For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ടൂര്‍ണമെന്റിലെ ഏറ്റവും ദൂരമേറിയ സിക്‌സര്‍, തലപ്പത്ത് പേസ് ബൗളര്‍മാര്‍, പട്ടിക ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കെല്‍പ്പുള്ള നിരവധി താരങ്ങളുണ്ട്. ക്രിസ് ഗെയ്ല്‍,കീറോണ്‍ പൊള്ളാര്‍ഡ്,ഹര്‍ദിക് പാണ്ഡ്യ,എംഎസ് ധോണി എന്നിവരെല്ലാം തങ്ങളുടെ കൈക്കരുത്തുകൊണ്ട് വെടിക്കെട്ട് സിക്‌സറുകള്‍ പറത്താന്‍ മികവുള്ളവരാണ്. എന്നാല്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ദൂരം സിക്‌സര്‍ പറത്തിയ താരമാരാണ്?ടോപ് ഫൈവിനെ നമുക്ക് പരിചയപ്പെടാം.

ആല്‍ബി മോര്‍ക്കൽ

മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ഓള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കലാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 2008ല്‍ 125 മീറ്ററാണ് അദ്ദേഹം സിക്‌സര്‍ പറത്തിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്ന ആല്‍ബി ആര്‍സിബിയുടെ വിരാട് കോലിയുടെ ഓവറിലാണ് ഈ സിക്‌സര്‍ നേടിയത്. 28 റണ്‍സാണ് ആകെ അദ്ദേഹം അടിച്ചെടുത്തത്. 91 ഐപിഎല്ലില്‍ നിന്ന് 974 റണ്‍സും 85 വിക്കറ്റുമാണ് ആല്‍ബി നേടിയത്.

പ്രവീണ്‍ കുമാർ

പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളതും സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനല്ല. മുന്‍ ഇന്ത്യന്‍ പേസര്‍ പ്രവീണ്‍ കുമാറാണ് രണ്ടാം സ്ഥാനത്ത്. 2011ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ലസിത് മലിംഗയ്‌ക്കെതിരെയാണ് പ്രവീണ്‍ കുമാര്‍ 124 മീറ്റര്‍ സിക്‌സര്‍ പറത്തിയത്. ഇതേ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടി ആദം ഗില്‍ക്രിസ്റ്റ് 122 മീറ്റര്‍ സിക്‌സര്‍ പറത്തിയതാണ് മൂന്നാം സ്ഥാനത്ത്. നാലാം സ്ഥാനത്ത് റോബിന്‍ ഉത്തപ്പയാണ്. 2010ല്‍ 120 മീറ്ററാണ് ഉത്തപ്പ സിക്‌സര്‍ പറത്തിയത്.

ക്രിസ് ഗെയ്ല്‍

യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. 2013 സീസണില്‍ 119 മീറ്ററാണ് ഗെയ്ല്‍ സിക്‌സര്‍ പറത്തിയത്. 132 ഐപിഎല്ലില്‍ നിന്ന് 4772 റണ്‍സ് നേടിയ അദ്ദേഹം 349 സിക്‌സും ടൂര്‍ണമെന്റില്‍ പറത്തിയിട്ടുണ്ട്. 6 സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള ഗെയ്ല്‍ ഇത്തവണയും പഞ്ചാബ് കിങ്‌സ് നിരയിലുണ്ട്.

യുവരാജ്

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങും 119 മീറ്റര്‍ സിക്‌സര്‍ പറത്തിയിട്ടുണ്ട്. പഞ്ചാബ് കിങ്‌സ്,പൂനെ വാരിയേഴ്‌സ്,ഡല്‍ഹി ക്യാപിറ്റല്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ക്കുവേണ്ടിയെല്ലാം യുവരാജ് സിങ് കളിച്ചിട്ടുണ്ട്. പ്രഥമ സീസണില്‍ ആര്‍സിബിക്കുവേണ്ടി ന്യൂസീലന്‍ഡിന്റെ റോസ് ടെയ്‌ലറും 119 മീറ്റര്‍ സിക്‌സര്‍ നേടിയിട്ടുണ്ട്.

ഗൗതം ഗംഭീര്‍

2016ലെ ഐപിഎല്‍ ഫൈനലില്‍ ഹൈദരാബാദിനുവേണ്ടി 15 പന്തില്‍ 39 റണ്‍സ് നേടിയ താരമാണ് ബെന്‍ കട്ടിങ്. ഈ ഇന്നിങ്‌സില്‍ 117 മീറ്റര്‍ സിക്‌സ് കട്ടിങ് പറത്തി. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഈ പ്രകടനം. 2013ല്‍ മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ 117 മീറ്റര്‍ സിക്‌സും 2009ല്‍ സിഎസ്‌കെ നായകന്‍ എംഎസ് ധോണി 115 മീറ്റര്‍ സിക്‌സും പറത്തിയിട്ടുണ്ട്. ഈ സീസണില്‍ ഈ സിക്‌സര്‍ റെക്കോഡ് ആരെങ്കിലും മറികടക്കുമോയെന്ന് കാത്തിരുന്ന് കാണാം.

Story first published: Friday, March 26, 2021, 12:51 [IST]
Other articles published on Mar 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+