
ഡേവിഡ് വാര്‍ണര്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനും വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണറെയാണ് ആദ്യമായി ആകാശ് ചോപ്ര തിരഞ്ഞെടുത്തത്. മൂന്ന് തവണ ഓറഞ്ച് ക്യാപ് നേടിയ ഏക താരമായ വാര്‍ണര്‍ ഇത്തവണയും തിളങ്ങുമെന്നാണ് ആകാശിന്റെ വിലയിരുത്തല്‍. 2014ന് ശേഷം കളിച്ച എല്ലാ സീസണിലും 500ന് മുകളില്‍ റണ്‍സെടുക്കാന്‍ വാര്‍ണര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇതിനിടെ 2016ല്‍ ഹൈദരബാദിന് കിരീടം നേടിക്കൊടുക്കുകയും ചെയ്തു.

റാഷിദ് ഖാന്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഗാന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് റാഷിദ് ഖാന്‍. സ്പിന്‍ ബൗളിങ്ങുകൊണ്ട് ബാറ്റ്‌സ്മാന്‍മാരെ വെള്ളം കുടിപ്പിക്കുന്ന റാഷിദ് മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്. 2017ല്‍ ഹൈദരാബാദിലെത്തിയ റാഷിദ് അവസാന സീസണില്‍ 20 വിക്കറ്റാണ് വീഴ്ത്തിയത്. ഡെത്ത് ഓവറിലടക്കം പന്തെറിയാന്‍ മിടുക്കനാണ് റാഷിദ്. കൂടാതെ നിര്‍ണ്ണായകമായ റണ്‍സുകള്‍ ബാറ്റുകൊണ്ടും സംഭാവന ചെയ്യാന്‍ താരത്തിന് മികവുണ്ട്.

സാം കറെന്‍
സിഎസ്‌കെയുടെ ഇംഗ്ലണ്ട് പേസ് ഓള്‍റൗണ്ടര്‍ സാം കറെനെയാണ് മൂന്നാമത്തെ താരമായി ആകാശ് തിരഞ്ഞെടുത്തത്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലൂടെ തന്റെ ബാറ്റിങ് മികവ് ഒരിക്കല്‍ക്കൂടി തെളിയിച്ച കറെന്‍ ഇത്തവണ മികച്ച ഫോമിലാണ് ഐപിഎല്ലിനെത്തുന്നത്. സിഎസ്‌കെ ടോപ് ഓഡറില്‍ അവസരം നല്‍കിയപ്പോഴെല്ലാം തിളങ്ങാന്‍ കറാന് സാധിച്ചിരുന്നു. ഇത്തവണ മധ്യനിരയില്‍ സിഎസ്‌കെയ്ക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് കറെന്‍.

എബി ഡിവില്ലിയേഴ്‌സ്
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ തുറുപ്പുചീട്ടായ എബി ഡിവില്ലിയേഴ്‌സ് ഇത്തവണയും തിളങ്ങുമെന്നാണ് ആകാശ് പറയുന്നത്. ഏറെ നാളായി ക്രിക്കറ്റ് കളിക്കാതെ പുറത്തിരുന്ന ശേഷമാണ് എബി ഡിവില്ലിയേഴ്‌സ് മടങ്ങിയെത്തുന്നത്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കഴിയുന്ന എബിഡി ഇത്തവണയും ആര്‍സിബിയുടെ ടോപ് ഓഡറില്‍ ഉണ്ടാവും. അവസാന സീസണിലും തിളങ്ങാന്‍ എബിഡിക്ക് സാധിച്ചിരുന്നു.

മാര്‍ക്കസ് സ്റ്റോയിനിസ്
പന്തുകൊണ്ടും ബാറ്റുകൊണ്ടും കരുത്ത് കാട്ടാന്‍ കെല്‍പ്പുള്ള താരമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മാര്‍ക്കസ് സ്റ്റോയിനിസ്. ഓസ്‌ട്രേലിയന്‍ താരം അവസാന സീസണിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചിരുന്നു. മധ്യ നിരയിലും ഓപ്പണറെന്ന നിലയിലും ഡല്‍ഹി പരീക്ഷിച്ച സ്റ്റോയിനിസ് ഇത്തവണയും ഗംഭീര പ്രകടനം കാഴ്ചവെക്കുമെന്നാണ് ആകാശിന്റെ വിലയിരുത്തല്‍. ഡെത്ത് ഓവറില്‍ സ്ലോ ബോളിലൂടെ വിക്കറ്റെടുക്കാനും താരം മിടുക്കനാണ്.

നിക്കോളാസ് പുരാന്‍
പഞ്ചാബ് കിങ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് നിക്കോളാസ് പുരാന്‍. പഞ്ചാബിന്റെ നാലാം നമ്പറിലെ ശക്തനായ താരം ഇത്തവണ മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആകാശിന്റെ പ്രവചനം. വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ കെല്‍പ്പുണ്ടെങ്കിലും സ്ഥിരത ഇല്ലാത്തതാണ് താരത്തിന്റെ പ്രധാന പ്രശ്‌നം. പഞ്ചാബിന്റെ പ്ലേയിങ് 11ല്‍ സ്ഥിര സാന്നിധ്യമായ പുരാന്‍ ഇത്തവണ തിളങ്ങുമോയെന്ന് കണ്ടുതന്നെ അറിയാം.


Click it and Unblock the Notifications