വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'രോഹിത് തുടങ്ങിയത് ശതാബ്ദി പോലെ, പിന്നീടത് ഗുഡ്‌സ് ട്രെയിനായി', പരിഹസിച്ച് ആകാശ്

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന തുടക്കമാണ് മുംബൈ ഇന്ത്യന്‍സ് നടത്തുന്നത്. ആദ്യ മത്സരത്തില്‍ സിഎസ്‌കെയോട് തോറ്റ മുംബൈ രണ്ടാം മത്സരത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും ഏഴ് വിക്കറ്റിന്റെ നാണംകെട്ട തോല്‍വിയാണ് കെകെആറിനോട് ഏറ്റുവാങ്ങിയത്. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് മുംബൈയുടെ തോല്‍വിക്ക് കാരണം.

IPL 2021: ചാമ്പ്യന്മാരെ നാണംകെടുത്തി കെകെആര്‍, താരങ്ങളുടെ റേറ്റിങ് അറിയാം, സൂര്യകുമാര്‍ വളരെ മോശംIPL 2021: ചാമ്പ്യന്മാരെ നാണംകെടുത്തി കെകെആര്‍, താരങ്ങളുടെ റേറ്റിങ് അറിയാം, സൂര്യകുമാര്‍ വളരെ മോശം

1

കെകെആറിനെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന മുംബൈക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 155 റണ്‍സ് മാത്രം. മറുപടിക്കിറങ്ങിയ കെകെആര്‍ 29 പന്തുകള്‍ ബാക്കിനിര്‍ത്തി ഏഴ് വിക്കറ്റിന്റെ ജയം നേടിയെടുത്തു. പേരുകേട്ട മുംബൈ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞ പിച്ചിലാണ് കെകെആര്‍ ബാറ്റ്‌സ്മാന്‍മാര്‍ തകര്‍ത്തടിച്ചത്. ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയടക്കമുള്ളവരുടെ ബാറ്റിങ് പ്രകടനത്തെ പരിഹസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

Also Read: IPL 2021: കെയ്ന്‍ വില്യംസണും ഹൈദരാബാദിനെ രക്ഷിക്കാനാവുന്നില്ല, പുതിയ നായകനെത്തുമോ?

2

'രോഹിത് ശര്‍മയും ക്വിന്റന്‍ ഡീകോക്കും ആക്രമണോത്സുകതയോടെയാണ് തുടങ്ങിയത്.എന്നാല്‍ സുനില്‍ നരെയ്ന്‍ 10ാം ഓവറില്‍ രോഹിത് ശര്‍മയെ പുറത്താക്കി.ശതാബ്ദി ട്രെയിനെപ്പോലെ തുടങ്ങിയ രോഹിത് പിന്നീട് ഗുഡ്‌സ് ട്രെയിനെപ്പോലെയായി. 30 പന്തില്‍ അവന്‍ നേടിയത് 33 റണ്‍സ്. ഇത്രയും മെല്ലെ അവന്‍ കളിക്കാറില്ല. ക്വിന്റന്‍ ഡീകോക്കും പതിയെയാണ് തുടങ്ങിയത്.സൂര്യകുമാര്‍ യാദവിനും ഇഷാന്‍ കിഷനും ബാറ്റിങ്ങില്‍ വെടിക്കെട്ട് സൃഷ്ടിക്കാനായില്ല. സുനില്‍ നരെയ്‌നും വരുണ്‍ ചക്രവര്‍ത്തിയും മുംബൈ നിരയെ തകര്‍ത്തുകളഞ്ഞു. കീറോണ്‍ പൊള്ളാര്‍ഡ് തന്റെ കഴിന്റെ പരമാവധി ശ്രമിച്ചു. ക്രുണാലും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. എന്നാല്‍ 175-180 റണ്‍സ് നേടാവുന്ന പിച്ചായിരുന്നു അത്'-ആകാശ് ചോപ്ര പറഞ്ഞു.

Also Read: IPL 2021: 'റിഷഭ് പന്ത് ആധുനിക ക്രിക്കറ്റിലെ സെവാഗ്', പ്രശംസിച്ച് സഞ്ജയ് മഞ്ജരേക്കര്‍

3

ആദ്യ നാല് ഓവറില്‍ സ്പിന്നര്‍മാരെ ഇറക്കിയ കെകെആര്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ തന്ത്രം ഫലിക്കുകയായിരുന്നു. രോഹിതും ഡീകോക്കും സ്പിന്നിനെതിരേ റണ്‍സ് നേടാന്‍ പ്രയാസപ്പെട്ടു. നിധീഷ് റാണയെക്കൊണ്ട് ബൗളിങ് ഓപ്പണ്‍ ചെയ്യിച്ചതും മോര്‍ഗന്റെ മികച്ച ക്യാപ്റ്റന്‍സി നീക്കമായി വേണം കരുതാന്‍. കൃത്യമായ ഇടവേളകളില്‍ സ്പിന്നര്‍മാരെ ഇറക്കി മുംബൈയുടെ റണ്ണൊഴുക്ക് തടയാന്‍ കെകെആര്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു.

