മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. ഹാട്രിക് കിരീടം തേടി മുംബൈ ഇന്ത്യന്‍സിറങ്ങുമ്പോള്‍ തടുത്തിടാന്‍ പടയൊരുക്കിയാണ് മറ്റ് ഏഴ് ടീമുകളുടെയും വരവ്. ഇത്തവണയും ലോകക്രിക്കറ്റിലെ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ഐപിഎല്ലില്‍ പങ്കെടുക്കുന്നുണ്ട്. ബാറ്റിങ്ങുകൊണ്ടും ബൗളിങ്ങുകൊണ്ടും മാത്രമല്ല ഫീല്‍ഡിങ്ങ് കൊണ്ടും ഐപിഎല്‍ ആരാധകരുടെ മനംകവര്‍ന്ന താരങ്ങളുണ്ട്. പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ ഒരു സീസണില്‍ കൂടുതല്‍ ക്യാച്ച് നേടിയ ടോപ് സിക്‌സ് താരങ്ങളിതാ.
ഒന്നാം സ്ഥാനത്തുള്ളത് ആര്‍സിബി താരം എബി ഡിവില്ലിയേഴ്‌സാണ്. 2016 സീസണില്‍ 19 ക്യാച്ചാണ് അദ്ദേഹം നേടിയത്. ബൗണ്ടറി ലൈനില്‍ നിരവധി തവണ പറക്കും ക്യാച്ചുകള്‍ നേടി എബിഡി ആരാധകരെ ഞെട്ടിപ്പിച്ചിട്ടുണ്ട്. ഇത്തവണയും ആര്‍സിബിയിലെ നിര്‍ണ്ണായക താരമാണ് അദ്ദേഹം ഉണ്ട്. രണ്ടാം സ്ഥാനത്തുള്ളത് മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡീകോക്കാണ്. അവസാന സീസണില്‍ 18 ക്യാച്ചുകളാണ് താരം നേടിയത്. വിക്കറ്റിന് പിന്നില്‍ അസാമാന്യ മികവുള്ള താരമാണ് ഡീകോക്ക്.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ റിഷഭ് പന്താണും മുന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് കീപ്പര്‍ നമാന്‍ ഓജയും 18 ക്യാച്ചുകള്‍ വീതം നേടിയിട്ടുണ്ട്. 2018 സീസണിലാണ് റിഷഭ് 18 ക്യാച്ച് നേടിയത്. 2016ലായിരുന്നു നമാന്‍ ഓജയുടെ നേട്ടം. 2011ല്‍ കുമാര്‍ സംഗക്കാരയും 2019ല്‍ ക്വിന്റന്‍ ഡീകോക്കും 17 തവണ വീതം ക്യാച്ച് നേടിയിട്ടുണ്ട്.
ഐപിഎല്ലില്‍ കൂടുതല്‍ ക്യാച്ച് എന്ന റെക്കോഡിനുടമ സിഎസ്‌കെയുടെ സുരേഷ് റെയ്‌നയാണ്. 192 ഇന്നിങ്‌സില്‍ നിന്ന് 102 ക്യാച്ചാണ് അദ്ദേഹം നേടിയത്. സിഎസ്‌കെയ്ക്ക് വിലക്ക് ലഭിച്ച രണ്ട് വര്‍ഷം ഗുജറാത്ത് ലയണ്‍സിന്റെ നായകനായിരുന്നു റെയ്‌ന. ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സിന്റെ കീറോണ്‍ പൊള്ളാര്‍ഡാണ്. 164 മത്സരത്തില്‍ നിന്ന് 90 ക്യാച്ചാണ് പൊള്ളാര്‍ഡ് നേടിയത്.
മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മയും മൂന്നാം സ്ഥാനത്താണ്.200 ഇന്നിങ്‌സില്‍ നിന്ന് 89 ക്യാച്ചാണ് രോഹിത് നേടിയത്. നാലാം സ്ഥാനത്ത് എബി ഡിവില്ലിയേഴ്‌സാണ് 122 മത്സരത്തില്‍ നിന്ന് 83 ക്യാച്ചാണ് എബിഡി നേടിയത്. ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയാണ് അഞ്ചാം സ്ഥാനത്ത്. 190 ഇന്നിങ്‌സില്‍ നിന്ന് 76 ക്യാച്ചാണ് അദ്ദേഹം നേടിയത്.