വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കിരീടം ആര്‍ക്ക്? ഓറഞ്ച് ക്യാപ്പ്, പര്‍പ്പിള്‍ ക്യാപ്പ്, എല്ലാം പ്രവചിച്ച് ആകാശ് ചോപ്ര

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം ഇന്ന് ആരംഭിക്കുകയാണ്. സിഎസ്‌കെയും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള പോരാട്ടത്തോടെയാവും രണ്ടാം പാദം ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരാണ് മുംബൈ ഇന്ത്യന്‍സ്. ഹാട്രിക് കിരീടം ലക്ഷ്യമിട്ടാണ് രോഹിത് ശര്‍മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിന്റെ വരവ്. ആദ്യ പാദം അവസാനിച്ചപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്, സിഎസ്‌കെ, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാലിലുള്ളത്.

aakashchopra

എന്നാല്‍ വേദി യുഎഇയിലേക്ക് മാറുന്നതോടെ പോയിന്റ് പട്ടികയും മാറിമറിഞ്ഞേക്കാം. വാശിയേറിയ പോരാട്ടമാവും രണ്ടാം പാദത്തിലും നടന്നേക്കുക. ഇതിനോടകം പല പ്രമുഖരും ആര് കപ്പടിക്കുമെന്നത് സംബന്ധിച്ച് തങ്ങളുടെ പ്രവചനങ്ങള്‍ നടത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ആര് കപ്പ് നേടും, പര്‍പ്പിള്‍ ക്യാപ്പ്, ഓറഞ്ച് ക്യാപ്പ് തുടങ്ങി പ്രധാനപ്പെട്ട എല്ലാ നേട്ടങ്ങളും പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര.

Also Read : IPL 2021: രണ്ടാം പാദം ടി20 ലോകകപ്പിന് മുമ്പുള്ള 'റിഹേഴ്‌സല്‍', എന്തുകൊണ്ടും ഇന്ത്യക്ക് നേട്ടം

ശിഖര്‍ ധവാന്‍ ഓറഞ്ച് ക്യാപ് നേടും

ശിഖര്‍ ധവാന്‍ ഓറഞ്ച് ക്യാപ് നേടും

ആദ്യ പാദം അവസാനിച്ചപ്പോള്‍ എട്ട് മത്സരത്തില്‍ നിന്ന് 380 റണ്‍സുമായി ശിഖര്‍ ധവാനാണ് റണ്‍വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കുന്നത്. 134.7 സ്‌ട്രൈക്കറേറ്റിലായിരുന്നു ധവാന്റെ പ്രകടനം. 2020ലെ യുഎഇ ഐപിഎല്ലിലും ശ്രദ്ധേയ പ്രകടനമാണ് ധവാന്‍ കാഴ്ചവെച്ചത്. തുടര്‍ച്ചയായി രണ്ട് സെഞ്ച്വറിയടക്കം നേടാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ ധവാന്‍ തന്നെ ഓറഞ്ച് ക്യാപ് നേടുമെന്ന് പ്രവചിച്ചിരിക്കുകയാണ് ആകാശ്.

'ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ത്തന്നെ ശിഖര്‍ ധവാന്‍ സ്വയം തന്റെ മികവ് തെളിയിക്കാനുള്ള വാശിയിലായിരിക്കും. വളരെ കൃത്യമായ മനോഭാവം അവനുണ്ട്. 600 റണ്‍സിന് മുകളില്‍ അവന്‍ സ്‌കോര്‍ നേടുമെന്നാണ് കരുതുന്നത്. കെ എല്‍ രാഹുല്‍ (331) രണ്ടാം സ്ഥാനത്തുണ്ട്. ഡല്‍ഹിയേക്കാള്‍ കൂടുതല്‍ മത്സരം രണ്ടാം പാദത്തിലുമുണ്ട്. എന്നാല്‍ പഞ്ചാബ് പ്ലേ ഓഫിലെത്തുമെന്ന് പ്രതീക്ഷിക്കരുത്'-ആകാശ് പറഞ്ഞു.

