്ള താരമാണ്. സ്റ്റോക്‌സിനെ ഓപ്പണറായി പരിഗണിച്ചിരുന്ന രാജസ്ഥാന് കോണ്‍വെയെ തല്‍സ്ഥാനത്തേക്ക് പരിഗണിക്കാവുന്നതാണ്.

അലെക്‌സ് ഹെയ്ല്‍സ് (ഇംഗ്ലണ്ട്)
ഇംഗ്ലണ്ട് ദേശീയ ടീമിന് പുറത്താണെങ്കിലും വിവിധ ഫ്രാഞ്ചൈസി ക്രിക്കറ്റിലൂടെ സജീവമാണ് അലക്‌സ് ഹെയ്ല്‍സ്. വെടിക്കെട്ട് ഓപ്പണറായ താരത്തെ സ്റ്റോക്‌സിന് പകരം പരിഗണിക്കാവുന്നതാണ്. ബിഗ്ബാഷ് ലീഗില്‍ 47 മത്സരത്തില്‍ നിന്ന് 1474 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. 152.12 ആണ് സ്‌ട്രൈക്കറേറ്റ്. ഒരു അന്താരാഷ്ട്ര ടി20 സെഞ്ച്വറിയും ഹെയ്ല്‍സിന്റെ പേരിലുണ്ട്. 60 ടി20യില്‍ നിന്ന് 31.02 ശരാശരിയില്‍ 1644 റണ്‍സാണ് ഹെയ്ല്‍സ് നേടിയിട്ടുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications