IPL 2021: 25 പന്തില്‍ താഴെ കൂടുതല്‍ ഫിഫ്റ്റി, ടോപ് ഫൈവ് ഇതാ, ഒരു ഇന്ത്യന്‍ താരം മാത്രം
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. ഇന്ത്യയിലെ ആറ് വേദികളിലായി നടക്കുന്ന ടൂര്‍ണമെന്റിനായുള്ള ടീമുകളുടെ പരിശീലനം അവസാന ഘട്ടത്തിലാണ്. അവസാന രണ്ട് സീസണിലെയും ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഇത്തവണ ഹാട്രിക് കിരീടമാണ് ലക്ഷ്യം വെക്കുന്നത്. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിക്കാന്‍ സൂപ്പര്‍ താരങ്ങളെല്ലാം തയ്യാറായിക്കഴിഞ്ഞു. എബി ഡിവില്ലിയേഴ്‌സ്,കീറോണ്‍ പൊള്ളാര്‍ഡ്,ക്രിസ് ഗെയ്ല്‍,ഹര്‍ദിക് പാണ്ഡ്യ തുടങ്ങി വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടെ നീണ്ട നിര തന്നെ ഇത്തവണയുമുണ്ട്.

എന്നാല്‍ ഐപിഎല്ലില്‍ 25 പന്തില്‍ താഴെ കൂടുതല്‍ തവണ അര്‍ധ സെഞ്ച്വറി നേടിയ താരമാരാണ്? ടോപ് ഫൈവിനെ പരിചയപ്പെടാം. ആര്‍സിബിയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എബി ഡിവില്ലിയേഴ്‌സാണ് പട്ടികയില്‍ തലപ്പത്ത്. എട്ട് തവണ അദ്ദേഹം ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ മികവുള്ള എബിഡി 19 പന്തില്‍ താഴെ ഇതുവരെ അര്‍ധ സെഞ്ച്വറി നേടിയിട്ടില്ല.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ഓപ്പണറും ക്യാപ്റ്റനുമായ ഡേവിഡ് വാര്‍ണറും ഈ റെക്കോഡില്‍ എബിഡിക്കൊപ്പമുണ്ട്. എട്ട് തവണ തന്നെ വാര്‍ണറും 25 പന്തില്‍ താഴെ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. 2016ല്‍ ഹൈദരാബാദിനെ കിരീടം ചൂടിച്ച ക്യാപ്റ്റനാണ് വാര്‍ണര്‍. 142 ഐപിഎല്ലില്‍ നിന്ന് 5254 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. ഇതില്‍ നാല് സെഞ്ച്വറിയും 48 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 194 സിക്‌സും അദ്ദേഹത്തിന്റെ പേരിലുണ്ട്.

രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗാണ്. ഡല്‍ഹി ക്യാപിറ്റല്‍സ്,പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള സെവാഗ് ആറ് തവണയാണ് ഈ നേട്ടത്തിലെത്തിയത്. ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച വെടിക്കെട്ട് ഓപ്പണര്‍മാരിലൊരാളാണ് സെവാഗ്. 104 ഐപിഎല്ലില്‍ നിന്ന് 2728 റണ്‍സാണ് അദ്ദേഹം നേടിയത്. രണ്ട് സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. ആറ് വിക്കറ്റും സെവാഗിന്റെ പേരിലുണ്ട്.

മുംബൈ ഇന്ത്യന്‍സിന്റെ കീറോണ്‍ പൊള്ളാര്‍ഡും 6 തവണ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. മധ്യനിരയില്‍ മുംബൈക്കായി വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്ന താരമാണ് പൊള്ളാര്‍ഡ്. അവസാന സീസണിലും മുംബൈക്കായി തിളങ്ങാന്‍ പൊള്ളാര്‍ഡിന് സാധിച്ചിരുന്നു. 164 ഐപിഎല്ലില്‍ നിന്ന് 3023 റണ്‍സും പൊള്ളാര്‍ഡ് നേടിയിട്ടുണ്ട്. ഇതില്‍ 15 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ അഞ്ച് തവണയും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ താരമാണ്. ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത പ്രകടനം (175) എന്ന റെക്കോഡ് ഗെയ്‌ലിന്റെ പേരില്‍ത്തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications