വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കോലിക്കു അന്നു നല്‍കിയ ഉപദേശമെന്ത്? നാലു പോയിന്റുകള്‍- വെളിപ്പെടുത്തി എബിഡി

ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയ്ക്കിടെയായിരുന്നു ഇത്

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ടീമിന്റെ നെടുംതൂണുകളെന്നു വിശേഷിപ്പിക്കപ്പെടുന്നവരാണ് നായകന്‍ വിരാട് കോലിയും ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സും. വര്‍ഷങ്ങളായി ആര്‍സിബിയില്‍ ഒരുമിച്ച് കളിക്കുന്നതിനാല്‍ തന്നെ സഹോദരതുല്യമായ അടുപ്പമാണ് രണ്ടുപേരും തമ്മിലുള്ളത്. പ്രതിസന്ധി ഘട്ടങ്ങളില്‍ പരസ്പരം സഹായിക്കുന്ന ഉറ്റ സുഹൃത്തുക്കള്‍ കൂടിയാണ് ഇരുവരും.

ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ പരമ്പരയില്‍ എബിഡിയുടെ ചില ഉപദേശങ്ങള്‍ കോലിയെ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ സഹായിച്ചിരുന്നു. രണ്ടാം ടി20യില്‍ പുറത്താവാതെ 73 റണ്‍സെടുത്ത ശേഷം കോലി ഇക്കാര്യം തുറന്നുപറയുകയും ചെയ്തിരുന്നു. അന്നു എന്തു ഉപദേശമാണ് കോലിക്കു താന്‍ നല്‍കിയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മിസ്റ്റര്‍ 360.

നാലു പോയിന്റുകള്‍

നാലു പോയിന്റുകള്‍

നാലു പോയിന്റുകളുള്‍പ്പെട്ട ഉപദേശമായിരുന്നു അന്നു കോലിക്കു നല്‍കിയത്. ബോളിനെ കാണുക, തല നിശ്ചലമാക്കി വയ്ക്കുക, തന്റെ സ്‌പേസിലേക്കു ബോളിനെ വരാന്‍ അനുവദിക്കു, ശരീരഭാഷയും പെരുമാറ്റവും ഈ നാലു പോയയിന്റുകളാണ് ബാറ്റിങിനിടെ ശ്രദ്ധിക്കാന്‍ കോലിയോടു താന്‍ പറഞ്ഞതെന്നു എബിഡി വ്യക്തമാക്കി. ആര്‍സിബിയുടെ യൂട്യുബ് ചാനലില്‍ ബോള്‍ഡ് ഡയറീസെന്ന ഷോയില്‍ ഡാനിഷ് സേത്തുമായുള്ള അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ്സ് തുറന്നത്.

 സിംപിള്‍, പക്ഷെ മറക്കും

സിംപിള്‍, പക്ഷെ മറക്കും

വളരെ സിംപിളായിട്ടുള്ള കാര്യങ്ങളാണ് ഇവ, പക്ഷെ നിങ്ങള്‍ പലപ്പോഴും ഇവയെല്ലാം മറക്കും. ബാറ്റിങില്‍ നിങ്ങള്‍ പതറുമ്പോള്‍, റണ്ണെടുക്കാന്‍ വിഷമിക്കുമ്പോള്‍ നിങ്ങള്‍ തല നിശ്ചലമാക്കി നിര്‍ത്തി ബാറ്റ് ബാറ്റ് ചെയ്യുന്നതിനെക്കുറിച്ചൊന്നും ആലോചിക്കില്ല. കൂടാതെ ബോള്‍ തങ്ങളുടെ സ്‌പേസിലേക്കു വരുന്നതിനെക്കുറിച്ചും നിങ്ങള്‍ അത്ര ആലോചിക്കില്ല. ബോളിനെ ഏതു വിധേനയും എത്തിപ്പിടിക്കാനും വേഗത്തില്‍ റണ്‍സ് നേടാനുമായിരിക്കും നിങ്ങള്‍ ശ്രമിക്കുകയെന്നും എബിഡി വിശദമാക്കി.

 ആശ്ചര്യം തോന്നിയില്ല

ആശ്ചര്യം തോന്നിയില്ല

ബാറ്റിങിന്റെ കാര്യത്തില്‍ കോലി തന്റെ ഉപദേശം തേടിയപ്പോള്‍ ആശ്ചര്യം തോന്നിയിരുന്നില്ലെന്നു എബിഡി പറയുന്നു. ഗെയിമിനു പുറത്തുള്ള ചില കാര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കാറുണ്ട്, കൂടാതെ കളിയുടെ സാങ്കേതികവശങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യാറുണ്ട്. പക്ഷെ ചില അടിസ്ഥാനപരമായ കാര്യങ്ങളുണ്ട്. കുറച്ചു കാലമായി ഇതേക്കുറിച്ച് അദ്ദേഹത്തോടു സംസാരിക്കാനും ഞാന്‍ ആഗ്രഹിച്ചിരുന്നുവെന്നും മിസ്റ്റര്‍ 360 കൂട്ടിച്ചേര്‍ത്തു.

 പ്രകടനം നിരീക്ഷിക്കുന്നു

പ്രകടനം നിരീക്ഷിക്കുന്നു

കുറച്ചു മാസങ്ങളായി കോലിയുടെ പ്രകടനം ഞാന്‍ നിരീക്ഷിച്ചു വരികയായിരുന്നു. കളിയിടുനീളം ബാറ്റിങിനിടെ വളരെ ടെന്‍ഷനടിക്കുന്നതു പോലെയാണ് അദ്ദേഹം കാണപ്പെട്ടത്. അതുകൊണ്ടു തന്നെ എന്തു ചെയ്യണമെന്നാവശ്യപ്പെട്ടുള്ള കോലിയുടെ സന്ദേശം വന്നപ്പോള്‍ എന്നെ അതു ആശ്ചര്യപ്പെടുത്തിയില്ല. ബാറ്റിങിനിടെയുള്ള ചില അടിസ്ഥാന പരമായ കാര്യങ്ങളെക്കുറിച്ചാണ് കോലി കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്നും തനിക്കു മനസ്സിലായതായി എബിഡി വിശദമാക്കി.

ആത്മവിശ്വാസമുള്ളതായി അഭിനയിക്കണം

ആത്മവിശ്വാസമുള്ളതായി അഭിനയിക്കണം

മോശം ഫോമിലാണെങ്കിലും ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുമ്പോള്‍ താന്‍ തികഞ്ഞ ആത്മിവിശ്വാസത്തിലാണെന്ന് അഭിനയിക്കുന്നത് വളരെ പ്രധാനമാണെന്നും 37 കാരനായ എബിഡി വ്യക്തമാക്കി.
നെഞ്ചു വിരിച്ച്, എതിരാളികളെ അടിച്ചിടാന്‍ തയ്യാറായി വരുന്ന തരത്തിലായിരിക്കണം ബാറ്റ് ചെയ്യാന്‍ ക്രീസിലേക്കു വരേണ്ടത്. ഇതു എതിര്‍ ടീമിനെയും സമ്മര്‍ദ്ദത്തിലാക്കുകയും ഭയപ്പെടുത്തുകയും ചെയ്യും. ആസ്വദിച്ച് ബാറ്റ് ചെയ്യാനും ശ്രമിക്കേണ്ടതുണ്ടെന്നും എബിഡി കൂട്ടിച്ചേര്‍ത്തു.

Story first published: Friday, April 16, 2021, 17:06 [IST]
Other articles published on Apr 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X