For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ഓയിന്‍ മോര്‍ഗന്റെ ക്യാപ്റ്റന്‍സി ഇപ്പോഴും എനിക്ക് മനസിലാകുന്നില്ല'- വിമര്‍ശിച്ച് ആകാശ്

മുംബൈ: ഐപിഎല്ലിന്റെ 14ാം സീസണില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് സാധിക്കുന്നില്ല. ആദ്യ നാല് മത്സരം പൂര്‍ത്തിയാവുമ്പോള്‍ മൂന്ന് തോല്‍വിയും ഒരു ജയവുമാണ് കെകെആറിന്റെ അക്കൗണ്ടിലുള്ളത്. ബാറ്റിങ്ങ് നിരയും ബൗളിങ് നിരയും മോശം പ്രകടനം കാഴ്ചവെക്കാന്‍ മത്സരിക്കുന്ന അവസ്ഥയാണുള്ളത്. സിഎസ്‌കെയ്‌ക്കെതിരേ 221 റണ്‍സ് പിന്തുടര്‍ന്നിറങ്ങി 18 റണ്‍സിനാണ് കെകെആര്‍ തോറ്റത്. ബാറ്റിങ്ങിലും ക്യാപ്റ്റന്‍സിയിലും ഓയിന്‍ മോര്‍ഗന്‍ നിരാശപ്പെടുത്തുകയാണ്.

ഇപ്പോഴിതാ കെകെആര്‍ നായകനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അവതാരകനും മുന്‍ ഇന്ത്യന്‍ ഓപ്പണറുമായ ആകാശ് ചോപ്ര. ഇതുവരെയായിട്ടും മോര്‍ഗന്റെ ക്യാപ്റ്റന്‍സി മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. 'ഓയിന്‍ മോര്‍ഗന്റെ ക്യാപ്റ്റന്‍സി ഇപ്പോഴും എനിക്ക് മനസിലാക്കാന്‍ സാധിക്കുന്നില്ല. ഈ മൈതാനത്ത് പവര്‍പ്ലേയില്‍ സ്പിന്നര്‍മാരെ എറിയിക്കുന്ന ഏക ടീമാണ് കെകെആര്‍.

aakashchcopraandeoinmorgan

എല്ലാവരും ഇവിടെ പേസ് ബൗളര്‍മാരെ ഉപയോഗിച്ച് വിക്കറ്റ് നേടുമ്പോഴാണ് കെകെആറില്‍ ഇങ്ങനെ. ദീപക് ചഹാര്‍ രണ്ടാം ഇന്നിങ്‌സില്‍ പവര്‍പ്ലേയിലെത്തി വിക്കറ്റ് നേടി. ആദ്യ ഇന്നിങ്‌സിലെ പവര്‍പ്ലേയില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് അവസരം നല്‍കാമായിരുന്നു'-ആകാശ് ചോപ്ര പറഞ്ഞു. വരുണ്‍ ചക്രവര്‍ത്തിയാണ് കെകെആറിനായി ബൗളിങ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറില്‍ നാല് റണ്‍സ് മാത്രമാണ് വരുണ്‍ വിട്ടുകൊടുത്തതെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ക്ക് നിലയുറപ്പിക്കാന്‍ അവസരം ലഭിച്ചുവെന്നാണ് ആകാശ് വിലയിരുത്തിയത്.

ഒരു ജയത്തിന് ശേഷം കെകെആര്‍ തോല്‍ക്കുന്ന തുടര്‍ച്ചയായ മൂന്നാമത്തെ മത്സരമാണിത്. അതിനാല്‍ത്തന്നെ ക്യാപ്റ്റനെതിരേ ചോദ്യങ്ങളുയരുമെന്നുറപ്പാണ്. കാരണം ബാറ്റിങ്ങുകൊണ്ട് തിളങ്ങാനാവാത്ത മോര്‍ഗന്റെ നായകനെന്ന നിലയിലുള്ള തീരുമാനങ്ങളും പ്രതീക്ഷിച്ച ഫലം കാണുന്നില്ലെന്നും ആകാശ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും മോര്‍ഗനെ വിമര്‍ശിച്ചിരുന്നു. മോര്‍ഗനെ ക്യാപ്റ്റനെന്ന നിലയില്‍ 12-14 കോടി മുടക്കി നിര്‍ത്തുന്നത് ഗുണമില്ലാത്ത കാര്യമാണെന്നാണ് സെവാഗ് അഭിപ്രായപ്പെട്ടത്. ടി20 ഫോര്‍മാറ്റില്‍ ഓയിന്‍ മോര്‍ഗന്‍ മികച്ചൊരു ക്യാപ്റ്റനാണെന്ന് ഇതുവരെ തോന്നിയിട്ടില്ലെന്നും സെവാഗ് അഭിപ്രായപ്പെട്ടു.

സിഎസ്‌കെയ്‌ക്കെതിരേ ഏഴ് റണ്‍സാണ് മോര്‍ഗന് നേടാനായത്. ടീമിന്റെ ഘടനയില്‍തന്നെ വലിയ പാളിച്ചയുണ്ട്. ശുഭ്മാന്‍ ഗില്‍ ഓപ്പണിങ്ങില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍ സുനില്‍ നരെയ്‌നെ ഓപ്പണറാക്കി ഗില്ലിനെ മൂന്നാമനാക്കുന്നതാവും ടീമിന് കൂടുതല്‍ ഗുണം ചെയ്യുക. ഇന്ത്യന്‍ പിച്ചുകളില്‍ നേരത്തെ തന്നെ തന്റെ മികവ് കാട്ടാന്‍ നരെയ്‌ന് സാധിച്ചിട്ടുണ്ട്. പവര്‍പ്ലേ മുതലാക്കാന്‍ കെല്‍പ്പുള്ള താരമാണ് സുനില്‍ നരെയ്ന്‍.

Story first published: Thursday, April 22, 2021, 14:12 [IST]
Other articles published on Apr 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+