IPL 2021: ഡല്‍ഹിയുടെ തോല്‍വിക്ക് കാരണം റിഷഭിന്റെ ആ പദ്ധതി- വിമര്‍ശിച്ച് അജയ് ജഡേജ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റ നായകന്മാര്‍ നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സഞ്ജു സാംസണിന് മുന്നില്‍ ഡല്‍ഹി നായകന്‍ റിഷഭ് പന്തിന് മുട്ടുമടക്കേണ്ടി വന്നു. ബൗളര്‍മാര്‍ കളം വാണ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടിയപ്പോള്‍ രണ്ട് പന്ത് ബാക്കി നിര്‍ത്തിയാണ് രാജസ്ഥാന്റെ ജയം. ഡല്‍ഹി നിരയില്‍ നായകന്‍ റിഷഭ് പന്തിന് (51) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായത്.
ഇപ്പോഴിതാ ഡല്‍ഹിയുടെ തോല്‍വിക്ക് കാരണം റിഷഭ് ബൗളര്‍മാര്‍ക്ക് ഓവര്‍ നല്‍കിയതിലെ പാളിച്ചയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. '13ാം ഓവറില്‍ രാജസ്ഥാന്‍ റോയല്‍സിന് ചേസിങ്ങിന്റെ താളം നല്‍കിയത്. അതിന് മുമ്പ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 55 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. റബാദ, അവേഷ് ഖാന്‍, ക്രിസ് വോക്‌സ്, ആര്‍ അശ്വിന്‍ തുടങ്ങിയ എല്ലാ പ്രധാനപ്പെട്ട ബൗളര്‍മാരും മൂന്ന് ഓവര്‍ എറിഞ്ഞിരുന്നു. ടീമിലെ പ്രമുഖ ബൗളര്‍ക്ക് ഒരോവര്‍ കൂടി മാറ്റിവെക്കണമായിരുന്നു. രാജസ്ഥാനെ ആക്രമിക്കാതെ പ്രതിരോധിച്ച് നിര്‍ത്താനുള്ള റിഷഭിന്റെ ശ്രമമാണ് തിരിച്ചടിയായത്'-അജയ് ജഡേജ പറഞ്ഞു.

കൈയില്‍ ലഭിച്ച മത്സരമാണ് ഡല്‍ഹി കൈവിട്ട് കളഞ്ഞത്. 13ാം ഓവറില്‍ മാര്‍ക്കസ് സ്‌റ്റോയിനിസിനെയാണ് റിഷഭ് പന്തേല്‍പ്പിച്ചത്. ഇത് രാജസ്ഥാന്‍ നന്നായി മുതലാക്കി. 15 റണ്‍സാണ് താരം വഴങ്ങിയത്. 14ാം ഓവറില്‍ ടോം കറാന്‍ 12 റണ്‍സും വഴങ്ങി. 15ാം ഓവറില്‍ മില്ലര്‍ പുറത്തായപ്പോഴേക്കും മോറിസിന് ക്രീസില്‍ നിലയുറപ്പിക്കാന്‍ സാധിച്ചിരുന്നു. ഇതോടെ അവസാന ഓവറുകളില്‍ മോറിസ് തകര്‍ത്തടിക്കുകയായിരുന്നു. മികച്ച ഫോമിലായിരുന്ന ആര്‍ അശ്വിന് നാലാമത്തെ ഓവര്‍ ചെയ്യാന്‍ അവസരം നല്‍കാതിരുന്നത് റിഷഭിന് പറ്റിയ വലിയ പാളിച്ചയാണെന്നും അജയ് പറഞ്ഞു.
'അശ്വിന് നാലാം ഓവര്‍ ചെയ്യാന്‍ നല്‍കാത്തത് വലിയ പിഴവാണ്. രാജസ്ഥാന് മത്സരത്തിലേക്ക് തിരിച്ചുവരാനുള്ള സാഹചര്യമാണ് ഒരുക്കി നല്‍കിയത്. ചെറിയ ടോട്ടലായിരുന്നു ഡല്‍ഹി നേടിയത്. അതിനാല്‍ത്തന്നെ മുംബൈയില്‍ പ്രതിരോധിക്കുക വളരെ പ്രയാസമാണ്. ടോം കറാനെയും മാര്‍ക്കസ് സ്‌റ്റോയിനിസിനെയുമാണ് ഡെത്ത് ഓവറിലേക്ക് കരുതിവെക്കുന്നതെങ്കില്‍ 70 റണ്‍സെങ്കിലും ഡെത്ത് ഓവറില്‍ ബാക്കി ഉണ്ടായിരിക്കണം. മധ്യ ഓവറുകളില്‍ ടോമും സ്‌റ്റോയിനും എറിഞ്ഞ ഓവറാണ് മത്സരം നഷ്ടപ്പെടുത്തിയത്'-അജയ് കൂട്ടിച്ചേര്‍ത്തു.
മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രമാണ് അശ്വിന്‍ വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും നേടിയില്ലെങ്കിലും ഒരു ബൗണ്ടറിപോലും വഴങ്ങിയില്ല. എന്നാല്‍ അശ്വിന് നാലാം ഓവര്‍ നല്‍കാന്‍ റിഷഭ് തയ്യാറായില്ല. ഇത് മത്സരത്തില്‍ പ്രതികൂലമായി ബാധിച്ചെന്ന് ഡല്‍ഹിയുടെ മുഖ്യ പരിശീലകന്‍ റിക്കി പോണ്ടിങ് തന്നെ തുറന്ന് സമ്മതിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications