IPL 2021: ഗെയ്‌ലിന്റെ വേഗ സെഞ്ച്വറി റെക്കോഡ് ആര് തര്‍ക്കും? സാധ്യത ഈ അഞ്ച് പേര്‍ക്ക്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും ശക്തനായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍. നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ താരമായ ഗെയ്‌ലിന്റെ പേരിലാണ് ടൂര്‍ണമെന്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് (175). ഐപിഎല്ലിലെ വേഗമേറിയ സെഞ്ച്വറി (30 പന്തില്‍) എന്ന റെക്കോഡും ഗെയ്‌ലിന്റെ പേരിലാണ്. ഇത്തവണ ഈ റെക്കോഡ് തകര്‍ക്കപ്പെടുമോ? അങ്ങനെ തകര്‍ക്കാന്‍ കെല്‍പ്പുള്ള താരങ്ങള്‍ ആരൊക്കെയാണ്? ആ അഞ്ച് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

എബി ഡിവില്ലിയേഴ്‌സ്
അന്താരാഷ്ട്ര ഏകദിനത്തില്‍ 31 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ എബി ഡിവില്ലിയേഴ്‌സാണ് വേഗ സെഞ്ച്വറി റെക്കോഡില്‍ ഗെയ്‌ലിനെ മറികടക്കാന്‍ കൂടുതല്‍ സാധ്യത. മൈതാനത്തിന്റെ ഏത് വശത്തേക്കും അനായാസം ഷോട്ട് പായിക്കാനുള്ള എബിഡി അവസാന സീസണിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മികച്ചൊരു തുടക്കം ലഭിച്ചാല്‍ എബിഡി ബൗളര്‍മാരെ കടന്നാക്രമിക്കുന്നറപ്പാണ്. 169 ഐപിഎല്ലില്‍ നിന്ന് 4849 റണ്‍സ് നേടിയിട്ടുള്ള എബിഡി മൂന്ന് തവണ സെഞ്ച്വറിയും നേടിയിട്ടുണ്ട്.

ഡേവിഡ് വാര്‍ണര്‍
സണ്‍റൈസേഴ്‌സ് നായകനും വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണറാണ് ഈ റെക്കോഡ് തകര്‍ക്കാന്‍ സാധ്യതയുള്ള മറ്റൊരു താരം. 43 പന്തില്‍ കെകെആറിനെതിരേ സെഞ്ച്വറി നേടാന്‍ വാര്‍ണര്‍ക്ക് സാധിച്ചിട്ടുണ്ട്. മൂന്ന് തവണ ഓറഞ്ച് ക്യാപ് നേടിയിട്ടുള്ള വാര്‍ണര്‍ നാല് സെഞ്ച്വറിയും ടൂര്‍ണമെന്റില്‍ നേടിയിട്ടുണ്ട്. തന്റേതായ ദിവസം ഗെയ്‌ലിന്റെ റെക്കോഡിനെ മറികടക്കാന്‍ വാര്‍ണര്‍ക്ക് പ്രതിഭയുണ്ട്. 142 മത്സരത്തില്‍ നിന്ന് 5254 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം.

ജോണി ബെയര്‍സ്‌റ്റോ
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മറ്റൊരു ഓപ്പണറായ ജോണി ബെയര്‍സ്‌റ്റോയും ഈ റെക്കോഡ് തിരുത്താന്‍ കെല്‍പ്പുള്ള താരമാണ്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് ഫോമിലാണ് ബെയര്‍സ്‌റ്റോയുടെ വരവ്. ഐപിഎല്ലില്‍ ഒരു സെഞ്ച്വറി നേടിയിട്ടുള്ള ബെയര്‍സ്റ്റോ 790 റണ്‍സാണ് 21 മത്സരത്തില്‍ നിന്ന് നേടിയത്.

കെ എല്‍ രാഹുല്‍
പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനും ഓപ്പണറുമായ രാഹുലും ഈ റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള താരമാണ്. ഐപിഎല്ലിലെ വേഗമേറിയ അര്‍ധ സെഞ്ച്വറി (14 പന്തില്‍) എന്ന റെക്കോഡ് രാഹുലിന്റെ പേരിലാണ്. അതിനാല്‍ വേഗ സെഞ്ച്വറി റെക്കോഡും രാഹുല്‍ തകര്‍ത്താല്‍ അത്ഭുതപ്പെടാനില്ല. 2018മുതല്‍ തുടര്‍ച്ചയായി 500ന് മുകളില്‍ റണ്‍സ് നേടുന്ന രാഹുല്‍ അവസാന സീസണിലെ ഓറഞ്ച് ക്യാപ്പിനുടമയാണ്. രണ്ട് സെഞ്ച്വറിയാണ് രാഹുല്‍ നേടിയിട്ടുള്ളത്.

സുരേഷ് റെയ്‌ന
സിഎസ്‌കെ വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌ന ഈ റെക്കോഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള താരമാണ്. അവസാന സീസണില്‍ കളിക്കാത്ത റെയ്‌ന ഇത്തവണ സിഎസ്‌കെയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. മൂന്നാം നമ്പറില്‍ റെയ്‌നയപ്പോലൊരും മികവുള്ള താരത്തെ ഐപിഎല്ലില്‍ കണ്ടിട്ടില്ല. ഒരു തവണ മാത്രമാണ് റെയ്‌ന സെഞ്ച്വറി നേടിയതെങ്കിലും 38 അര്‍ധ സെഞ്ച്വറിയും റെയ്‌നയുടെ പേരിലുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications