
ആര്‍സിബിയുടെ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സാണ് ഈ റെക്കോഡില്‍ തലപ്പത്ത്. മികച്ച ബാറ്റിങ് റെക്കോഡിനുടമയായ എബിഡി നിലവിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ്. ടീം സ്‌കോര്‍ 180 പിന്നിട്ട മത്സരങ്ങളില്‍ 251 പന്തുകളാണ് ഡെത്ത് ഓവറില്‍ അദ്ദേഹം നേരിട്ടത്. പറത്തിയത് 58 സിക്‌സും. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഒരുപോലെ ഷോട്ട് കളിക്കാന്‍ സവിശേഷ മികവാണ് ഡിവില്ലിയേഴ്‌സിനുള്ളത്. ഈ സീസണിലും ആര്‍സിബിയുടെ നെടുന്തൂണായി അദ്ദേഹം ടീമിനൊപ്പമുണ്ട്.

മുംബൈ ഇന്ത്യന്‍സിന്റെ വൈസ് ക്യാപ്റ്റനും സൂപ്പര്‍ ഓള്‍റൗണ്ടറുമായ കീറോണ്‍ പൊള്ളാര്‍ഡാണ് ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത്. മധ്യനിര ബാറ്റ്‌സ്മാനായ പൊള്ളാര്‍ഡ് മുംബൈ 180 റണ്‍സ് പിന്നിട്ട മത്സരങ്ങളില്‍ നേരിട്ടത് 246 പന്തുകളാണ്. പറത്തിയത് 46 സിക്‌സും. ഇത്തവണയും മുംബൈക്കൊപ്പം പൊള്ളാര്‍ഡുണ്ട്.

സിഎസ്‌കെ നായകന്‍ എംഎസ് ധോണിയാണ് പട്ടികയിലെ മൂന്നാമന്‍. മധ്യനിര ബാറ്റ്‌സ്മാനായ ധോണി അവസാന ഓവറുകളില്‍ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനാണ്. സിഎസ്‌കെ സ്‌കോര്‍ 180 പിന്നിട്ട മത്സരങ്ങളില്‍ 360 പന്തുകള്‍ നേരിട്ട ധോണി പറത്തിയത് 46 സിക്‌സാണ്. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ധോണി ഇത്തവണ നേരത്തെ പരിശീലനം ആരംഭിച്ചിട്ടുണ്ട്. 40കാരനായ ധോണി പരിശീലനത്തില്‍ മികവ് കാട്ടുന്നുണ്ട്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മധ്യനിര ബാറ്റ്‌സ്മാനായ ആന്‍ഡ്രേ റസല്‍ ബൗളര്‍മാരുടെ പേടിസ്വപ്‌നമാണ്. അവസാന സീസണില്‍ പരിക്ക് വേട്ടയാടിയ താരം ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധക പ്രതീക്ഷ. കെകെആര്‍ 180 പിന്നിട്ട മത്സരങ്ങളില്‍ 146 പന്തുകള്‍ നേരിട്ട റസല്‍ നേടിയത് 43 സിക്‌സുകളാണ്. നേരിട്ട പന്തുകളുടെ എണ്ണം പരിശോധിക്കുമ്പോള്‍ ഏറ്റവും അപകടകാരി റസലാണ്.

മുംബൈ ഇന്ത്യന്‍സ് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഈ റെക്കോഡിലെ അഞ്ചാമന്‍. മുംബൈ 180 പിന്നിട്ട മത്സരത്തില്‍ 188 പന്ത് നേരിട്ട ഹര്‍ദിക് പറത്തിയത് 40 സിക്‌സാണ്. മുംബൈ ഇന്ത്യന്‍സ് നിരയില്‍ നിര്‍ണ്ണായക സ്ഥാനമാണ് താരത്തിനുള്ളത്.ആര്‍സിബി നായകന്‍ വിരാട് കോലി ആര്‍സിബി 180ന് മുകളില്‍ സ്‌കോര്‍ നേടിയ മത്സരങ്ങളില്‍ ഡെത്ത് ഓവറില്‍ 196 പന്തുകള്‍ നേരിട്ടിട്ടുണ്ട്. നേടിയത് 35 സിക്‌സും.


Click it and Unblock the Notifications