IPL 2021: സഞ്ജുവിന്റെ ക്യാപ്റ്റന്‍സി കൊള്ളാമോ? അജയ് ജഡേജ പറയുന്നു

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം നായകനും മലയാളി താരവുമായ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് വിലയിരുത്തല്‍ നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ അജയ് ജഡേജ. ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനമുയര്‍ത്തിയാണ് സഞ്ജു റോയല്‍സ് ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത്. ടീം പ്ലേഓഫില്‍ എത്തുമോയെന്ന കാര്യം ഉറപ്പില്ലെങ്കിലും ക്യാപ്റ്റനായുള്ള കന്നി സീസണില്‍ സഞ്ജു വലിയ നിരാശ സമ്മാനിച്ചിട്ടില്ലെന്നു പറയാന്‍ സാധിക്കും.

ഈ സീസണിലെ ടൂര്‍ണമെന്റില്‍ തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന് റോയല്‍സ് ടീമിന്റെ നായകനായി നറുക്കുവീണത്. ഇതോടെ ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിയുട നായകനായി മാറിയ ആദ്യ മലയാളി താരമായും സഞ്ജു മാറി. കഴിഞ്ഞ സീസണില്‍ റോയല്‍സിനെ നയിച്ചത് ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തായിരുന്നു. പക്ഷെ അവസാന സ്ഥാനക്കാരായാണ് റോയല്‍സ് സീസണ്‍ അവസാനിപ്പിച്ചത്. ഇതേ തുടര്‍ന്ന് സീസണ്‍ കഴിഞ്ഞതിനു പിന്നാലെ സ്മിത്തിനെ നായകസ്ഥാനത്തു നിന്നും നീക്കിയ റോയല്‍സ് ഈ സീസണില്‍ നിലനിര്‍ത്തേണ്ടതില്ലെന്നും തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ദീര്‍ഘകാലമായി റോയല്‍സിന്റെ വിശ്വസ്തനായ സഞ്ജുവിന് ക്യാപ്റ്റനായി അവസരം ലഭിക്കുന്നത്.

 അറ്റാക്കിങ് ക്യാപ്റ്റന്‍

അറ്റാക്കിങ് ക്യാപ്റ്റന്‍

സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ചിരിക്കുകയാണ് അജയ് ജഡേജ. അറ്റാക്കിങ് ക്യാപ്റ്റനാണ് സഞ്ജുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചാബ് കിങ്‌സിനെതിരേ റോയല്‍സ് അവസാന ഓവറില്‍ രണ്ടു റണ്‍സിന്റെ നാടകീയ വിജയം നേടിയ മല്‍സരത്തില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തിയിരിക്കുകയാണ് ജഡേജ.

തീര്‍ച്ചയായും സഞ്ജു അഗ്രസീവ് ക്യാപ്റ്റനാണ്. പഞ്ചാബിനെതിരായ മല്‍സരം നോക്കൂ, അവസാന ഓവര്‍ അദ്ദേഹത്തിനു ചേതന്‍ സക്കരിയക്കു നല്‍കാമായിരുന്നു. പക്ഷെ കൂടുതല്‍ അഗ്രസീവ് ബൗളറായ കാര്‍ത്തിക് ത്യാഗിയെ സഞ്ജു പന്തേല്‍പ്പിക്കുകയായിരുന്നു. ഒരു മികച്ച ക്യാപ്റ്റന്‍ എല്ലായ്‌പ്പോഴും സ്വന്തം വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കും. അതാണ് പഞ്ചാബിനെതിരായ കളിയില്‍ സഞ്ജുവില്‍ നമ്മള്‍ കണ്ടത്. സ്വന്തം വിശ്വാസത്തെ താന്‍ പിന്തുണയ്ക്കുന്നതായി കാര്‍ത്തികിന് അവസാനത്തെ ഓവര്‍ നല്‍കിയതിലൂടെ അദ്ദേഹം തെളിയിച്ചതായും ജഡേജ നിരീക്ഷിച്ചു.

