For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: രാജസ്ഥാന് വിദേശ താരത്തെ വേണം, എന്നാലത് മാക്‌സ്‌വെല്‍ ആകില്ല- ആകാശ് ചോപ്ര

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിനായുള്ള താരലേലം ഫെബ്രുവരിയില്‍ നടക്കാനിരിക്കുകയാണ്. നിലനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും പട്ടിക ടീമുകള്‍ ഈ മാസം 20ന് സമര്‍പ്പിച്ചിരുന്നു. ഇത്തവണ താരലേലത്തിലേക്ക് സ്റ്റീവ് സ്മിത്ത്,ഗ്ലെന്‍ മാക്‌സ് വെല്‍ തുടങ്ങിയ ചില സൂപ്പര്‍ താരങ്ങളും എത്തിപ്പെട്ടിട്ടുണ്ട്.

സ്മിത്തിനെ ഒഴിവാക്കിയ രാജസ്ഥാന്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനെ ടീമിലെത്തിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ രാജസ്ഥാന് വിദേശ താരങ്ങളെ ആവിശ്യമുണ്ടെങ്കിലും അതൊരിക്കലും മാക്‌സ് വെല്‍ ആകാന്‍ സാധ്യതയില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

aakashchopraandglennmaxwell

'രാജസ്ഥാനൊപ്പം വിദേശ താരങ്ങളായി ബട്‌ലറും സ്റ്റോക്‌സും മില്ലറുമുണ്ട്. സ്മിത്ത് ഇല്ലാത്തതിനാല്‍ മൂന്ന് പേരെയും ഒരുമിച്ച് കളിപ്പിക്കേണ്ടതായി വരും. അതിനാല്‍ത്തന്നെ മികച്ചൊരു ബാറ്റ്‌സ്മാനെ കൂടി ആവിശ്യമാണ്. ഞാന്‍ അവരുടെ ടീമിനെ നിശ്ചയിക്കുകയാണെങ്കില്‍ യശ്വസി ജയ്‌സ്വാളും ബട്‌ലറും ഓപ്പണര്‍മാര്‍. സഞ്ജു മൂന്നാം നമ്പര്‍,സ്റ്റോക്‌സ് നാലാം നമ്പര്‍,റിയാന്‍ പരാഗ് അല്ലെങ്കില്‍ മനാന്‍ വോറ ആറാം നമ്പറില്‍. ഇതില്‍ അഞ്ചാം നമ്പറില്‍ വിദേശ താരത്തെയാണ് വേണ്ടത്. ഏഴാം നമ്പറില്‍ രാഹുല്‍ തെവാത്തിയ മികവ് കാട്ടുന്നുണ്ട്'-ആകാശ് ചോപ്ര പറഞ്ഞു.

രാജസ്ഥാന്റെ ബാറ്റിങ് നിരയില്‍ വിദേശ താരങ്ങളുടെ ആധിപത്യം തുടരും. വിദേശ താരത്തെ ആവിശ്യമുണ്ടെങ്കിലും ഗ്ലെന്‍ മാക്‌സ് വെല്ലിനെ പരിഗണിക്കുന്ന കാര്യം സംശയമാണെന്നും അദ്ദേഹം പറഞ്ഞു. അവസാന സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഭാഗമായിരുന്ന മാക്‌സ് വെല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇതോടെയാണ് പഞ്ചാബ് ഓസീസ് വെടിക്കെട്ട് ബാറ്റ്‌സ്മാനെ ഒഴിവാക്കിയത്.

രാജസ്ഥാന്‍ അജിന്‍ക്യ രഹാനെയെ ഒഴിവാക്കാന്‍ പാടില്ലായിരുന്നൂവെന്നും ആകാശ് അഭിപ്രായപ്പെട്ടു. 'മൂന്ന് വിദേശ ബാറ്റ്‌സ്മാന്‍മാരെ പരിഗണിക്കുന്നത് രാജസ്ഥാന് അനുയോജ്യമായ കാര്യമല്ലെന്നാണ് എനിക്ക് തോന്നുന്നത്. മികച്ചൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാനെയാണ് ടീമിനാവശ്യമെന്നാണ് എനിക്ക് തോന്നുന്നത്. എന്തിനാണ് രഹാനെയെ ഒഴിവാക്കിയത്? ഇപ്പോള്‍ അവനെ ടീമിന് ആവിശ്യമാണ്. അതിനായി കരുതിവെക്കണമായിരുന്നു'-ആകാശ് പറഞ്ഞു നിര്‍ത്തി.

സ്മിത്തിനെ ഒഴിവാക്കിയ രാജസ്ഥാന്‍ മലയാളി താരം സഞ്ജു സാംസണെയാണ് നായകനാക്കിയത്. വരുന്ന സീസണില്‍ മികച്ച ഇന്ത്യന്‍ പേസര്‍മാരെയും രാജസ്ഥാന് ആവിശ്യമുണ്ട്. നിലവില്‍ ഇംഗ്ലണ്ട് പേസര്‍ ജോഫ്രാ ആര്‍ച്ചറാണ് രാജസ്ഥാന്റെ പ്രധാന പേസ് ബൗളര്‍.

Story first published: Wednesday, January 27, 2021, 12:02 [IST]
Other articles published on Jan 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+