വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'രാജസ്ഥാന് ക്രിസ് മോറിസ് ആദ്യ ഇഎംഐ അടച്ചു', പ്രശംസിച്ച് ആകാശ് ചോപ്ര

മുംബൈ: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ വിജയത്തിലെത്തിച്ചിരിക്കുകയാണ് ക്രിസ് മോറിസ്. 18 പന്തില്‍ 36 റണ്‍സുമായി വെടിക്കെട്ട് ബാറ്റിങ്ങാണ് അദ്ദേഹം കാഴ്ചവെച്ചത്. 16.25 കോടിക്ക് രാജസ്ഥാന്‍ ടീമിലെത്തിച്ച മോറിസിന് ആദ്യ മത്സരത്തില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇതിനെല്ലാം പരിഹാരമെന്ന നിലയില്‍ തകര്‍പ്പന്‍ ബാറ്റിങ്ങാണ് മോറിസ് കാഴ്ചവെച്ചത്.

Akash Chopra Praised Chris Morris Innings | Oneindia Malayalam

ഇപ്പോഴിതാ ക്രിസ് മോറിസ് രാജസ്ഥാന്‍ റോയല്‍സിന് ആദ്യ ഇഎംഐ അടച്ചിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. നല്‍കിയ തുകയ്ക്കുള്ള ആദ്യത്തെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ മോറിസിന് സാധിച്ചുവെന്നാണ് ആകാശ് പറഞ്ഞത്. 'മുടക്കിയ പണം പൂര്‍ണ്ണമായും തിരിച്ച് ലഭിച്ചാല്‍ ഉണ്ടാകുന്ന മാനസികാവസ്ഥയാണ് രാജസ്ഥാനുണ്ടായത്. 16.25 കോടിക്കാണ് അവര്‍ ക്രിസ് മോറിസിനെ വാങ്ങിയത്. അതിന്റെ ആദ്യ ഇഎം ഐയാണ് ഈ വിജയത്തിലൂടെ മോറിസ് അടച്ചത്'-ആകാശ് പറഞ്ഞു.

chrismorrisandaakashchopra

അവസാന ഓവറില്‍ 12 റണ്‍സ് രാജസ്ഥാന് ജയിക്കാന്‍ വേണമെന്നിരിക്കെ ഓവറിലെ രണ്ടാമത്തെയും നാലാമത്തെയും പന്തുകള്‍ മോറിസ് സിക്‌സര്‍ പായിക്കുകയായിരുന്നു. 'മൂന്ന് ഓവറുകള്‍ മാത്രമാണ് അവന്‍ പന്തെറിഞ്ഞത്. എന്നാല്‍ എത്ര മനോഹരമായാണ് അവന്‍ ബാറ്റ് ചെയ്തത്. നേരത്തെയും ഇതുപോലെ ബാറ്റിങ് പ്രകടനങ്ങള്‍ അവന്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ മുന്‍പ് ഇതിനെക്കാള്‍ നിശബ്ദമായിരുന്നു. അല്‍പ്പം ബാറ്റ് ചെയ്യുന്ന പേസ് ബൗളറായാണ് എല്ലാവരും അവനെ കണ്ടിരുന്നത്. എന്നാല്‍ ഒടുവില്‍ അവന്‍ എല്ലാം അടിച്ച് പറത്തിയിരിക്കുകയാണ്'-ആകാശ് പറഞ്ഞു.

ബൗളര്‍മാര്‍ കൂടുതല്‍ ആധിപത്യം കാട്ടിയ മത്സരമായിരുന്നു ഇത്. മുംബൈയില്‍ ഇതുവരെ നടന്ന ഐപിഎല്ലില്‍ ആദ്യമായാണ് ഒരു ടീം ഒരു സിക്‌സര്‍ പോലും നേടാതെ ഇന്നിങ്‌സ് അവസാനിപ്പിക്കുന്നത്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ നിരവധി ഉണ്ടായിട്ടും ഒരു സിക്‌സര്‍ പോലും നേടാന്‍ ഡല്‍ഹി നിരയില്‍ ആര്‍ക്കും സാധിച്ചില്ല. ഡല്‍ഹി ഷിംറോന്‍ ഹെറ്റ്‌മെയറിനെ രണ്ടാം മത്സരത്തില്‍ ഒഴിവാക്കിയതിനെയും ആകാശ് വിമര്‍ശിച്ചു.

രാജസ്ഥാന്‍ പേസര്‍ ജയദേവ് ഉനദ്ഘട്ടിന്റെ പ്രകടനത്തെ ആകാശ് പ്രശംസിച്ചു. 'മികച്ച പ്രകടനം നടത്തിയാണ് ജയദേവ് ഉനദ്ഘട്ട് എത്തിയിരിക്കുന്നത്. രഞ്ജി ട്രോഫി അവന്‍ നേടി. ഉനദ്ഘട്ടിന് ന്യൂബോള്‍ നല്‍കിയപ്പോള്‍ മുസ്തഫിസുറിനോ ക്രിസ് മോറിസിനോ നല്‍കാമായിരുന്നുവെന്ന് ചിന്തിച്ചു.ആറോ ഏഴോ വ്യത്യസ്തമായ സ്ലോ ബോളുകളാണ് അവന്‍ എറിഞ്ഞത്. എന്നാല്‍ അവന്‍ എറിഞ്ഞ എല്ലാ പന്തും സ്ലോ ബോളല്ല. ബുദ്ധികൊണ്ടാണ് അവന്‍ പന്തെറിഞ്ഞത്'-ആകാശ് കൂട്ടിച്ചേര്‍ത്തു.

Story first published: Friday, April 16, 2021, 14:10 [IST]
Other articles published on Apr 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X