വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കോലി ആര്‍സിബി നായകസ്ഥാനം ഒഴിയുന്നു, പകരമാര്? ഈ അഞ്ച് പേരെ പരിഗണിക്കാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം ആരംഭിച്ചതിന് പിന്നാലെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന വിരാട് കോലിയുടെ പ്രഖ്യാപനമെത്തിയത്. ആര്‍സിബിയുടെ നായകനായി കോലി കളിക്കുന്ന അവസാന സീസണായിരിക്കും ഇത്. ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയുമെന്ന പ്രഖ്യാപനം നടത്തി ദിവസങ്ങള്‍ മാത്രം പിന്നിടവെയാണ് കോലി ഇത്തരമൊരു തീരുമാനത്തിലേക്കുമെത്തിയത്. ആര്‍സിബിയെ സംബന്ധിച്ച് കടുത്ത തിരിച്ചടി തന്നെയാണിത്.

ടി20 ക്യാപ്റ്റന്‍സിയൊഴിയാന്‍ വിരാട് വളരെ മുമ്പ് ആലോചിച്ചു! തടഞ്ഞത് താനെന്നു ബാല്യകാല കോച്ച്ടി20 ക്യാപ്റ്റന്‍സിയൊഴിയാന്‍ വിരാട് വളരെ മുമ്പ് ആലോചിച്ചു! തടഞ്ഞത് താനെന്നു ബാല്യകാല കോച്ച്

1

ഇതുവരെ ഒരു ഐസിസി കിരീടം പോലും ആര്‍സിബിയുടെ അലമാരയിലെത്തിക്കാന്‍ കോലിക്കായിട്ടില്ല. എന്നാല്‍ ആര്‍സിബിക്ക് ലഭിച്ചിരുന്ന സാമ്പത്തിക മൂല്യത്തിനും ആരാധക പിന്തുണക്കും കാരണം വിരാട് കോലിയെന്ന നായകനായിരുന്നു. കളിക്കാരനെന്ന നിലയില്‍ കോലിയില്‍ ആര്‍സിബിയില്‍ തുടരുമോയെന്നതും കണ്ടറിയേണ്ട കാര്യമാണ്. 2012ല്‍ ആര്‍സിബിയുടെ നായകസ്ഥാനത്തേക്കെത്തിയ കോലിയുടെ വിജയ ശതമാനം 50ല്‍ താഴെയാണ്.

Also Read: IPL 2021: പഞ്ചാബ് x രാജസ്ഥാന്‍, സഞ്ജുവിനും രാഹുലിനും നിര്‍ണ്ണായകം, എല്ലാ കണക്കുകളും ഇതാ

2

നായകനെന്ന നിലയില്‍ ബാറ്റുകൊണ്ട് മുന്നില്‍ നിന്ന് പടനയിക്കാന്‍ കോലിക്കായിട്ടുണ്ടെങ്കിലും മികച്ച പിന്തുണ ലഭിച്ചില്ല. പലപ്പോഴും നിര്‍ഭാഗ്യം കോലിയെ വേട്ടയാടി. എല്ലാ മികവുമുണ്ടായിട്ടും കിരീടം നേടാന്‍ കോലിക്ക് സാധിക്കാതെ പോയതിനെ നിര്‍ഭാഗ്യമെന്ന് മാത്രമാണ് വിളിക്കേണ്ടത്. കോലിയുടെ നായകനായുള്ള പടിയിറക്കം ആര്‍സിബിക്ക് നികത്താനാവാത്ത നഷ്ടമാണ്. പകരമാരെന്നതും വലിയ ചോദ്യം. അടുത്ത വര്‍ഷം മെഗാ താരലേലം നടക്കാനുള്ളതിനാല്‍ പകരക്കാരെ കണ്ടെത്തുക ആര്‍സിബി മാനേജ്‌മെന്റിന് വലിയ പ്രശ്‌നമാവില്ല. ആര്‍സിബി നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: IPL 2021: 'ധോണി കൂടെ ഉള്ളപ്പോള്‍ കൂടുതല്‍ ഒന്നും ചിന്തിക്കേണ്ടതില്ല'- നായകന് നന്ദി പറഞ്ഞ് ഗെയ്ക്‌വാദ്

