Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മായങ്ക് അഗര്‍വാളില്‍ 'സെല്‍ഫിഷ്' എല്ല് ഇല്ല, ടീം പ്ലെയര്‍ ആണവന്‍- ആകാശ് ചോപ്ര

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ഏഴ് വിക്കറ്റിന് പഞ്ചാബ് കിങ്‌സ് തോറ്റെങ്കിലും പഞ്ചാബ് നായകന്‍ മായങ്ക് അഗര്‍വാളിന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ ടീമിനെ നയിച്ച മായങ്ക് 58 പന്തില്‍ പുറത്താവാതെ 99 റണ്‍സാണ് നേടിയത്. ഇതില്‍ എട്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടും. നായകനായിരുന്നിട്ടും ടീമിന്റെ സ്‌കോര്‍ബോര്‍ഡ് ഉയര്‍ത്താന്‍ 170.68 സ്‌ട്രൈക്കറേറ്റില്‍ ബാറ്റുവീശിയ മായങ്കിനെ വാനോളം പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

സെല്‍ഫിഷായി കളിക്കുന്ന എല്ല് മായങ്കില്‍ ഇല്ലെന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്. 'എന്റെ ഇഷ്ട താരങ്ങളിലൊരാളാണ് മായങ്ക് അഗര്‍വാള്‍. അവന്റെ ശരീരത്തില്‍ സെല്‍ഫിഷ് ആയ എല്ല് ഇല്ലെന്നാണ് തോന്നുന്നത്. എപ്പോഴും ടീമിനുവേണ്ടി കളിക്കുന്നവനാണവന്‍. ഡല്‍ഹിക്കെതിരേ പതിയെ ആണവന്‍ തുടങ്ങിയത്. സ്വയം വലിയ സമ്മര്‍ദ്ദം അവന്‍ വരുത്തിവെച്ചില്ല. എന്നാല്‍ ടീമിന് തുടരെ വിക്കറ്റ് നഷ്ടമായ സാഹചര്യത്തിലും അവന്‍ ഷോട്ട് തിരഞ്ഞെടുപ്പും എതിര്‍ ബൗളര്‍മാരെ നേരിട്ടതും വളരെ കൃത്യമായിരുന്നു'-ആകാശ് പറഞ്ഞു.

aakashchopraandmayankagarwalipl

രാഹുലിന്റെ അഭാവം പഞ്ചാബിനെ സംബന്ധിച്ച് നട്ടെല്ലില്ലാത്ത അവസ്ഥ ഉണ്ടാക്കിയെങ്കിലും ഒറ്റയാള്‍ പോരാട്ടത്തിലൂടെ 166 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ടീമിനെ എത്തിക്കാന്‍ മായങ്കിനായി. സഹതാരങ്ങളില്‍ നിന്ന് യാതൊരു പിന്തുണയും ലഭിക്കാത്ത സാഹചര്യത്തിലാണ് മായങ്കിന്റെ തകര്‍പ്പന്‍ പ്രകടനം. 26 പന്തില്‍ 26 റണ്‍സെടുത്ത ഡേവിഡ് മലാനാണ് പഞ്ചാബിന്റെ രണ്ടാമത്തെ ടോപ് സ്‌കോററെന്നത് മായങ്കിന്റെ ഇന്നിങ്‌സിന്റെ മഹത്വം എടുത്തു കാട്ടുന്നു.

ഡല്‍ഹിയെപ്പോലെ കരുത്തുറ്റ ബാറ്റിങ് നിരയുടെ ഒരു ടീമിനോട് കളിക്കുമ്പോള്‍ ബൗളര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാണ്. എന്നാല്‍ മുഹമ്മദ് ഷമി,രവി ബിഷ്‌നോയ്,ക്രിസ് ജോര്‍ദാന്‍ തുടങ്ങി പഞ്ചാബ് പ്രതീക്ഷ വെച്ച ബൗളര്‍മാരെല്ലാം നിരാശപ്പെടുത്തിയതാണ് മത്സരത്തില്‍ പഞ്ചാബിന് തിരിച്ചടിയായത്. 14 പന്ത് ബാക്കി നിര്‍ത്തി ഡല്‍ഹി വിജയിച്ചെങ്കിലും മായങ്കിന്റെ മികവിനുള്ള അംഗീകാരമായാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം അദ്ദേഹത്തിന് നല്‍കിയത്.

'വ്യത്യസ്തമായ ശൈലിയുള്ള കളിക്കാരനാണ് മായങ്ക്. ഗ്രൗണ്ട് ഷോട്ടുകളാണ് അവന്റെ സവിശേഷത. ഷാര്‍ജയില്‍ അവന്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. ഫ്രണ്ട് ഫൂട്ടിലാണ് അവന്‍ പന്തുകള്‍ അടിച്ച് പറത്തുന്നത്. റബാദയുടെ ഷോര്‍ട്ട് ബോളില്‍ അവന്‍ നേടിയ സിക്‌സ് വളരെ മികച്ചതായിരുന്നു'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Monday, May 3, 2021, 16:24 [IST]
Other articles published on May 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+