വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഈ സീസണിലെ മികച്ച ആറ് ബാറ്റിങ് പ്രകടനങ്ങള്‍ ഏതൊക്കെ? ആകാശ് തിരഞ്ഞെടുക്കുന്നു

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ റദ്ദാക്കിയിരിക്കുകയാണ്. ടൂര്‍ണമെന്റ് ആവേശകരമായി പുരോഗമിക്കവെ കോവിഡ് വ്യാപനം ശക്തമായതോടെ ടൂര്‍ണമെന്റ് റദ്ദാക്കുകയായിരുന്നു. മികച്ച പല പ്രകടനങ്ങളും ഇതിനോടകം ടൂര്‍ണമെന്റില്‍ പിറന്നിരുന്നു. എന്നാല്‍ കോവിഡ് ബയോബബിള്‍ സുരക്ഷയും മറികടന്നതോടെ ടൂര്‍ണമെന്റ് റദ്ദാക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു. ടൂര്‍ണമെന്റിന്റെ ഇതുവരെയുള്ള പ്രകടനങ്ങളിലെ ഏറ്റവും മികച്ച ആറ് പ്രകടനങ്ങള്‍ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

Aakash Chopra picks six best innings of the tournament | Oneindia Malayalam
കീറോണ്‍ പൊള്ളാര്‍ഡ്

സിഎസ്‌കെയ്‌ക്കെതിരേ മുംബൈ ഇന്ത്യന്‍സിന്റെ കീറോണ്‍ പൊള്ളാര്‍ഡ് നടത്തിയ ബാറ്റിങ് പ്രകടനമാണ് ഒന്നാമതായി ആകാശ് തിരഞ്ഞെടുത്തത്. 34 പന്തില്‍ പുറത്താവാതെ 87 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. മത്സരത്തില്‍ മുംബൈയെ വിജയിപ്പിക്കാനും പൊള്ളാര്‍ഡിനായി.

എബിഡി

രണ്ടാമതായി കെകെആറിനെതിരേ ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സ് നടത്തിയ പ്രകടനമാണ് ആകാശ് തിരഞ്ഞെടുത്തത്. 34 പന്തില്‍ പുറത്താവാതെ 76 റണ്‍സാണ് അദ്ദേഹം നേടിയത്. പ്രായം തളര്‍ത്താത്ത പോരാളിയായി കളം നിറഞ്ഞ എബിഡി പഴയ ഫോമിനൊത്ത് തകര്‍ത്താടുന്നതാണ് ഈ സീസണില്‍ കണ്ടത്.

ദേവ്ദത്ത് പടിക്കല്‍

മൂന്നാമതായി രാജസ്ഥാന്‍ റോയല്‍സിനെതിരേ ആര്‍സിബി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ നേടിയ സെഞ്ച്വറിയാണ് ആകാശ് തിരഞ്ഞെടുത്തത്. തകര്‍ത്തടിച്ച ദേവ്ദത്ത് കന്നി ഐപിഎല്‍ സെഞ്ച്വറിയാണ് കുറിച്ചത്. 52 പന്തില്‍ പുറത്താവാതെ 101 റണ്‍സാണ് താരം നേടിയത്. വിരാട് കോലിയോടൊപ്പം 181 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ് ദേവ്ദത്ത് നേടിയത്. മത്സരത്തില്‍ 10 വിക്കറ്റിന് രാജസ്ഥാനെ ആര്‍സിബി പരാജയപ്പെടുത്തുകയും ചെയ്തു. വിരാട് കോലി അര്‍ധ സെഞ്ച്വറിയും മത്സരത്തില്‍ നേടി.

സഞ്ജു സാംസണ്‍

പഞ്ചാബ് കിങ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ നേടിയ സെഞ്ച്വറി പ്രകടനമാണ് ആകാശ് തിരഞ്ഞെടുത്ത മികച്ച നാലാമത്തെ പ്രകടനം. മത്സരത്തില്‍ രാജസ്ഥാന്‍ തോറ്റെങ്കിലും 119 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. ക്യാപ്റ്റനായുള്ള അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെക്കാന്‍ സഞ്ജുവിനായി. 220 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയപ്പോഴാണ് സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം.

ജോസ് ബട്‌ലര്‍

അഞ്ചാമതായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ ഓപ്പണര്‍ ജോസ് ബട്‌ലര്‍ നേടിയ സെഞ്ച്വറി പ്രകടനമാണ് ആകാശ് തിരഞ്ഞെടുത്തത്. 64 പന്തില്‍ 124 റണ്‍സാണ് ബട്‌ലര്‍ നേടിയത്. മികച്ച ബൗളിങ് നിരയുള്ള ഹൈദരാബാദിനെതിരെയാണ് ബട്‌ലറുടെ സെഞ്ച്വറി പ്രകടനമെന്നതാണ് ശ്രദ്ധേയം. ബട്‌ലറുടെ ആദ്യ ഐപിഎല്‍ സെഞ്ച്വറിയാണത്.

മായങ്ക്

അവസാനമായി ആകാശ് തിരഞ്ഞെടുത്തത് പഞ്ചാബ് കിങ്‌സ് നായകന്‍ മായങ്ക് അഗര്‍വാളിന്റെ 99* റണ്‍സ് പ്രകടനമാണ്. ഡല്‍ഹിക്കെതിരേ 58 പന്തിലാണ് മായങ്കിന്റെ തകര്‍പ്പന്‍ പ്രകടനം. മത്സരത്തില്‍ പഞ്ചാബ് തോറ്റെങ്കിലും മായങ്കിനെ കളിയിലെ താരമായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

Story first published: Wednesday, May 5, 2021, 16:17 [IST]
Other articles published on May 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X