Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണിയെ കാണാന്‍ കിലോമീറ്ററുകള്‍ താണ്ടി റാഞ്ചിയിലെത്തി, ധോണി യുഎഇയില്‍; പക്ഷെ ഈ ആരാധകന്‍ തോറ്റില്ല!

ക്രിക്കറ്റ് എന്നത് ഇന്ത്യയില്‍ വെറുമൊരു കായിക വിനോദം മാത്രമല്ല. അത് ഒരു മതമാണ്. ക്രിക്കറ്റിനെ ജീവന് തുല്യം സ്‌നേഹിക്കുന്നവരാണ് ഇന്ത്യക്കാര്‍. തങ്ങളുടെ പ്രിയ താരത്തിന് വേണ്ടി കയ്യടിക്കാനും ആര്‍പ്പു വിളിക്കാനും മാത്രല്ല വേണ്ടി വന്നാല്‍ എന്തും ചെയ്യാന്‍ തയ്യാറാണ് ആരാധകര്‍. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ടവനാണ് എംഎസ് ധോണി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം നേടി തന്ന ലോകകപ്പ് മുതല്‍ ഒരു നായകനും താരത്തിനും സാധിക്കുന്നതെല്ലാം ധോണി നേടി തന്നിട്ടുണ്ട്.

ധോണിയുടെ നായകത്വത്തില്‍ ഇറങ്ങുന്ന ഐപിഎല്‍ ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. തന്റെ നായക മികവ് കൊണ്ട് ചെന്നൈയേയും ഐപിഎല്ലിലെ ഏറ്റവും ശക്തമായ ടീമാക്കി മാറ്റുകയും ചെയ്തു ധോണി. ക്രിക്കറ്റ് മൈതാനത്തു നിന്നും ധോണിക്ക് നേടാനോ തെളിയാക്കാനോ ഇനിയൊന്നുമില്ലെന്നതാണ് വസ്തുത. പലര്‍ക്കും പ്രിയ താരം മാത്രമല്ല ദൈവതുല്യനാണ് ധോണി ഇന്ന്. ഇപ്പോഴിതാ ഒരു ധോണി ആരാധകന്റെ കഥ വായിക്കാം.

MS Dhoni

കഴിഞ്ഞ ഒന്നര മാസമായ ധോണിയെ കാണണം എന്ന ആഗ്രഹവുമായി കാത്തു നില്‍ക്കുകയാണ് ഈ ആരാധകന്‍. ചണ്ഡീഗഡുകാരനായ ആദേഷ് സോണിയാണ് കഥയിലെ താരം. ഒന്നര മാസമായി ഇയാള്‍ റാഞ്ചിയില്‍ ധോണിയേയും കാത്തു നില്‍ക്കുകയാണ്. റാഞ്ചിയിലെത്തുന്നതിന് മുമ്പ് തന്നെ ധോണിയെ ഇപ്പോള്‍ കാണാന്‍ സാധിക്കില്ലെന്ന് ആദേഷിന് അറിയാമായിരുന്നു. ഐപിഎല്ലില്‍ ചെന്നൈയെ നയിക്കാനായി യുഎഇയിലാണ് ധോണിയുള്ളത്. എന്നാല്‍ അതുകൊണ്ട് ആദേഷിന്റെ മോഹത്തിന് മങ്ങലേറ്റിട്ടില്ല.

കാത്തിരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആദേഷ്. ധോണി നാട്ടിലേക്ക് മടങ്ങി എത്തിയ ശേഷം അദ്ദേഹത്തെ കണ്ടതിന് ശേഷം മാത്രമേ തിരികെ പോവുകയുള്ളൂവെന്ന് ശപഥം എടുത്തിരിക്കുകയാണ് ആദേഷ്. രണ്ട് കുട്ടികളുടെ അച്ഛനാണ് സോണി. ധോണിയെ എന്തുകൊണ്ട് ഇത്ര സ്‌നേഹിക്കുന്നുവെന്ന ചോദ്യത്തിന് സോണി നല്‍കുന്ന ഉത്തരം പ്രതിസന്ധികളെ നേരിട്ട രീതി എന്നായിരുന്നു. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നും എല്ലാ വെല്ലുവിളികളേയും നേരിട്ട് ഇത്ര വലിയ താരമായി മാറുകയായിരുന്നു ധോണി. തനിക്കും ജീവിതത്തില്‍ ഇതുപോലെ എന്തെങ്കിലും ചെയ്യണമെന്നാണ് സോണി പറയുന്നത്.

സോണിയുടെ തീരുമാനത്തിന് കുടുംബം ആദ്യം അനുകൂലമായ പ്രതികരണമായിരുന്നില്ല നല്‍കിയത്. സോണിയുടെ ഭാര്യ എതിര്‍ത്തിരുന്നു. എന്നാല്‍ പതിയെ ഭര്‍ത്താവിന് ധോണിയോടുള്ള സ്‌നേഹത്തിന്റെ ആഴം മനസിലാക്കിയ ഭാര്യ പിന്തുണ അറിയിക്കുകയായിരുന്നു. സോണി ഒരാള്‍ മാത്രമാണ്. ഇതിലും വലിയ വെല്ലുവിളികള്‍ നേരിട്ട് ധോണിയെ കാണാനായി എത്തുന്നവരുണ്ട്. ഹരിയാനയില്‍ നിന്നും 1400 കിലോമീറ്റര്‍ നടന്ന് ധോണിയെ കാണാന്‍ വന്നയാളാണ് അജയ് ഗില്‍. എന്നാല്‍ സോണിയെ പോലെ ഇയാള്‍ക്കും ധോണിയെ കാണാന്‍ സാധിച്ചില്ല.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചുവെങ്കിലും ഇന്ത്യയുടെ ക്രിക്കറ്റ് ഭൂപടത്തില്‍ നിന്നും ധോണി ഒരിക്കലും മായുന്നില്ല. ബാറ്റിംഗില്‍ മോശം പ്രകടനം തുടരുമ്പോഴും ക്യാപ്റ്റന്‍ എന്ന നിലയില്‍ കളിയെ വിലയിരുത്താനുള്ള തന്റെ കഴിവ് പകരം വെക്കാനില്ലാത്തതാണെന്നും ഇന്നും അതിനൊരു പോറല്‍ പോലും സംഭവിച്ചിട്ടില്ലെന്നും ധോണി ഇപ്പോഴും തെളിയിക്കുകയാണ്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തില്‍ നിന്നും ഈ സീസണിലേക്ക് എത്തുമ്പോള്‍ പോയന്റ് പട്ടികയില്‍ ഒന്നാമന്മാരായി ചെന്നൈ പ്ലേ ഓഫിലേക്ക് പോകുമ്പോള്‍ അതിന്റെ ക്രെഡിറ്റ് മുഴുവന്‍ എംഎസ്ഡിയ്ക്കുള്ളതാണ്.

Story first published: Thursday, September 30, 2021, 20:04 [IST]
Other articles published on Sep 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+