Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: വാര്‍ണര്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചില്ല, കാര്യങ്ങള്‍ തീരുമാനിച്ചത് പുറത്തുള്ളവര്‍- അജയ് ജഡേജ

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ തുടക്കം മുതല്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാത്ത ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. തുടര്‍ച്ചയായി തോല്‍വി ഏറ്റുവാങ്ങിയ ടീമിന്റെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ നിരാശപ്പെടുത്തി. ഇതോടെ കഴിഞ്ഞ ദിവസം ഡേവിഡ് വാര്‍ണറെ നായകസ്ഥാനത്ത് നിന്ന് നീക്കി കെയ്ന്‍ വില്യംസണെ നായകനാക്കി ഹൈദരാബാദ് പ്രഖ്യാപിച്ചു.

warneripl

പഴയ ഫോം താരത്തിന് കണ്ടെത്താനാവുന്നില്ല. സഹതാരങ്ങളില്‍ ആര്‍ക്കും ഫോമുമില്ല. അതിന്റെ പേരില്‍ വാര്‍ണറെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ പ്ലേയിങ് 11 നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇപ്പോഴിതാ ഹൈദരാബാദില്‍ വാര്‍ണര്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിച്ചില്ലെന്നും ഹൈദരാബാദില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പുറത്ത് നിന്ന് ആരോ ആണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ.

'സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നിയന്ത്രിക്കുന്നത് പുറത്ത് നിന്ന് ആരോ ആണെന്നതിനുള്ള തെളിവാണ് വാര്‍ണറുടെ പുറത്താക്കല്‍. കോച്ച്,മാനേജ്‌മെന്റ്,മറ്റാരെങ്കിലുമോ ആവാം ഇത്. എന്നാല്‍ ക്യാപ്റ്റന്‍ വാര്‍ണര്‍ പൂര്‍ണ്ണമായും സ്വതന്ത്ര്യനായിരുന്നില്ല. അവസാന ടീം തിരഞ്ഞെടുപ്പ് അവനല്ലെന്നും അതിനാല്‍ പൂര്‍ണ്ണമായും ഒന്നും പറയാനാവില്ലെന്നും വാര്‍ണര്‍ തന്നെ പറഞ്ഞിരുന്നു'-അജയ് പറഞ്ഞു.

മനീഷ് പാണ്ഡെയെ പുറത്തിരുത്തിയത് വാര്‍ണറുടെ സമ്മതപ്രകാരമല്ലെന്ന് അദ്ദേഹം സൂചന നല്‍കിയിരുന്നു. ടീമിന് മികച്ചൊരു വിന്നിങ് 11 കൊണ്ടുവരാന്‍ ഇത് വരെ വാര്‍ണര്‍ക്ക് സാധിക്കാത്തത് പുറത്ത് നിന്നുള്ള ഇടപെടല്‍കൊണ്ട് തന്നെയാണെന്ന് വേണം വിലയിരുത്താന്‍. കെയ്ന്‍ വില്യംസണിനെ നായകനാക്കിയിട്ടും പഴയ അവസ്ഥക്ക് മാറ്റമൊന്നും വന്നിട്ടില്ല. 55 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സിനോട് ഹൈദരാബാദ് തോറ്റത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്ടടത്തില്‍ 220 റണ്‍സെടുത്തപ്പോള്‍ ഹൈദരാബാദിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനെ സാധിച്ചുള്ളു. 31 റണ്‍സെടുത്ത മനീഷ് പാണ്ഡെയും 30 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയുമാണ് ഹൈദരാബാദിന്റെ പ്രധാന സ്‌കോറര്‍മാര്‍. കെയ്ന്‍ വില്യംസണ്‍ 21 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി. സീസണിലെ ആറാം തോല്‍വി ഏറ്റുവാങ്ങിയതോടെ ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കത് വലിയ തിരിച്ചടിയായിരിക്കുകയാണ്. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഹൈദരാബാദ്.

Story first published: Sunday, May 2, 2021, 20:51 [IST]
Other articles published on May 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+