Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മാക്‌സ്‌വെല്ലും കോലിയുമല്ല, രോഹിതും സൂര്യയും, കൂടുതല്‍ റണ്‍സെടുക്കും- ആകാശ് ചോപ്ര

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് ഇന്ന് തുടക്കമാവുകയാണ്. വൈകീട്ട് 7.30ന് നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് നേരിടുന്നത്. നേര്‍ക്കുനേര്‍ കളിക്കണക്കുകളില്‍ മുംബൈക്ക് വ്യക്തമായ ആധിപത്യം ഉണ്ടെങ്കിലും 2013 മുതല്‍ സീസണിലെ ആദ്യ മത്സരത്തില്‍ മുംബൈ ജയിച്ചിട്ടില്ല. ഇരു ടീമും തമ്മിലുള്ള പോരാട്ടത്തില്‍ ആര് ജയിക്കും ആര് കൂടുതല്‍ റണ്‍സടിക്കും വിക്കറ്റ് നേടും തുടങ്ങിയ പ്രവചനങ്ങള്‍ ഇതിനോടകം സജീവമായിത്തന്നെ വന്നു കഴിഞ്ഞു.

ഇപ്പോഴിതാ തന്റെ പ്രവചനം വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. ആര്‍സിബിയുടെ വിരാട് കോലിയും ഗ്ലെന്‍ മാക്‌സ് വെല്ലും ചേര്‍ന്നെടുക്കുന്ന റണ്‍സിനെക്കാള്‍ കൂടുതല്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് എടുക്കുമെന്നാണ് ആകാശിന്റെ പ്രവചനം. 'സൂര്യകുമാറും രോഹിതും ചേര്‍ന്ന് മാക്‌സ് വെല്ലും കോലിയും നേടുന്ന റണ്‍സിനെക്കാള്‍ കൂടുതല്‍ റണ്‍സ് നേടുമെന്നാണ് തോന്നുന്നത്.

aakashchopra

സ്‌കൈയും രോഹിതും നേടുന്ന റണ്‍സിന്റെ അതേ സ്‌കോര്‍ കോലി ഒറ്റക്ക് നേടാന്‍ സാധ്യതയുണ്ടെങ്കിലും എനിക്ക് തോന്നുന്നത് അങ്ങനെയല്ല. ഇരു ടീമിന്റെയും ഓരോ ഓപ്പണര്‍മാര്‍ 30 റണ്‍സിലധികം നേടും. അത് വിരാട് കോലിയും രോഹിത് ശര്‍മയും ആകാനാണ് സാധ്യത. മികച്ച ഫോമിനൊപ്പം തുടര്‍ച്ചയായി മത്സരം കളിച്ചാണ് അവര്‍ എത്തുന്നത്'- ആകാശ് പറഞ്ഞു.

മറ്റ് ചില പ്രവചനങ്ങളും ആകാശ് നടത്തിയിട്ടുണ്ട്. ഫാസ്റ്റ് ബൗളര്‍മാരെക്കാള്‍ സ്പിന്‍ ബൗള്‍ര്‍മാര്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തുമെന്നാണ് കരുതുന്നത്. കൂടുതലും ഫാസ്റ്റ് ബൗളര്‍മാരെയാവും ഇരു ടീമും കളിപ്പിക്കുക. എന്നാല്‍ കൂടുതല്‍ വിക്കറ്റ് സ്പിന്നര്‍മാര്‍ വീഴ്ത്തും. ലൈനിന് അടുത്ത് നിരവധി ബാറ്റ്‌സ്മാന്‍മാര്‍ പുറത്താകുന്നത് കണ്ടിട്ടുണ്ട്. കാരണം ഇത് വലിയ മൈതാനമാണെന്നും ആകാശ് പറഞ്ഞു.

ഇരു ടീമും തമ്മിലുള്ള പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ആര്‍സിബിയെ തോല്‍പ്പിക്കുമെന്നാണ് ആകാശിന്റെ പ്രവചനം. ഇത്തവണ പ്ലേ ഓഫിലെത്തുന്ന ടീമുകളെയും അദ്ദേഹം പ്രവചിച്ചു. മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്‌സ് എന്നിവര്‍ പ്ലേ ഓഫ് കളിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ഇതില്‍ പഞ്ചാബ് ഒഴിച്ച് മറ്റ് മൂന്ന് ടീമും അവസാന സീസണില്‍ പ്ലേ ഓഫ് കളിച്ചവരാണ്.

Story first published: Friday, April 9, 2021, 17:22 [IST]
Other articles published on Apr 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+