IPL 2021: കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് നേടിയതാര്? കോലിയും രോഹിതുമല്ല, തലപ്പത്ത് മറ്റൊരാള്‍
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. അതിശക്തമായ താരനിരയുമായി എട്ട് ടീമുകളും എത്തുമ്പോള്‍ ജയം ആര്‍ക്കെന്ന് കാത്തിരുന്ന് കാണാം. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ഇത്തവണത്തെയും ഫേവറേറ്റുകള്‍. ആര്‍സിബി, കെകെആര്‍, ഡല്‍ഹി നിരകളെല്ലാം ശക്തര്‍ തന്നെയാണ്. ഇന്ത്യയിലെ ആറ് വേദികളിലായാണ് ടൂര്‍ണമെന്റ് നടക്കുന്നത്. പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് നേടിയ താരങ്ങളെ പരിചയപ്പെടാം.

എബി ഡിവില്ലിയേഴ്‌സ്
ആര്‍സിബിയുടെ സ്റ്റാര്‍ പ്ലേയര്‍ എബി ഡിവില്ലിയേഴ്‌സാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. 23 തവണയാണ് അദ്ദേഹം ഐപിഎല്ലില്‍ മാന്‍ ഓഫ് ദി മാച്ചായത്. ആര്‍സിബിയെ പല പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്നും വിജയത്തിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 169 മത്സരത്തില്‍ നിന്ന് 4849 റണ്‍സാണ് ഐപിഎല്ലിലെ അദ്ദേഹത്തിന്റെ സമ്പാദ്യം. ഇത്തവണയും ആര്‍സിബിയുടെ മധ്യനിരയില്‍ കരുത്തോടെ എബിഡി ഉണ്ടാവും.

ക്രിസ് ഗെയ്ല്‍
പഞ്ചാബ് കിങ്‌സ് താരം ക്രിസ് ഗെയ്‌ലാണ് പട്ടികയിലെ രണ്ടാമന്‍. യൂനിവേഴ്‌സല്‍ ബോസെന്ന് ക്രിക്കറ്റ് ലോകം വാഴ്ത്തുന്ന ഗെയ്ല്‍ 22 തവണ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ 6 സെഞ്ച്വറിയും 32 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള ഗെയ്‌ലിന്റെ പേരിലാണ് ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡും. 4772 റണ്‍സ് നേടിയിട്ടുള്ള ഗെയ്‌ലിന് 150.11 എന്ന ഉയര്‍ന്ന സ്‌ട്രൈക്കറേറ്റുമുണ്ട്. ഇത്തവണയും പഞ്ചാബ് നിരയില്‍ ഗെയ്‌ലുണ്ടാവും.

രോഹിത് ശര്‍മ
മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത്. 18 തവണ അദ്ദേഹം കളിയിലെ താരമായിട്ടുണ്ട്. മുംബൈയെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ച രോഹിത് ഓപ്പണറെന്ന നിലയില്‍ മികച്ച പ്രകടനമാണ് ടൂര്‍ണമെന്റില്‍ നടത്തുന്നത്. 31.31 ശരാശരിയില്‍ 5230 റണ്‍സ് രോഹിതിന്റെ പേരിലുണ്ട്. 130.61 ആണ് സ്‌ട്രൈക്കറേറ്റ്. ഇത്തവണ മുംബൈയെ ഹാട്രിക്ക് കിരീടത്തിലേക്കെത്തിക്കാന്‍ രോഹിതിന് സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഡേവിഡ് വാര്‍ണര്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ 17 തവണ കളിയിലെ താരമായിട്ടുണ്ട്. എല്ലാ സീസണിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന അദ്ദേഹം 2016 സീസണില്‍ ഹൈദരാബാദിനെ ചാമ്പ്യന്മാരുമാക്കി. 142 മത്സരത്തില്‍ നിന്ന് 5254 റണ്‍സാണ് വാര്‍ണറുടെ പേരിലുള്ളത്. 42.71 എന്ന ഉയര്‍ന്ന ശരാശരിയും 141.54 എന്ന മികച്ച സ്‌ട്രൈക്കറേറ്റും വാര്‍ണറിനുണ്ട്. ഐപിഎല്ലില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡിനുടമ (48 ഫിഫ്റ്റി) വാര്‍ണറാണ്.

എംഎസ് ധോണി
സിഎസ്‌കെ നായകന്‍ എം എസ് ധോണിയും 17 തവണ കളിയിലെ താരമായിട്ടുണ്ട്. 204 മത്സരങ്ങളിലെ കളിപരിചയമുള്ള ധോണി 4632 റണ്‍സാണ് നേടിയിട്ടുള്ളത്. എത്തിപ്പിടിക്കാന്‍ കഴിയില്ലെന്ന് വിചാരിച്ച പല ടോട്ടലുകളും ധോണി തന്റെ ബാറ്റിങ് മികവിലൂടെ എത്തിപ്പിടിച്ചിട്ടുണ്ട്. 2010,2011,2018 സീസണുകളില്‍ സിഎസ്‌കെയെ കിരീടത്തിലെത്തിക്കാന്‍ ധോണിക്ക് സാധിച്ചിരുന്നു. 40.99 എന്ന മികച്ച ശരാശരിയും 136.75 എന്ന മികച്ച സ്‌ട്രൈക്കറേറ്റിനും ഉടമയായ ധോണി 20ാം ഓവറില്‍ കൂടുതല്‍ സിക്‌സര്‍ നേടിയിട്ടുള്ള താരം കൂടിയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications