വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ടെസ്റ്റിലെപ്പോലെയാണ് അവരുടെ ബാറ്റിങ്', ഹൈദരാബാദിന്റെ പ്രകടനത്തെ വിമര്‍ശിച്ച് ആകാശ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യത്തെ ടീമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മാറിയിരിക്കുകയാണ്. ആറ് തവണ പ്ലേ ഓഫ് കളിക്കുകയും ഇതില്‍ ഒരു തവണ കിരീടം ചൂടുകയും ചെയ്ത ഹൈദരാബാദിന് ഇത്തവണ തൊട്ടതെല്ലാം പിഴച്ചു. ഒമ്പത് മത്സരത്തില്‍ എട്ടിലും ടീം പരാജയപ്പെട്ടതോടെയാണ് പുറത്തേക്കുള്ള വഴിതുറന്നത്. ഇനി ശേഷിക്കുന്ന മത്സരങ്ങള്‍ ജയിച്ചാലും പ്ലേ ഓഫിലെത്താന്‍ ഹൈദരാബാദിനാവില്ല.

പഞ്ചാബ് കിങ്‌സിനോട് അഞ്ച് റണ്‍സിന് തോറ്റതോടെയാണ് ഹൈദരാബാദിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചത്. പഞ്ചാബിനെ ഷാര്‍ജയില്‍ 125 എന്ന ചെറിയ സ്‌കോറിലേക്ക് തളച്ചിട്ടിട്ടും ജയിക്കാന്‍ ഹൈദരാബാദിനായില്ല. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് അഞ്ച് റണ്‍സിന്റെ തോല്‍വിയിലേക്ക് ടീമിനെ എത്തിച്ചത്. ജേസന്‍ ഹോള്‍ഡര്‍ (29 പന്തില്‍ 47*) ഒറ്റയാള്‍ പ്രകടനം നടത്തിയെങ്കിലും ടോപ് ഓഡറിന്റെ മെല്ലപ്പോക്ക് ടീമിന് തിരിച്ചടിയായി.

Also Read : IPL 2021: ഇത്ര ചെറുപ്പത്തില്‍ തന്നെ അവന്‍ വേറെ ലെവല്‍! ടീമംഗത്തെ പുകഴ്ത്തി പഞ്ചാബ് താരം മര്‍ക്രാം

1

ഇപ്പോഴിതാ ഹൈദരാബാദിന്റെ ബാറ്റിങ് പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ടെസ്റ്റിലെപ്പോലെയാണ് ഹൈദരാബാദിന്റെ ബാറ്റിങ്ങെന്നാണ് ആകാശ് അഭിപ്രായപ്പെട്ടത്. 'ടെസ്റ്റ് ക്രിക്കറ്റ് പോലെയാണ് ഹൈദരാബാദ് കളിച്ചത്. പവര്‍പ്ലേയില്‍ 20-22 റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാനായത്.കെയ്ന്‍ വില്യംസണും ഡേവിഡ് വാര്‍ണറും മനീഷ് പാണ്ഡെയും കേദാര്‍ ജാദവുമെല്ലാം നിരാശപ്പെടുത്തി. വിക്കറ്റുകള്‍ ഇടവേളകളില്‍ വീണു'- ആകാശ് പറഞ്ഞു.

2

ഹൈദരാബാദിന്റെ ബാറ്റിങ് നിരയില്‍ ആര്‍ക്കും തന്നെ തിളങ്ങാനായില്ല. പവര്‍പ്ലേയില്‍ത്തന്നെ ഡേവിഡ് വാര്‍ണറെയും (2) കെയ്ന്‍ വില്യംസണെയും (1) ഹൈദരാബാദിന് നഷ്ടമായി. വൃദ്ധിമാന്‍ സാഹ 37 പന്തില്‍ 31 റണ്‍സാണ് നേടിയത്. ഒരു ബൗണ്ടറി മാത്രമാണ് ഓപ്പണറായ താരം നേടിയത്. അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിച്ചില്ല. മനീഷ് പാണ്ഡെ (23 പന്തില്‍ 13) നിലയുറപ്പിച്ച ശേഷം റണ്‍സുയര്‍ത്താമെന്ന് കണക്കുകൂട്ടിയെങ്കിലും സാധിച്ചില്ല.

