Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

10 താരങ്ങളും ഒരു സ്‌പെഷ്യലിസ്റ്റ് ക്യാപ്റ്റനും; ചെന്നൈയേയും ധോണിയേയും കുറിച്ച് ആകാശ് ചോപ്ര

ഐപിഎല്ലിലെ ആര്‍ക്കും പിടിച്ചാല്‍ കിട്ടാത്ത പടക്കുതിരകളാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. കഴിഞ്ഞ സീസണില്‍ പിന്നോട്ടോ പോയെങ്കിലും ഇത്തവണ വീണ്ടും ശക്തമായി തിരികെ വന്ന ചെന്നൈ ഈ സീസണിന്റെ രണ്ടാം പാദത്തിലും തങ്ങളുടെ കുതിപ്പ് തുടരുകയായിരുന്നു. പ്രായത്തിന്റെ പേരില്‍ ധോണിയേയും സംഘത്തേയും പലരും വിമര്‍ശിക്കാറുണ്ടെങ്കിലും ഈ കുതിപ്പിന് തടയിടാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.

ഇപ്പോഴിതാ ചെന്നൈ സൂപ്പര്‍ കിംഗിനെക്കുറിച്ചുള്ള പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് ആകാശ് ചോപ്ര. ചെന്നൈ കളിക്കുന്നത് 10 ക്രിക്കറ്റ് താരങ്ങള്‍ക്കും ഒരു സ്‌പെഷ്യലിസ്റ്റ് നായകനുമൊപ്പമാണെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. എംഎസ് ധോണിയുടെ മോശം ബാറ്റിംഗ് ഫോമിനെക്കുറിച്ചായിരുന്നു ആകാശ് ചോപ്രയുടെ പരാമര്‍ശം. ഈ സീസണില്‍ ഇതുവരെ 10 മത്സരങ്ങളില്‍ കളിച്ച ധോണിയ്ക്ക് വെറും 52 റണ്‍സാണ് നേടാന്‍ സാധിച്ചത്. ചെന്നൈയ്ക്കു വേണ്ടി കളിക്കാന്‍ തുടങ്ങിയ കാലം തൊട്ട് ധോണിയുടെ ഏറ്റവും മോശം ഫോമാണ് ഇത്.

MS Dhoni

അതേസമയം ചെന്നൈ ധോണിയെ പിന്തുണയ്ക്കുന്നത് സമ്മര്‍ദ്ദം മൂലമല്ലെന്നും തിരഞ്ഞെടുപ്പാണെന്നുമാണ് ചോപ്ര പറയുന്നത്. ധോണിയില്ലാതെ ചെന്നൈയ്ക്ക് വിലക്കിന് ശേഷം കിരീടം നേടി തിരികെ സാധിക്കില്ലായിരുന്നുവെന്നും ആകാശ് ചോപ്ര പറഞ്ഞു. ആകാശ് ചോപ്രയുടെ വാക്കുകള്‍.

''അദ്ദേഹം ഇപ്പോള്‍ കളിക്കുന്നത് ക്യാപ്റ്റന്‍ എന്ന നിലയിലും വിക്കറ്റ് കീപ്പര്‍ എന്ന നിലയിലും മാത്രമാണ്. കാരണം അദ്ദേഹം ബാറ്റ് ചെയ്തത് ലോവര്‍ ഓര്‍ഡറിലോ അല്ലെങ്കില്‍ ഇറങ്ങേണ്ടി വരാതെ ഇരിക്കുകയോ ആണ്. ബാറ്റ് ചെയ്യാനുള്ള അവസരം ലഭിക്കുമ്പോള്‍ കാര്യമായൊന്നും ചെയ്യാനും സാധിക്കുന്നുമില്ല. സത്യത്തില്‍ ചെന്നൈ കളിക്കുന്നത് 10 താരങ്ങളെ വച്ചാണ്. അദ്ദേഹം ക്യാപ്റ്റന്‍ എന്ന നിലയിലാണ് ടീമിലുള്ളത്. അത് ധോണിയുടെ മറ്റൊരു പ്രത്യേകതയാണ്. ഇത് അദ്ദേഹത്തിന് മാത്രമേ സാധിക്കുകയുള്ളൂ'' എന്നാണ് ആകാശ് ചോപ്ര പറയുന്നു.

