Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: തുടക്കം ഞെട്ടിച്ചു, ഈ സീസണില്‍ അഞ്ച് താരങ്ങള്‍ സര്‍പ്രൈസുകളാവും, തിളങ്ങിയാല്‍ വേറെ ലെവല്‍

മുംബൈ: ഐപിഎല്‍ പുതിയ സീസണില്‍ സര്‍പ്രൈസുകള്‍ ധാരാളം ഉണ്ടാവുമെന്ന് തുടക്കത്തിലെ മത്സരങ്ങളില്‍ നിന്ന് തന്നെ വ്യക്തമാണ്. എന്നാല്‍ ഇനിയും സര്‍പ്രൈസുകള്‍ ടൂര്‍ണമെന്റില്‍ കാത്തിരിപ്പുണ്ട് എന്നാണ് സൂചന. ഒരുപക്ഷേ മഹേന്ദ്ര സിംഗ് ധോണിയേക്കാളും വിരാട് കോലിയേക്കാളും തിളങ്ങാന്‍ സാധ്യതയുള്ളവര്‍ ഇത്തരം സര്‍പ്രൈസുകളാവാം. ഇത്തരം അഞ്ച് സര്‍പ്രൈസ് താരങ്ങളെ പരിചയപ്പെടുത്തുകയാണ് ഇവിടെ. ഇതില്‍ ചിലര്‍ ആദ്യ മത്സരത്തില്‍ തന്നെ വരവറിയിച്ചിട്ടുണ്ട്.

ഹൈദരാബാദിന്റെ വെടിക്കെട്ട് വീരന്‍

ഹൈദരാബാദിന്റെ വെടിക്കെട്ട് വീരന്‍

കെകെആറിനെതിരെ ആദ്യ മത്സരത്തില്‍ തന്നെ വമ്പടികളിലൂടെ അബ്ദുള്‍ സമദ് ഞെട്ടിച്ചിരുന്നു. ഈ സീസണില്‍ ഹൈദരാബാദിനെ ആദ്യ മത്സരത്തില്‍ ഞെട്ടിച്ച പ്രകടനമായിരുന്നു സമദിന്റേത്. ജമ്മു കശ്മീരില്‍ നിന്നുള്ള താരമാണ് അദ്ദേഹം. കഴിഞ്ഞ സീസണില്‍ തന്നെ സമദ് മികവിന്റെ സൂചനകള്‍ കാണിച്ചിരുന്നു. ഇര്‍ഫാന്‍ പഠാനാണ് താരത്തെ വളര്‍ത്തി കൊണ്ടുവന്നത്. ഹൈദരാബാദ് ഈ സീസണില്‍ ഫിനിഷറുടെ റോളില്‍ കാണുന്നത് സമദിനെയാണ്. ഒറ്റയ്ക്ക് മത്സരം സമദിനുണ്ട്.

മുംബൈയുടെ സര്‍പ്രൈസ്

മുംബൈയുടെ സര്‍പ്രൈസ്

മുംബൈ ഇന്ത്യന്‍സിന്റെ അറിയപ്പെടാത്ത താരമാണ് മാര്‍ക്കോ ജന്‍സന്‍. ദക്ഷിണാഫ്രിക്കന്‍ താരമായ ജന്‍സന്‍ ആദ്യ മത്സരത്തില്‍ തന്നെ നാലോവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. ഗംഭീരമായി പന്തെറിയുന്ന എന്ന് തന്നെയാണ് ജന്‍സന്റെ മികവ്. മികച്ച വേരിയേഷന്‍സ് കൂടി വരുന്നതോടെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച സര്‍പ്രൈസായി മാറിയിരിക്കുകയാണ് ജന്‍സന്‍. വളരെ അപകടകാരിയാണ് അദ്ദേഹമെന്ന് ആദ്യ മത്സരത്തില്‍ തന്നെ തെളിഞ്ഞിരിക്കുകയാണ്. മുംബൈയുടെ ഈ സീസണിലെ സര്‍പ്രൈസ് കൂടിയാണ് താരം.