Also Read: IPL 2021: ദൈവത്തിന്റെ പോരാളികള്‍ വീണ്ടും തോറ്റു! വിജയം ആവര്‍ത്തിച്ച് കൊല്‍ക്കത്തയുടെ വമ്പന്‍ തിരിച്ചുവരവ്

4

സൂര്യകുമാര്‍ യാദവിന്റെ മോശം ഫോമാണ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്. ഓപ്പണിങ് വിക്കറ്റ് നഷ്ടപ്പെടുന്നതിന് പിന്നാലെ ഇറങ്ങുന്ന സൂര്യ പെട്ടെന്ന് പുറത്താവുന്നത് പിന്നാലെയെത്തുന്ന ബാറ്റ്‌സ്മാനെയും സമ്മര്‍ദ്ദത്തിലാക്കുന്നു. ഇത് റണ്ണൊഴുക്കിന്റെ വേഗത്തെ ബാധിക്കുകയും ചെയ്യുന്നു. മധ്യനിരയില്‍ ഹര്‍ദിക് പാണ്ഡ്യയുടെ അഭാവം മുംബൈക്ക് കടുത്ത വെല്ലുവിളിയായിരിക്കുകയാണ്.

Also Read: IPL2021: 'റിഷഭ് മികച്ച നായകന്‍, ക്രീസില്‍ നിന്ന് ടീമിനെ വിജയത്തിലേക്കെത്തിക്കുന്നു- ഇര്‍ഫാന്‍ പഠാന്‍

5

ആദ്യ പാദം അവസാനിക്കുമ്പോള്‍ നാലാം സ്ഥാനത്തായിരുന്ന മുംബൈ ഇപ്പോള്‍ ആറാം സ്ഥാനത്താണ്. 2020ലെ യുഎഇ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇത്തവണ ഹാട്രിക് കിരീടവുമാണ് ലക്ഷ്യം വെക്കുന്നത്. എന്നാല്‍ മുംബൈ പ്ലേ ഓഫ് കാണാതെ ഇത്തവണ പുറത്തായാലും അത്ഭുതപ്പെടാനില്ലെന്നും ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. 'മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫില്‍ ഇടം പിടിക്കാതെ പോയാലും അത്ഭുതപ്പെടാനാവില്ല. അതിനുള്ള സാധ്യതയും നിലനില്‍ക്കുന്നു. കഴിഞ്ഞ രണ്ട് തവണത്തെയും ചാമ്പ്യന്മാര്‍,ഹാട്രിക് കിരീടം തേടിയിറങ്ങിയവര്‍ എന്നാലും യോഗ്യത നേടാതെ ചിലപ്പോള്‍ പുറത്തായേക്കാം. മുംബൈക്ക് ഇത്തരത്തിലൊരു തകര്‍ച്ച നേരിടുന്നത് കണ്ടിട്ട് വളരെ കാലമായിരിക്കുന്നു.

Also Read: മുംബൈ കൊല്‍ക്കത്തയ്‌ക്കെതിരെ; 18 റണ്‍സകലെ രോഹിത്തിനേയും കാത്ത് അപൂര്‍വ്വ നേട്ടം

6

Also Read: IPL 2021: മുംബൈ X കെകെആര്‍, കരുതിയിരിക്കേണ്ടത് ആരെയൊക്കെ? തിരഞ്ഞെടുത്ത് സഞ്ജയ്

മുംബൈ ഇന്ത്യന്‍സില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു. കാരണം അവര്‍ തിരിച്ചുവരവിന് പേരുകേട്ട ടീമാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അവര്‍ പൂര്‍ണ്ണ നിരാശയിലാണുള്ളത്.എന്നാല്‍ അവരുടെ താരങ്ങളെല്ലാം വളരെ പ്രതിഭയുള്ളവരാണ്'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. മുംബൈക്ക് ഇനിയുള്ള മത്സരങ്ങളില്‍ ജയിക്കാനായാല്‍ പ്ലേ ഓഫില്‍ കടക്കാന്‍ സാധിക്കും. അതിനാല്‍ത്തന്നെ തിരിച്ചുവരവ് പ്രതീക്ഷയിലാണ് ആരാധകരും.

Story first published: Friday, September 24, 2021, 14:55 [IST]
Other articles published on Sep 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X