 പഞ്ചാബിനെതിരായ ജയം

പഞ്ചാബിനെതിരായ ജയം

പഞ്ചാബിനെതിരായ മല്‍സരത്തില്‍ 18ാം ഓവര്‍ വരെ റോയല്‍സ് തോല്‍വിയുറപ്പിച്ചതായിരുന്നു. പക്ഷെ അവസാന രണ്ടോവറില്‍ അവിശ്വസനീയ തിരിച്ചുവരവാണ് സഞ്ജുവും കൂട്ടരും നടത്തിയത്. രണ്ടോവറില്‍ പഞ്ചാബിനു ജയിക്കാന്‍ എട്ടു റണ്‍സ് മാത്രം മതിയായിരുന്നു. മുസ്തഫിസുര്‍ റഹ്മാന്റെ 19ാം ഓവറില്‍ നാലു റണ്‍സാണ് പഞ്ചാബ് താരങ്ങളായ നിക്കോളാസ് പൂരനും എയ്ഡന്‍ മര്‍ക്രാമും ചേര്‍ന്നെടുത്തത്. ഇതോടെ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് നാലു റണ്‍സ്. പക്ഷെ അവിശ്വസനീയ സ്‌പെല്ലിലൂടെ കാര്‍ത്തിക് ത്യാഗി റോയല്‍സിന്റെ വീരനായകനായി മാറി. ഒരേയൊരു റണ്‍സ് മാത്രമാണ് കാര്‍ത്തിക് വിട്ടുകൊടുത്തത്. രണ്ടു വിക്കറ്റുകളും പേസര്‍ വീഴ്ത്തി. കളിയില്‍ മാന്‍ ഓഫ് ദി മാച്ചായി മാറിയത് കാര്‍ത്തിക് തന്നെയായിരുന്നു.

 ഡല്‍ഹിയോടു തോറ്റു

ഡല്‍ഹിയോടു തോറ്റു

പഞ്ചാബിനെതിരായ ത്രസിപ്പിക്കുന്ന വിജയത്തിനു ശേഷമിറങ്ങിയ റോയല്‍സിന് പക്ഷെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ഇന്നു ഇതാവര്‍ത്തിക്കാനായില്ല. ഡിസിയോടു 33 റണ്‍സിന് റോയല്‍സ് തോല്‍ക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഡിസി നിശ്ചിത ഓവറില്‍ ആറു വിക്കറ്റിനു 154 റണ്‍സാണ് നേടിയത്. 43 റണ്‍സെടുത്ത മുന്‍ നായകന്‍ ശ്രേയസ് അയ്യരാണ് ടീമിന്റെ ടോപ്‌സ്‌കോററായി മാറിയത്. 32 ബോളില്‍ ഒരു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്. ഡിസി നിരയില്‍ മറ്റാരും 30 റണ്‍സ് തികച്ചില്ല.

ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (28), നായകന്‍ റിഷഭ് പന്ത് (24) എന്നിവര്‍ മോശമല്ലാത്ത പ്രകടനം നടത്തി. ലളിത് യാദവ് (14*), അക്ഷര്‍ പട്ടേല്‍ (12), പൃഥ്വി ഷാ (10), ശിഖര്‍ ധവാന്‍ (8), ആര്‍ അശ്വിന്‍ (6*) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ പ്രകടനം. റോയല്‍സിനായി മുസ്തഫിസുര്‍ റഹ്മാനും ചേതന്‍ സക്കരിയയും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

മറുപടി ബാറ്റിങില്‍ റോയല്‍സ് ബാറ്റിങ് നിര നിരാശപ്പെടുത്തി. ആറു വിക്കറ്റിന് 121 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. നായകന്റെ ഇന്നിങ്‌സുമായി സഞ്ജു (70*) പൊരുതി നോക്കിയെങ്കിലും മറ്റാരില്‍ നിന്നും പിന്തുണ ലഭിച്ചില്ല. 53 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറും സഞ്ജുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മഹിപാല്‍ ലൊംറോറാണ് (19) രണ്ടക്കം കടന്ന മറ്റൊരാള്‍. ഡിസിക്കായി ആന്റിച്ച് നോര്‍ക്കിയ രണ്ടു വിക്കറ്റുകളെടുത്തു. ജയത്തോടെ ഡിസി 16 പോയിന്റോടെ വീണ്ടും ഒന്നാംസ്ഥാനത്തേക്കു കയറിയപ്പോള്‍ എട്ടു പോയിന്റുള്ള റോയല്‍സ് ആറാംസ്ഥാനത്താണ്. ഇനിയുള്ള അഞ്ചു മല്‍സരങ്ങള്‍ റോയല്‍സിനു നിര്‍ണായകമാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, September 25, 2021, 20:07 [IST]
Other articles published on Sep 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X