സ്‌ട്രൈക്കറേറ്റില്‍ എബി ഡിവില്ലിയേഴ്‌സ്

സ്‌ട്രൈക്കറേറ്റില്‍ എബി ഡിവില്ലിയേഴ്‌സ്

മികച്ച സ്‌ട്രൈക്കറേറ്റുള്ള താരമായി മാറുന്നത് ആര്‍സിബിയുടെ സീനിയര്‍ താരം എബി ഡിവില്ലിയേഴ്‌സ് ആയിരിക്കുമെന്നാണ് ആകാശിന്റെ പ്രവചനം. 'എന്റെ അഭിപ്രായം പറഞ്ഞാല്‍ മികച്ച സ്‌ട്രൈക്കറേറ്റുള്ള താരമാവുക എബി ഡിവില്ലിയേഴ്‌സാവും. നിലവില്‍ 160ന് മുകളില്‍ സ്‌ട്രൈക്കറേറ്റ് അവനുണ്ട്. യുഎഇയില്‍ അവന്റെ സ്‌ട്രൈക്കറേറ്റ് ഇനിയും ഉയരാനാണ് സാധ്യത കൂടുതല്‍'-ആകാശ് പറഞ്ഞു. ആദ്യ പാദത്തില്‍ 164.28 സ്‌ട്രൈക്കറേറ്റില്‍ 207 റണ്‍സാണ് അദ്ദേഹം നേടിയത്. 2020 സീസണില്‍ 158.74 സ്‌ട്രൈക്കറേറ്റില്‍ 454 റണ്‍സും എബിഡി നേടി.

പര്‍പ്പിള്‍ ക്യാപ് അവേഷ് ഖാന്

പര്‍പ്പിള്‍ ക്യാപ് അവേഷ് ഖാന്

പര്‍പ്പിള്‍ ക്യാപ് നേടുക ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ആവേഷ് ഖാന്‍ നേടുമെന്നാണ് ആകാശിന്റെ പ്രവചനം. നിലവില്‍ 17 വിക്കറ്റുമായി ആര്‍സിബിയുടെ ഹര്‍ഷല്‍ പട്ടേലാണ് പര്‍പ്പിള്‍ ക്യാപ്പ് നേടിയിട്ടുള്ളത്. 14 വിക്കറ്റാണ് ആവേഷ് വീഴ്ത്തിയത്. 'പേസര്‍മാര്‍ രണ്ടാം പാദത്തില്‍ കൂടുതല്‍ മികവ് കാട്ടുമെന്നാണ് കരുതുന്നത്. സ്പിന്നര്‍മാര്‍ക്ക് വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞേക്കില്ല. ആവേഷ് ഖാന്‍ പര്‍പ്പിള്‍ ക്യാപ് നേടും. ഹര്‍ഷലിന് അധികം വിക്കറ്റ് നേടാന്‍ സാധിച്ചേക്കില്ല. ആവേഷ് 20-22 വിക്കറ്റുകള്‍ എങ്കിലും നേടും'- ആകാശ് ചോപ്ര പറഞ്ഞു.

റാഷിദ് ഖാന്‍ ഏറ്റവും മികച്ച ഇക്കോണമിയുള്ള താരമാവും

റാഷിദ് ഖാന്‍ ഏറ്റവും മികച്ച ഇക്കോണമിയുള്ള താരമാവും

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ റാഷിദ് ഖാന്‍ മികച്ച ഇക്കോണമിയുള്ള താരമായി മാറുമെന്നും ആകാശ്. 6.14 ആണ് ഇക്കോണമിയാണ് റാഷിദിനുള്ളത്. 'റാഷിദ് ഖാന്‍ ആദ്യ പാദത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ഒരു മോശം സീസണ്‍ പോലും അവനുണ്ടായിട്ടില്ല. സ്ഥിരതയുള്ള താരമാണവന്‍. അതിനാല്‍ത്തന്നെ മികച്ച ഇക്കോണമിയുള്ള താരമായി അവന്‍ മാറും'- ആകാശ് പറഞ്ഞു.

മുംബൈ കിരീടം നേടും

മുംബൈ കിരീടം നേടും

ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനലില്‍ കടക്കില്ല. മുംബൈ ഇന്ത്യന്‍സും സിഎസ്‌കെയും തമ്മിലാവും ഫൈനല്‍ കളിക്കുക. മുംബൈയേയും സിഎസ്‌കെയേയും മറികടക്കാന്‍ ഡല്‍ഹിക്ക് സാധിക്കുമെന്ന് കരുതുന്നില്ല. മുംബൈ ഇന്ത്യന്‍സ് കിരീടം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാട്രിക് കിരീടത്തോടെ അവര്‍ ആറാം കിരീടം നേടുമെന്നും ആകാശ് പറഞ്ഞു.

Story first published: Sunday, September 19, 2021, 12:34 [IST]
Other articles published on Sep 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X