Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കെകെആര്‍ താരങ്ങളുടെ മനോഭാവത്തില്‍ മാറ്റമില്ലാത്തത് അത്ഭുതപ്പെടുത്തുന്നു- ആകാശ് ചോപ്ര

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ നിരാശപ്പെടുത്തുന്ന ടീമുകളിലൊന്നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മികച്ച താരങ്ങളുണ്ടെങ്കിലും തന്ത്രങ്ങളിലെ പാളിച്ചയും ബാറ്റിങ് ഓഡറിലെ പ്രശ്‌നങ്ങളുമെല്ലാം അവരെ പിന്നോട്ടടിക്കുന്നു. കളിച്ച ഏഴ് മത്സരത്തില്‍ അഞ്ചിലും തോറ്റ കെകെആര്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ഏഴ് വിക്കറ്റിനാണ് തോറ്റത്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചില്‍ 154 എന്ന ചെറിയ സ്‌കോറിലേക്ക് കെകെആര്‍ ഒതുങ്ങിയതോടെ 21 പന്തുകള്‍ ബാക്കി നിര്‍ത്തി അനായാസ ജയം ഡല്‍ഹി നേടി.

ഇപ്പോഴിതാ കെകെആര്‍ താരങ്ങളുടെ മനോഭാവത്തില്‍ മാറ്റമില്ലാത്തത് അത്ഭുതപ്പെടുത്തുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.'കെകെആര്‍ ടീമില്‍ മാറ്റം വരുത്താന്‍ തയ്യാറായിട്ടില്ല എന്നാല്‍ മനോഭാവത്തിലെങ്കിലും മാറ്റം വരുത്താന്‍ തയ്യാറാവാത്തതാണ് അത്ഭുതപ്പെടുത്തുന്നത്. ഓപ്പണര്‍മാര്‍ വളരെ മെല്ലെയാണ് ബാറ്റ് ചെയ്യുന്നത്.

aakashchopraandkkr

നിധീഷ് റാണ ആദ്യ മത്സരത്തിന് ശേഷം അധികം റണ്‍സ് നേടിയിട്ടില്ല. ശുഭ്മാന്‍ ഗില്‍ വളരെയധികം ശ്രമിക്കുന്നുണ്ടെങ്കിലും നന്നായി പന്തിനെ സ്‌ട്രൈക്ക് ചെയ്യാന്‍ സാധിക്കുന്നില്ല. ടൈമിങ് ഇല്ല,ഗ്യാപും കണ്ടെത്താനാവുന്നില്ല. അവന്റെ ബാറ്റിങ് വേഗത ഗുഡ്‌സ് ട്രെയിനെപ്പോലെയാണ്. അതിലും വേഗത ടീമിന് ആവിശ്യമാണ്'-ആകാശ് ചോപ്ര പറഞ്ഞു.

കെകെആറിന്റെ ബാറ്റിങ് ഓഡറാണ് അവരുടെ പ്രധാന പ്രശ്‌നം. ഗില്ലും നിധീഷും പവര്‍പ്ലേയില്‍ റണ്‍സുയര്‍ത്തുന്നില്ല. ഇത് പിന്നാലെ എത്തുന്നവരെ സമ്മര്‍ദ്ദത്തിലാക്കുന്നു. തുടര്‍ച്ചയായി വിക്കറ്റ് വീഴുന്നതോടെ ആന്‍ഡ്രേ റസലിന് പൂര്‍ണ്ണമായും സ്വാതന്ത്ര്യത്തോടെ കളിക്കാനാവുന്നില്ല. നിലവില്‍ റസല്‍ മാത്രമാണ് കെകെആര്‍ നിരയില്‍ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെക്കുന്ന താരം.

'രാഹുല്‍ ത്രിപാഠി മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യാനെത്തുന്നത്. അവന്‍ വമ്പന്‍ ഷോട്ടിന് ശ്രമിക്കുന്നുണ്ടെങ്കിലും പുറത്താകുന്നു. മോര്‍ഗനും നരെയ്‌നും പൂജ്യത്തിന് മടങ്ങുന്നു. ദിനേഷ് കാര്‍ത്തികും ശ്രമം നടത്തുന്നു പക്ഷെ പുറത്താകുന്നു. റസല്‍ കുറച്ച് സ്‌കോര്‍ നേടിയെങ്കിലും അതൊരിക്കലും ഡല്‍ഹിയെ സമ്മര്‍ദ്ദത്തിലാക്കുന്നതായിരുന്നില്ല'-ആകാശ് പറഞ്ഞു.

കെകെആര്‍ മികച്ച ടീമാണെങ്കിലും എന്തോ ഒരു കുറവ് ഇപ്പോഴും ടീമിനുണ്ട്. മാച്ച് വിന്നര്‍മാരാണവര്‍. ടീമെന്ന നിലയില്‍ ഒന്നിച്ച് നിക്കാനായാല്‍ റെക്കോഡുകള്‍ സൃഷ്ടിക്കാന്‍ അവര്‍ക്കാവും. അതിനും കഴിവും പ്രതിഭാശാലികളും ടീമിലുണ്ട്. എന്നാല്‍ ടീമെന്ന നിലയില്‍ അവര്‍ ഒന്നിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് തോന്നലുണ്ടാവുന്നില്ലെന്നും ആകാശ് കൂട്ടിച്ചേര്‍ത്തു.

Story first published: Friday, April 30, 2021, 13:37 [IST]
Other articles published on Apr 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+