തീര്‍ച്ചയായും; ഡിവില്യേഴ്‌സ് ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് മടങ്ങി വരുന്നു; ആവേശം നിറച്ച് താരത്തിന്റെ വാക്കുകള്‍
കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ബാംഗ്ലൂരിനായി ആഞ്ഞടിക്കുകയായിരുന്നു എബി ഡിവില്യേഴ്‌സ്. അതിവേഗത്തില്‍ അര്‍ധ സെഞ്ചുറി കടന്ന ഡിവില്യേഴ്‌സിന്റെ ബാറ്റിന്റെ ചൂട് പന്തെറിഞ്ഞ എല്ലാ ബോളര്‍മാരും അറിഞ്ഞു. മത്സര ശേഷം ഡിവില്യേഴ്‌സ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും എബി ഡിവില്യേഴ്‌സ് വിരമിച്ചിട്ട് മൂന്ന് വര്‍ഷങ്ങളാകുന്നു. എന്നാല്‍ വിവിഗ ലീഗുകളിലായി തന്റെ കരുത്ത് തെളിയിച്ചു കൊണ്ടേയിരിക്കുകയാണ് ഡിവില്യേഴ്‌സ് എന്ന 37 കാരന്‍. അവസനമായി ഡിവില്യേഴ്‌സ് ദക്ഷിണാഫ്രിക്കയ്ക്കായി പാഡണിഞ്ഞത് 2018ലായിരുന്നു. എന്നാല്‍ ആ ഇടവേളയും നിരന്തരം കളിക്കാതെ ഇരിക്കുന്നതൊന്നും താരത്തിന്റെ ബാറ്റിംഗ് മികവിനെ തെല്ലും ബാധിച്ചിട്ടില്ല.

അതേസമയം ഡിവില്യേഴ്‌സ് തന്റെ ദേശീയ ടീമിലേക്ക് ഒരു തിരിച്ചുവരവിന് തയ്യാറെടുക്കുന്നതായാണ് പുതിയ സൂചനകള്‍. ദക്ഷിണാഫ്രിക്കന്‍ പരിശീലകനായ മാര്‍ക്ക് ബൗച്ചറുമായി ഇതേക്കുറിച്ച് ഡിവില്യേഴ്‌സ് ചര്‍ച്ചകള്‍ നടത്തുകയാണ്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയ്‌ക്കെതിരായ മത്സര ശേഷം തന്റെ മനസിലുള്ളത് എന്താണെന്ന് ഡിവില്യേഴ്‌സ് തുറന്നു പറയുകയുണ്ടായി. ആരാധകര്‍ക്ക് ആവേശം പകരുന്നതായിരുന്നു താരത്തിന്റെ വാക്കുകള്‍.

ദക്ഷിണാഫ്രിക്കയ്ക്കായി വീണ്ടും കളിക്കുക എന്നത് സന്തോഷമുള്ള കാര്യമാണ്. ഐപിഎല്ലിന്റെ അവസാനം ഞാന്‍ ബൗച്ചറുമായി സംസാരിക്കുന്നതായിരിക്കും. കഴിഞ്ഞ വര്‍ഷം എനിക്ക് താല്‍പര്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചിരുന്നു. തീര്‍ച്ചയായും എന്നായിരുന്നു ഞാന്‍ നല്‍കിയ മറുപടി. എന്നായിരുന്നു മത്സര ശേഷം ഡിവില്യേഴ്‌സ് പറഞ്ഞത്.

അതേസമയം കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയതും ഡിവില്യേഴ്‌സായിരുന്നു. 34 പന്തുകളില്‍ നിന്നും 76 റണ്‍സാണ് ഡിവില്യേഴ്‌സ് നേടിയത്. ഇതില്‍ നാല് ഫോറും മൂന്ന് സിക്‌സുമുള്‍പ്പെടും. 204 റണ്‍സായിരുന്നു കോഹ്ലിയും സംഘവും കൊല്‍ക്കത്തയ്‌ക്കെതിരെ നേടിയത്. മത്സരത്തില്‍ 38 റണ്‍സിനായിരുന്നു ബാംഗ്ലൂരിന്റെ ജയം. 13-ാം ഓവറിലാണ് ഡിവില്യേഴ്‌സ് ബാറ്റ് ചെയ്യാനെത്തുന്നത്. 49 പന്തുകളില്‍ നിന്നും 78 റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെല്‍ ഡിവില്യേഴ്‌സിന് കട്ട സപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

ഒരുപാട് രസിച്ചാണ് കളിച്ചത്. മാക്‌സി നന്നായി കളിച്ചത് കാര്യങ്ങള്‍ എളുപ്പമാക്കി. മറ്റുള്ളവര്‍ക്കത് ആത്മവിശ്വാസവും നല്‍കി. വിക്കറ്റ് അല്‍പ്പം സ്ലോ ആയ ഇത്തരം പിച്ചുകളില്‍ കളിക്കുമ്പോള്‍ അത്ര എളുപ്പമല്ല. സ്വയം ചങ്ങലകള്‍ പൊട്ടിക്കണം. അതാണ് ഞങ്ങളുടെ താരങ്ങള്‍ ഇന്ന് ചെയ്തത്. ഡിവില്യേഴ്‌സ് പറഞ്ഞു. താന്‍ ഒരുപാട് ആസ്വദിച്ചാണ് കളിച്ചതെന്നും ഈ ടീമിന് വേണ്ടി കളിക്കുന്നത് തനിക്ക് ഏറെ ഇഷ്ടമാണെന്നും ഡിവില്യേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

കൊല്‍ക്കത്ത മറുപടി ബാറ്റിംഗില്‍ 166 റണ്‍സ് മാത്രമാണെടുത്തത്. 31 റണ്‍സെടുത്ത ആന്ദ്ര റസല്‍ ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. നായകന്‍ ഇയാന്‍ മോര്‍ഗന്‍ 29 റണ്‍സും ഷാക്കിബ് അല്‍ ഹസന്‍ 26 റണ്‍സുമാണ് നേടിയത്. ബാംഗ്ലൂരിനായി കയല്‍ ജാമിസണ്‍ മൂന്ന് വിക്കറ്റും ഹര്‍ഷല്‍ പട്ടേലും യുസ്വേന്ദ്ര ചാഹലും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തുകയും ചെയ്തു. നേരത്തെ കൊല്‍ക്കത്തയ്ക്കായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications