IPL 2021: സീസണിലെ മികച്ച അഞ്ച് യുവതാരങ്ങള്‍ ആരൊക്കെ? തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് വിരാമമായിരിക്കുകയാണ്. പതിവ് പോലെ ഓര്‍ത്തിരിക്കാന്‍ ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ചാണ് ഈ സീസണും കടന്ന് പോകുന്നത്. 2020ല്‍ അവസാന സ്ഥാനക്കാരായി സീസണ്‍ അവസാനിപ്പിച്ച സിഎസ്‌കെ ഇത്തവണ കിരീടം ചൂടി തിരിച്ചെത്തിയതുതന്നെയാണ് സീസണില്‍ എടുത്തുപറയേണ്ട കാര്യം. ഇത്തവണയും ഭാവി താരങ്ങളെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന യുവതാരങ്ങള്‍ ഐപിഎല്ലിലുണ്ടായിട്ടുണ്ട്.

T20 World Cup 2021: ഇന്ത്യ-പാക് ടീമുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസമെന്ത്? വിശദമാക്കി സല്‍മാന്‍ ബട്ട്T20 World Cup 2021: ഇന്ത്യ-പാക് ടീമുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസമെന്ത്? വിശദമാക്കി സല്‍മാന്‍ ബട്ട്

ഇവരില്‍ മിക്കവരെയും ടി20 ലോകകപ്പിനായുള്ള ഇന്ത്യയുടെ പടയൊരുക്കത്തിനായി ബിസിസി ഐ ഉപയോഗിക്കുന്നുമുണ്ട്. ഇത്തവണ മികച്ച പ്രകടനം നടത്തിയവരില്‍ മിക്കവരും ഭാവിയിലെ ഇന്ത്യയുടെ നിര്‍ണ്ണായക താരങ്ങളായി മാറാനുള്ള സാധ്യതയും ഏറെയാണ്. ഇപ്പോഴിതാ സീസണിലെ മികച്ച അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

T20 World Cup: സന്നാഹം- ചാംപ്യന്‍മാര്‍ക്കു ഷോക്ക്, വിന്‍ഡീസിനെ വീഴ്ത്തി പാക് പട

റുതുരാജ് ഗെയ്ക് വാദ്

റുതുരാജ് ഗെയ്ക് വാദ്

ഇത്തവണത്തെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് നേടിയത് സിഎസ്‌കെ ഓപ്പണര്‍ റുതുരാജ് ഗെയ്ക് വാദാണ്. 16 മത്സരത്തില്‍ നിന്ന് 45.3 ശരാശരിയില്‍ 635 റണ്‍സാണ് ഗെയ്ക് വാദ് നേടിയത്. ഫഫ് ഡുപ്ലെസിസിനെക്കാള്‍ രണ്ട് റണ്‍സ് വ്യത്യാസത്തിലാണ് ഗെയ്ക് വാദിന്റെ നേട്ടം. 'പല കാരണങ്ങളാല്‍ റുതുരാജ് മികച്ച താരമാണ്. ഒന്നാമത്തേത് അവന്റെ ശാന്ത സ്വഭാവമാണ്. ഏത് സമ്മര്‍ദ്ദത്തെയും അതിജീവിക്കാന്‍ മിടുക്കുണ്ട്. പക്വതയോടെയാണ് അവന്റെ ബാറ്റിങ്. ഇന്ത്യയുടെ ഭാവിയാണവന്‍'-ആകാശ് ചോപ്ര പറഞ്ഞു. ഇതിനോടകം ഇന്ത്യന്‍ ടീമില്‍ അരങ്ങേറാന്‍ റുതുരാജിന് സാധിച്ചിട്ടുണ്ട്. ഭാവിയില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമായി റുതുരാജ് മാറുമെന്ന കാര്യം ഉറപ്പാണ്.

T20 World Cup: സന്നാഹം- തിരികൊളുത്തി രാഹുല്‍, കത്തിക്കയറി ഇഷാന്‍, ഇന്ത്യ മിന്നിച്ചു

ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍

ആര്‍സിബി പേസറും ഇത്തവണ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് നേടിയ താരവുമായ ഹര്‍ഷല്‍ പട്ടേലിനെയാണ് ആകാശ് തിരഞ്ഞെടുത്തത്. 32 വിക്കറ്റുകളാണ് ഇത്തവണ അദ്ദേഹം വീഴ്ത്തിയത്. ഒരു ഇന്ത്യന്‍ ബൗളറുടെ ഒരു സീസണിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. അതിവേഗ പേസറല്ലാത്ത ഹര്‍ഷല്‍ ഇതുവരെ ഇന്ത്യക്കായി അരങ്ങേറിയിട്ടില്ല. അടുത്ത സീസണില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് ഹര്‍ഷല്‍ പട്ടേല്‍.

IPL 2022: അടുത്ത സീസണിലെ മുംബൈ ടീം- അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ അതു നടക്കുമെന്നു രോഹിത്

ആവേഷ് ഖാന്‍

ആവേഷ് ഖാന്‍

ഡല്‍ഹി ക്യാപിറ്റല്‍സ് പേസര്‍ ആവേഷ് ഖാനെയാണ് മൂന്നാമതായി ആകാശ് തിരഞ്ഞെടുത്തത്. മികച്ച പേസുകൊണ്ട് ഇത്തവണ മികവ് കാട്ടാന്‍ ആവേഷ് ഖാനായി. ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ മികവ് കാട്ടിയ ആവേഷ് ഖാനെ നെറ്റ്‌സ് ബൗളറായി ഇന്ത്യ ഇപ്പോള്‍ ടെസ്റ്റിലും ടി20 ലോകകപ്പിലും പരിഗണിക്കുന്നുണ്ട്. അധികം വൈകാതെ ഇന്ത്യയുടെ ടീമില്‍ കളിക്കാനുള്ള അവസരം ആവേഷ് ഖാനെ തേടിയെത്തിയേക്കും.

ശാസ്ത്രി അടുത്ത ആര്‍സിബി കോച്ചാവുമോ? മുന്നിലുള്ളത് രണ്ട് ഓപ്ഷനുകള്‍

രവി ബിഷ്‌നോയ്

രവി ബിഷ്‌നോയ്

പഞ്ചാബ് കിങ്‌സിനൊപ്പം ശ്രദ്ധേയ പ്രകടനമാണ് രവി ബിഷ്‌നോയ് കാഴ്ചവെച്ചത്. ഇന്ത്യക്ക് പുതിയ സ്പിന്നര്‍മാരെ ആവിശ്യമുള്ള സാഹചര്യത്തില്‍ അധികം വൈകാതെ ബിഷ്‌നോയ്ക്ക് അവസരം ലഭിച്ചേക്കും. അടുത്ത സീസണിന് മുമ്പ് മെഗാ താരലേലം നടക്കാനിരിക്കെ ബിഷ്‌നോയ്ക്ക് വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചേക്കും. അനില്‍ കുംബ്ലെയുടെ പരിശീലനം ലഭിച്ചത് രവി ബിഷ്‌നോയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഹായകരമായിട്ടുണ്ട്.

IPL 2021: ധോണിയല്ല മികച്ച ക്യാപ്റ്റന്‍! സിഎസ്‌കെ നിലനിര്‍ത്തരുത്- വിവാദത്തിനു തുടക്കമിട്ട് ഗംഭീര്‍

വെങ്കടേഷ് അയ്യര്‍

വെങ്കടേഷ് അയ്യര്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇത്തവണ ഫൈനല്‍ കളിച്ചത് വെങ്കടേഷ് അയ്യരുടെ ബാറ്റിങ് മികവിലാണ്. ആദ്യ പാദത്തില്‍ ഏഴില്‍ അഞ്ച് മത്സരവും തോറ്റ കെകെആര്‍ രണ്ടാം പാദത്തിലെ ഗംഭീര പ്രകടനത്തിന്റെ കരുത്തിലാണ് ഫൈനലില്‍ ഇടം പിടിച്ചത്. അതിന് സഹായകരമായത് ഓപ്പണിങ്ങിലെ വെങ്കടേഷ് അയ്യരുടെ പ്രകടനമാണ്. ഫൈനലിലെ അര്‍ധ സെഞ്ച്വറി പ്രകടനമടക്കം നാല് അര്‍ധ സെഞ്ച്വറിയാണ് അദ്ദേഹം ഈ സീസണില്‍ നേടിയത്. വരുന്ന സീസണില്‍ കെകെആര്‍ നിലനിര്‍ത്താന്‍ സാധ്യതയുള്ള താരമാണ് വെങ്കടേഷ് അയ്യര്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, October 19, 2021, 14:15 [IST]
Other articles published on Oct 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X