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

നിലവിലെ ആര്‍സിബിയുടെ നിര്‍ണ്ണായക താരങ്ങളിലൊരാളാണ് എബി ഡിവില്ലിയേഴ്‌സ്. കോലിയോളം തന്നെ ആര്‍സിബിക്ക് പ്രിയപ്പെട്ടവന്‍. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായ എബിഡിയെ നായകസ്ഥാനത്തേക്ക് ആര്‍സിബി പരിഗണിച്ചേക്കും. എബിഡിക്ക് കീഴില്‍ കളിക്കാന്‍ കോലിക്കും വലിയ പ്രശ്‌നങ്ങളുണ്ടായേക്കില്ല. മികച്ച ബാറ്റിങ് റെക്കോഡും കോലിയുടെ പേരിലുണ്ട്. എന്നാല്‍ കോലി പുതിയ സീസണിന് മുമ്പ് ടീം മാറാന്‍ തീരുമാനിച്ചാല്‍ ഡിവില്ലിയേഴ്‌സും ടീം വിടാനുള്ള സാധ്യത കൂടുതലാണ്.

Also Read: കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റാവേശം, ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20ക്ക് കാര്യവട്ടം വേദിയാവും

4

ഏറെ നാളുകളായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എബിഡി ഈ സീസണോടെ ഐപിഎല്ലില്‍ നിന്നും വിരമിക്കാനുള്ള സാധ്യതയും കൂടുതലാണ്. നിലവിലെ ടീം പരിഗണിക്കുമ്പോള്‍ കോലിക്ക് പകരക്കാരനാവാന്‍ എബിഡിയെപ്പോലെ യോഗ്യനായ മറ്റൊരു താരവുമില്ല. 37 കാരനായ എബിഡി 176 ഐപിഎല്ലില്‍ നിന്നായി 5056 റണ്‍സാണ് നേടിയിട്ടുള്ളത്. 40.77 എന്ന മികച്ച ശരാശരിയും 152.28 എന്ന മികച്ച സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

Also Read: IPL 2021: എല്ലാ കണ്ണും രോഹിത്തില്‍! രണ്ടാംഘട്ടം ടീം ഇന്ത്യക്കും നിര്‍ണായകം, കാരണങ്ങളറിയാം

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി ഉടക്കി നില്‍ക്കുന്ന ഡേവിഡ് വാര്‍ണര്‍ മെഗാ ലേലത്തിന് മുമ്പായി ടീം വിടാനുള്ള സാധ്യത കൂടുതലാണ്. 2021 സീസണിന്റെ പകുതിവെച്ചാണ് വാര്‍ണറെ ഹൈദരാബാദ് നായകസ്ഥാനത്ത് നിന്ന് മാറ്റുന്നതും കെയ്ന്‍ വില്യംസണെ നായകസ്ഥാനത്തേക്ക് എത്തിക്കുന്നതും. പ്ലേയിങ് 11ല്‍ നിന്ന് പോലും തഴയപ്പെട്ടതിനാല്‍ത്തന്നെ വാര്‍ണര്‍ കൂടുമാറുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.

Also Read: IPL 2021: ഞങ്ങളുടെ വരവ് വെറുതെയല്ല, പ്ലേഓഫില്‍ റോയല്‍സുണ്ടാവും- സങ്കക്കാരയ്ക്ക് ഉറപ്പ്

6

അങ്ങനെയാണെങ്കില്‍ ആര്‍സിബിക്ക് നായകസ്ഥാനത്തേക്ക് പരിഗണിക്കാവുന്ന താരമാണ് വാര്‍ണര്‍. 2016 സീസണില്‍ ഹൈദരാബാദിനെ കിരീടത്തിലേക്കെത്തിക്കാന്‍ വാര്‍ണര്‍ക്ക് സാധിച്ചിട്ടുണ്ട്. ഹൈദരാബാദിന്റെ ഏക കിരീടവും ഇതാണ്. മുന്‍ ഓസീസ് വൈസ് ക്യാപ്റ്റന്‍ കൂടിയായ വാര്‍ണര്‍ക്ക് നായകനെന്ന നിലയില്‍ അനുഭവസമ്പത്ത് ആവിശ്യത്തിനുണ്ട്. അതിനാല്‍ത്തന്നെ അനായാസമായി പുതിയൊരു ടീമിനെ കെട്ടിപ്പടുക്കാന്‍ വാര്‍ണര്‍ക്ക് അനായാസമായി സാധിച്ചേക്കും.

Also Read: T20 World Cup 2021: 'എല്ലാവരും കരുതിയിരിക്കേണ്ട താരം ഇന്ത്യയുടെ രോഹിത് ശര്‍മ'- മുദാസര്‍ നാസര്‍

ക്വിന്റന്‍ ഡീകോക്ക്

ക്വിന്റന്‍ ഡീകോക്ക്

മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ക്വിന്റന്‍ ഡീകോക്കിനെ മുംബൈ നിലനിര്‍ത്താന്‍ സാധ്യത കുറവാണ്. മുന്‍ ആര്‍സിബി താരമായ ക്വിന്റന്‍ ഡീകോക്കിനെ നായകസ്ഥാനത്തേക്ക് ആര്‍സിബിക്ക് പരിഗണിക്കാവുന്നതാണ്. ദക്ഷിണാഫ്രിക്കയുടെ നായകനായി പ്രവര്‍ത്തിച്ചിട്ടുള്ള താരമാണ് ഡീകോക്ക്. അതിനാല്‍ത്തന്നെ ആര്‍സിബിക്ക് നായകസ്ഥാനത്തേക്ക് പരീക്ഷിക്കാവുന്ന താരവുമാണ് ഡീകോക്ക്. എന്നാല്‍ വെല്ലുവിളികളെയും സമ്മര്‍ദ്ദങ്ങളെയും അതിജീവിക്കാന്‍ ഡീകോക്കിന് വലിയ മികവില്ലെന്ന് പറയാം. മാനസിക സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത താരമാണ് ഡീകോക്ക്. അതിനാല്‍ത്തന്നെ നായകനായി സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സാധിക്കുമോയെന്നത് ചോദ്യമാണ്.

Also Read: IPL 2021: മാക്‌സ്വെല്‍ ക്ലീന്‍ ബൗള്‍ഡ്! ആര്‍സിബിയുടെ സൂപ്പര്‍ ഓവര്‍ ട്രയല്‍ ടൈയില്‍ കലാശിച്ചു

8

28കാരനായ താരം 73 ഐപിഎല്ലില്‍ നിന്ന് 31.34 ശരാശരിയില്‍ 2131 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും 15 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അന്താരാഷ്ട്ര ടി20യില്‍ 57 മത്സരത്തില്‍ നിന്ന് 1758 റണ്‍സും ഡീകോക്കിന്റെ പേരിലുണ്ട്. മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം.

Also Read: IPL: 'രണ്ടാം പാദത്തില്‍ തിളങ്ങൂ', ദേവ്ദത്തിന് മുന്നില്‍ ലോകകപ്പിന്റെ വഴി അടഞ്ഞട്ടില്ലെന്ന് സെവാഗ്

ദേവ്ദത്ത് പടിക്കല്‍

ദേവ്ദത്ത് പടിക്കല്‍

ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച് കളിക്കുന്ന രണ്ടാമത്തെ സീസണാണ് ഇതെങ്കിലും ഇതിനോടകം മികവ് കാട്ടാന്‍ യുവതാരത്തിനായിട്ടുണ്ട്. അവസാന ശ്രീലങ്കന്‍ പര്യടനത്തിലൂടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ദേവ്ദത്തിന് ബാറ്റ്‌സ്മാനെന്ന നിലയില്‍ മികച്ച റെക്കോഡാണ് ഐപിഎല്ലിലുള്ളത്. ഇടം കൈയന്‍ ഓപ്പണറായ ദേവ്ദത്ത് അരങ്ങേറ്റ സീസണിലെ ആര്‍സിബിയുടെ ടോപ് സ്‌കോററായിരുന്നു. 2021 സീസണിന്റെ ആദ്യ പാദത്തിലൂടെ കന്നി ഐപിഎല്‍ സെഞ്ച്വറിയും ദേവ്ദത്ത് നേടി.

Also Read: IPL 2021: വിക്കറ്റ് കീപ്പറായി കൂടുതല്‍ പുറത്താക്കല്‍, ധോണിയോളം വരില്ല ആരും, ടോപ് ഫൈവ് ഇതാ

9

എന്നാല്‍ നായകസ്ഥാനം നല്‍കാന്‍ മാത്രമുള്ള അനുഭവസമ്പത്ത് ദേവ്ദത്തിനുണ്ടോയെന്നത് പ്രസ്‌കതമായ ചോദ്യമാണ്. മികച്ച ബാറ്റിങ് പ്രകടനം നടത്തി വളരാനുള്ള അവസരം നല്‍കാതെ ഇപ്പോഴെ നായകസ്ഥാനം നല്‍കി സമ്മര്‍ദ്ദം ഏല്‍പ്പിക്കാതിരിക്കുന്നതാവും നല്ലത്. ദേവ്ദത്തിനെ നായകനാക്കാനുള്ള സാധ്യത കുറവാണെങ്കിലും പരിഗണന ലഭിച്ചേക്കാവുന്ന താരം തന്നെയാണ് ദേവ്ദത്തും.

Also Read: 'അവന്‍ നിങ്ങളുടെ ഭാവിയിലെ നായകനാണ്', ധോണിയെക്കുറിച്ച് അന്ന് ഗ്രേഗ് ചാപ്പല്‍ പ്രവചിച്ചു

സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ്

സമീപകാലത്തായി ഏറ്റവും വളര്‍ച്ച കൈവരിച്ച താരങ്ങളിലൊരാളാണ് സൂര്യകുമാര്‍ യാദവ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലൂടെ പേരെടുത്ത് മുംബൈ ഇന്ത്യന്‍സിലൂടെ വളര്‍ന്ന് ഇന്ന് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലും ഇടം പിടിക്കാന്‍ സൂര്യക്ക് സാധിച്ചു. മെഗാ ലേലത്തില്‍ മുംബൈ രോഹിത്,പൊള്ളാര്‍ഡ്,ഹര്‍ദിക്,ബുംറ എന്നിവരെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ ആര്‍സിബിക്ക് നായകസ്ഥാനത്തേക്ക് പരിഗണിക്കാവുന്ന താരമാണ് സൂര്യകുമാര്‍ യാദവ്.

Also Read: IPL 2021: ധോണിക്ക് മുമ്പ് രവീന്ദ്ര ജഡേജ ബാറ്റിങ്ങിനിറങ്ങണം- നിര്‍ദേശിച്ച് സഞ്ജയ് മഞ്ജരേക്കര്‍

10

Also Read: IPL 2021: കിരീടം ആര്‍ക്ക്? ഓറഞ്ച് ക്യാപ്പ്, പര്‍പ്പിള്‍ ക്യാപ്പ്, എല്ലാം പ്രവചിച്ച് ആകാശ് ചോപ്ര

ആഭ്യന്തര ക്രിക്കറ്റില്‍ നായകനായി ഇതിനോടകം തിളങ്ങാന്‍ സൂര്യക്ക് സാധിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ആര്‍സിബിക്ക് ടീമിലേക്കെത്തിച്ച് നായക പദവി നല്‍കിയാല്‍ ചിലപ്പോള്‍ അത്ഭുതം സൃഷ്ടിക്കാന്‍ സൂര്യക്ക് സാധിച്ചേക്കും. 109 ഐപിഎല്ലില്‍ നിന്ന് 29.33 ശരാശരിയില്‍ 2200 റണ്‍സാണ് സൂര്യയുടെ പേരിലുള്ളത്. 12 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും.

Story first published: Monday, September 20, 2021, 17:52 [IST]
Other articles published on Sep 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X