IPL 2021: എത്ര കാലം ഇങ്ങനെ പോകാനാവും? ക്രിസ് ഗെയ്‌ലിന്റെ പ്രകടനത്തിനെതിരേ അഗാര്‍ക്കര്‍
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ പഞ്ചാബ് കിങ്‌സ് മോശം പ്രകടനം തുടരുന്നു. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ പ്രകടനം മാറ്റിനിര്‍ത്തിയാല്‍ ബാക്കിയുള്ള മൂന്ന് മത്സരത്തിലും പഞ്ചാബ് തോറ്റു. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് പ്രധാന തിരിച്ചടി. കെ എല്‍ രാഹുല്‍ പുറത്തായാല്‍ ടീം കൂട്ടത്തകര്‍ച്ച നേരിടുന്ന അവസ്ഥ. ടീമില്‍ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. അതിവേഗം റണ്‍സുയര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല.
ഇപ്പോഴിതാ ഗെയ്‌ലിന്റെ പ്രകടനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറും അവതാരകനുമായ അജിത് അഗാര്‍ക്കര്‍. ' എന്താണ് ഗെയ്‌ലിന്റെ കാര്യത്തില്‍ സംഭവിക്കുന്നതെന്ന് അറിയില്ല. മികച്ച രീതിയിലാണ് തുടങ്ങിയത്. ആദ്യ മത്സരത്തില്‍ 40 റണ്‍സ് നേടി.
അവസാന സീസണില്‍ കുറച്ച് മത്സരങ്ങള്‍ കളിക്കാതിരുന്ന ശേഷം തിരിച്ചെത്തിയാണ് ഗെയ്ല്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. ഇത് അവന് വെല്ലുവിളിയാണ്. ഗെയ്‌ലിനെ പുറത്തിരുത്തുകയെന്നത് പ്രയാസമുള്ള തീരുമാനാണ്. ഇത്തരത്തില്‍ വലിയ പ്രകടനം നടത്താനാവാതെ എത്രനാള്‍ ഗെയ്‌ലിന് മുന്നോട്ട് പോകാനാവും. അതും കരിയറിന്റെ ഈ സമയത്ത്'-അഗാര്‍ക്കര്‍ പറഞ്ഞു.

ഇത്തവണ പഞ്ചാബിനായി കിരീടം നേടണമെന്നും 45 വയസുവരെ കളിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കഴിഞ്ഞ ദിവസം ഗെയ്ല്‍ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ ആഗ്രഹത്തിന് അനുസരിച്ച് ഫോം നിലനിര്‍ത്താന്‍ ഗെയ്‌ലിന് സാധിക്കുന്നില്ല. അവസാന സീസണില്‍ കുറച്ച് മത്സരങ്ങള്‍ പുറത്തിരുന്ന ഗെയ്ല്‍ തിരിച്ചെത്തിയതോടെ പഞ്ചാബ് വിജയ വഴിയില്‍ തിരിച്ചെത്തിയത്. ഏഴ് മത്സരത്തില്‍ നിന്ന് 288 റണ്‍സാണ് ഗെയ്ല്‍ അവസാന സീസണില്‍ നേടിയത്.
ഈ സീസണിലെ രാജസ്ഥാനെതിരേ 40 റണ്‍സ് നേടിയപ്പോള്‍ സിഎസ്‌കെ,ഡല്‍ഹി,ഹൈദരാബാദ് ടീമുകള്‍ക്കെതിരേ 10,11,15 എന്നിങ്ങനെയാണ് ഗെയ്‌ലിന്റെ സ്‌കോര്‍. മൂന്ന് കളി തോറ്റ പഞ്ചാബ് ഈ സീസണില്‍ വളരെ പ്രയാസപ്പെടുകയാണ്. ടീം വിജയവഴിയില്‍ തിരിച്ചെത്തണമെങ്കില്‍ ഗെയ്‌ലിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവ് അനിവാര്യമാണ്.
'ഡേവിഡ് മലാനെപ്പോലൊരു താരത്തെ പുറത്തിരുത്തിയാണ് പഞ്ചാബ് ക്രിസ് ഗെയ്‌ലിനെ കളിപ്പിക്കുന്നത്. അതിനാല്‍ മികച്ച പ്രകടനം കാഴ്ചവെക്കാതെ ഗെയ്‌ലിന് മുന്നോട്ട് പോകാനാവില്ല. മോശം ഷോട്ടുകള്‍ കളിച്ചാണ് ഗെയ്ല്‍ പുറത്താവുന്നത്'-അജിത് അഗാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു. കരുത്തരായ മുംബൈ ഇന്ത്യന്‍സാണ് പഞ്ചാബ് കിങ്‌സിന്റെ അടുത്ത എതിരാളികള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications