Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇംഗ്ലണ്ട് താരങ്ങളുടെ അഭാവം മുംബൈയേയും ആര്‍സിബിയേയും ബാധിക്കില്ല- ആകാശ് ചോപ്ര

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ റദ്ദാക്കിയിരിക്കുകയാണ്. താരങ്ങളെല്ലാം ബയോബബിള്‍ സുരക്ഷയിലായിരുന്നെങ്കിലും അതെല്ലാം മറികടന്നും താരങ്ങളിലേക്ക് രോഗവ്യാപനം എത്തുകയായിരുന്നു. 60 മത്സരങ്ങളുള്ള ഐപിഎല്ലിലെ 29 മത്സരങ്ങളാണ് പൂര്‍ത്തിയായത്. അവശേഷിക്കുന്ന 31 മത്സരങ്ങള്‍ സെപ്തംബറില്‍ പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് ബിസിസി ഐ.

എന്നാല്‍ സെപ്തംബറില്‍ ഐപിഎല്ലിന്റെ ബാക്കി നടത്തിയാലും പങ്കെടുക്കാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ട്,ന്യൂസീലന്‍ഡ് താരങ്ങള്‍. ഇരു ടീമിനും അന്താരാഷ്ട്ര മത്സരങ്ങളുള്ളതിനാലാണ് ഐപിഎല്ലില്‍ പങ്കെടുക്കാനാവില്ലെന്ന് വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള താരങ്ങള്‍ കളിക്കാതിരുന്നാല്‍ പല രാജ്യങ്ങളെയും അത് പ്രതികൂലമായി ബാധിക്കും. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനേയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും വിദേശ താരങ്ങളുടെ അഭാവം വലിയ കാര്യമായി ബാധിക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ആകാശ് ചോപ്ര.

aakashchopra

'വിദേശ താരങ്ങളെ ലഭ്യമല്ലാത്തതിനെക്കുറിച്ച് മുംബൈ ഇന്ത്യന്‍സ് അധികം ചിന്തിക്കാനിടയില്ല. അവരെ അത് കാര്യമായി സാധിക്കില്ല. അവരുടെ പ്ലേയിങ് 11 നോക്കുക. നധാന്‍ കോള്‍ട്ടര്‍നെയ്ല്‍,ആദം മില്‍നി എന്നിവരെ ഇതുവരെ അവര്‍ കളിപ്പിച്ചിട്ടില്ല. ആരെങ്കിലും പോയാല്‍ ഇവരിലൊരാളെയാവും കളിപ്പിക്കുക. ട്രന്റ് ബോള്‍ട്ട് കിവീസും ക്വിന്റന്‍ ഡീകോക്ക് ദക്ഷിണാഫ്രിക്കയും പൊള്ളാര്‍ഡ് വെസ്റ്റ് ഇന്‍ഡീസുമാണ്. അതിനാല്‍ ഇംഗ്ലണ്ട് താരങ്ങളുടെ അഭാവം മുംബൈയെ ബാധിക്കില്ല'- ആകാശ് ചോപ്ര പറഞ്ഞു.

എന്നാല്‍ ന്യൂസീലന്‍ഡ് താരങ്ങള്‍ വിട്ടുനിന്നാല്‍ ട്രന്റ് ബോള്‍ട്ടിനെ മുംബൈക്ക് നഷ്ടമാവും. ഇത് തിരിച്ചടി തന്നെയാണ്. കൂടാതെ ജിമ്മി നിഷാമിനും വിട്ടുനില്‍ക്കേണ്ടി വരും.പേസ് ബൗളിങ്ങിലെ ജസ്പ്രീത് ബുംറ,ട്രന്റ് ബോള്‍ട്ട് കൂട്ടുകെട്ടാണ് മുംബൈയുടെ കരുത്ത്. ബോള്‍ട്ടിന്റെ അഭാവം കോള്‍ട്ടര്‍നെയ്‌ലിനിലൂടെ നികത്തുക എളുപ്പമാകില്ല.

ആര്‍സിബിയെയും ഇംഗ്ലണ്ട് താരങ്ങളുടെ അഭാവം ബാധിക്കില്ലെന്ന് ആകാശ് പറഞ്ഞു. 'ആര്‍സിബിയേയും അത് ബാധിക്കില്ല. അവരുടെ വിദേശ താരങ്ങളില്‍ കൂടുതലും ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവടങ്ങളില്‍ നിന്നുള്ളവരാണ്. മാക്‌സ് വെല്‍, എബി ഡിവില്ലിയേഴ്‌സ്, ഡാനിയല്‍ സാംസ്, ഡാനിയല്‍ ക്രിസ്റ്റിയന്‍ തുടങ്ങിയവരെല്ലാം ടീമില്‍ തുടരുമെന്നതിനാല്‍ ആര്‍സിബിക്കും പ്രശ്‌നമല്ല'-ആകാശ് പറഞ്ഞു.

കിവീസ് താരങ്ങള്‍ വിട്ടുനിന്നാല്‍ കെയ്ല്‍ ജാമിസനെ മാത്രമാണ് ആര്‍സിബിക്ക് നഷ്ടമാവുക. അത് ടീമിനെ പ്രതികൂലമായി ബാധിക്കുന്ന കാര്യമല്ല. ഇതുവരെ കിരീടം നേടാന്‍ സാധിക്കാത്ത ആര്‍സിബിക്ക് ഇത്തവണ സജീവ കിരീട സാധ്യതയുണ്ടായിരുന്നെങ്കിലും നിര്‍ഭാഗ്യം അവരെ വേട്ടയാടുകയാണ്.

Story first published: Friday, May 14, 2021, 13:14 [IST]
Other articles published on May 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+