ആര്‍സിബിയുടെ ഡേഞ്ചര്‍ മാന്‍

ആര്‍സിബിയുടെ ഡേഞ്ചര്‍ മാന്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യ മത്സരത്തില്‍ തന്നെ അമ്പരിപ്പിച്ചത് ഒരേയൊരാളുടെ മികവിലാണ്. അത് ഹര്‍ഷല്‍ പട്ടേലാണ്. സാധാരണ അത്ര മികച്ച ബൗളറായിട്ടല്ല ഹര്‍ഷല്‍ അറിയപ്പെടുന്നത്. എന്നാല്‍ മുംബൈക്കെതിരെ സ്ഥിരം ബൗളിംഗില്‍ ചില മാറ്റങ്ങളൊക്കെ അദ്ദേഹം വരുത്തി. സ്ലോ ബോളുകള്‍ ധാരാളമായി പരീക്ഷിച്ചു. അതാണ് മുംബൈ ബാറ്റ്‌സ്മാന്‍മാരെ കുടുക്കിയത്. 2016 മുതല്‍ വെറും 18 ഐപിഎല്‍ മത്സരങ്ങളില്‍ മാത്രമാണ് ഹര്‍ഷല്‍ കളിച്ചിട്ടുള്ളത്. ഈ സീസണില്‍ പക്ഷേ ആര്‍സിബിയുടെ ഡേഞ്ചര്‍ മാനായി ഹര്‍ഷല്‍ മാറിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ തന്നെ അഞ്ച് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്.

ഡല്‍ഹിയുടെ ആവേശം

ഡല്‍ഹിയുടെ ആവേശം

ഡല്‍ഹി ക്യാപിറ്റല്‍സ് ഈ സീസണില്‍ അമ്പരിപ്പിച്ചത് ആവേശ് ഖാനിലൂടെയാണ്. ആദ്യ മത്സരത്തില്‍ തന്നെ സിഎസ്‌കെയുടെ ഡുപ്ലെസിയെയും എംഎസ് ധോണിയെയും പുറത്താക്കിയാണ് സര്‍പ്രൈസായി താരം മാറിയിരിക്കുന്നത്. വളരെ വേഗമേറിയ പന്തുകളും സ്ലോ ബോളുകളും എളുപ്പത്തില്‍ ഉപയോഗിക്കുന്നു എന്നതാണ് ആവേശിന്‍രെ മികവ്. അടുത്തിടെ സമാപിച്ച സ്മാറ്റ് ടൂര്‍ണമെന്റില്‍ മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരനായിരുന്നു താരം. 14 വിക്കറ്റുകളാണ് നേടിയത്. നോര്‍ക്കിയയും റബാദയും അടങ്ങുന്ന ടീമില്‍ ആവേശം ഖാന്‍ പുതിയൊരു തരംഗമാകുമെന്ന് ഉറപ്പാണ്.

രാജസ്ഥാന്റെ പ്രതീക്ഷ

രാജസ്ഥാന്റെ പ്രതീക്ഷ

രാജസ്ഥാന്‍ ഇത്തവണ ഏറ്റവും പ്രതീക്ഷ വെക്കുന്ന ഓള്‍റൗണ്ടറാണ് ശിവം ദുബെ. ഇന്ത്യന്‍ ടീമിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. സ്ഥിരത മാത്രമാണ് ദുബെയുടെ ഏറ്റവും വലിയ പ്രശ്‌നം. നേരത്തെ ആര്‍സിബിക്ക് വേണ്ടിയായിരുന്നു താരം കളിച്ചത്. എന്നാല്‍ കഴിഞ്ഞ തിളങ്ങാതിരുന്നതോടെ ആര്‍സിബി താരത്തെ ഒഴിവാക്കി. വെടിക്കെട്ട് ബാറ്റിംഗിനും നിര്‍ണായക സമയത്ത് വിക്കറ്റെടുക്കാനുള്ള കഴിവുമാണ് ശിവം ദുബെയെ അപകടകാരിയാക്കുന്നത്. രാജസ്ഥാന്‍ ഈ സീസണില്‍ മികച്ച ഫിനിഷറുടെ റോളിലാണ് ദുബെയെ പരിഗണിക്കുന്നത്.

Story first published: Monday, April 12, 2021, 23:54 [IST]
Other articles published on Apr 12, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+