കേദാര്‍ ജാദവ് 12 പന്തില്‍ 12 റണ്‍സാണ് നേടിയത്. ഈ നഷ്ടപ്പെടുത്തിയ പന്തുകള്‍ മത്സരത്തില്‍ നിര്‍ണ്ണായകമാവുകയും ചെയ്തു. ഹോള്‍ഡര്‍ അവസാന സമയത്ത് അഞ്ച് സിക്‌സുകള്‍ ഉള്‍പ്പെടെ ആഞ്ഞടിച്ചെങ്കിലും ജയിപ്പിക്കാനുള്ള പന്തുകള്‍ ബാക്കിയില്ലായിരുന്നു. ടോപ് ഓഡറിന്റെ മെല്ലെപ്പോക്ക് ബാറ്റിങ്ങാണ് ടീമിനെ തോല്‍വിയിലേക്കെത്തിച്ചത്.

3

പഞ്ചാബിന്റെ ബൗളര്‍മാരുടെ പ്രകടനം മികച്ചതായിരുന്നു. രവി ബിഷ്‌നോയ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് ഷമി വാര്‍ണര്‍, വില്യംസണ്‍ എന്നീ രണ്ട് വമ്പന്മാരെ മടക്കി. അര്‍ഷദീപ് സിങ് ഒരു വിക്കറ്റും നേടി. ഇവരെല്ലാം റണ്‍സ് വിട്ടുകൊടുക്കാനും പിശുക്കുകാട്ടി. ആദ്യ മത്സരത്തില്‍ അവസരം ലഭിക്കാതിരുന്ന രവി ബിഷ്‌നോയി രണ്ടാം മത്സരത്തില്‍ ഗംഭീര പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.

'രവി ബിഷ്‌നോയ് ടീമിലെത്തി തിളങ്ങി. എന്നാല്‍ എന്തുകൊണ്ടാണ് ആദ്യ മത്സരത്തില്‍ പരിഗണിക്കാത്തതെന്നത് ഉത്തരം ലഭിക്കേണ്ട ചോദ്യമാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി മികച്ച പ്രകടനമാണ് അവന്‍ നടത്തുന്നത്. ജേസന്‍ ഹോള്‍ഡര്‍ ടീമിനെ വിജയത്തിന് തൊട്ടടുത്ത് എത്തിച്ചെങ്കിലും വിജയത്തിലേക്ക് എത്തിക്കാനായില്ല'- ആകാശ് പറഞ്ഞു.

4

ഹൈദരാബാദിന്റെ ബൗളിങ് പ്രകടനത്തെയും ആകാശ് പ്രശംസിച്ചു. 'പന്തിന് വലിയ ചലനങ്ങളൊന്നുമില്ലായിരുന്നു. എന്നാല്‍ രാഹുലിനും മായങ്കിനും ഗെയ്‌ലിനും പുരാനുമൊന്നും തിളങ്ങാനായില്ല. ഈ പിച്ചിന്റെ സാഹചര്യത്തില്‍ തീര്‍ത്തും മോശം ടോട്ടലല്ല,എന്നാല്‍ മികച്ച ടോട്ടലുമല്ല. ജേസന്‍ ഹോള്‍ഡറും റാഷിദ് ഖാനും നന്നായി പന്തെറിഞ്ഞു. ഭുവനേശ്വര്‍ കുമാറിന്റെ വേഗതയിലാണ് എനിക്ക് പ്രശ്‌നം തോന്നിയത്. സന്ദീപ് ശര്‍മയും നന്നായി പന്തെറിഞ്ഞു'- ആകാശ് കൂട്ടിച്ചേര്‍ത്തു. രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. അഭിമാനം രക്ഷിക്കാന്‍ ഹൈദരാബാദിന് ജയം അനിവാര്യമാണ്.

Story first published: Sunday, September 26, 2021, 17:11 [IST]
Other articles published on Sep 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X