''ചെന്നൈയുടെ തിരിച്ചുവരവും മാറ്റവും ചാമ്പ്യന്‍ സൂപ്പര്‍ കിംഗ്‌സിലേക്കുള്ള വളര്‍ച്ചയുമെല്ലാം ധോണിയുടെ ക്യാപ്റ്റന്‍സി കാരണമാണ്. അദ്ദേഹം ഇല്ലായിരുന്നുവെങ്കില്‍ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. അതുകൊണ്ടാണ് ലേലം വരുമ്പോള്‍ ധോണി നിങ്ങളുടെ ടീമില്‍ ഉണ്ടാകാന്‍ ആഗ്രഹമുണ്ടാകുന്നതും സ്വാഭാവികമാണ്'' എന്നും ആകാശ് ചോപ്ര പറഞ്ഞു. അതേസമയം അടുത്ത സീസണിലും ചെന്നൈയെ നയിക്കാന്‍ ധോണിയുണ്ടാകുമോ എന്ന ചോദ്യത്തിനും ആകാശ് ചോപ്ര ഉത്തരം നല്‍കുന്നുണ്ട്.

''നിങ്ങള്‍ ഫോമിന്റെ അടിസ്ഥാനത്തിലാണ് നോക്കുന്നതെങ്കില്‍, മൂന്ന് വര്‍ഷത്തേക്കുള്ള മെഗാ ലേലവും, അദ്ദേഹത്തിന്റെ പ്രായവുമൊക്കെ പരിഗണിച്ചാല്‍ അദേഹത്തെ നിലനിര്‍ത്തേണ്ടതില്ല. എന്നാല്‍ ധോണി-ചെന്നൈ ബന്ധം യുക്തിയുടെ അടിസ്ഥാനത്തിലുള്ളതല്ല. വൈകാരികമാണ്. വൈകാരികമായൊരു നിക്ഷേപം നടത്തിയാല്‍ നിങ്ങളുടെ കുട്ടിയായിരിക്കും ഏറ്റവും സൗന്ദര്യമുള്ള കുട്ടിയും ലോകത്തിലെ ഏറ്റവും കുടുതല്‍ കഴിവുള്ള വ്യക്തിയും. അതാണ് അവരുടെ ബന്ധം. അതുകൊണ്ട് അദ്ദേഹം ഒരു വര്‍ഷം കൂടെ ഉണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്. കാരണം അടുത്ത ഐപിഎല്ലിന് ആറ് മാസം മാത്രമേയുള്ളൂ. അദ്ദേഹം ഇപ്പോള്‍ ക്യാപ്റ്റനായി നില്‍ക്കുകയും പിന്നീട് ഉപദേഷ്ടാവ് ആവുകയുമായിരിക്കും. മെന്റര്‍ സിംഗ് ധോണി'' എന്നായിരുന്നു ആകാശ് ചോപ്രയുടെ മറുപടി.

അതേസമയം ചെന്നൈ ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടുകയാണ്. ടോസ് നേടിയ ചെന്നൈ ബൗളിംഗ് തിരഞ്ഞെടുത്തിരിക്കുകയാണ്. പോയന്റ് പട്ടികയില്‍ മുന്നിലുള്ള ചെന്നൈ നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. ഹൈദരാബാദ് ആകട്ടെ പ്ലേ ഓഫ് സ്വപ്‌നം അവസാനിച്ചവരാണ്. നാണക്കേട് ഒഴിവാക്കുകയായിരിക്കും ഹൈദരാബാദിന്റെ ലക്ഷ്യം. അവസാന മത്സരത്തില്‍ ഹൈദരാബാദ് ഗംഭീര വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. ചെന്നൈ നിരയില്‍ ഇന്ന് സാം കറന് പകരം ഡെയ്ന്‍ ബ്രാവോ ഇറങ്ങിയിട്ടുണ്ട്.

Story first published: Thursday, September 30, 2021, 19:40 [IST]
Other articles published on Sep 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+