IPL 2021: സിഎസ്‌കെയില്‍ ഇംഗ്ലണ്ട് താരം ക്ലിക്കായി, രാജസ്ഥാനില്‍ ഫ്‌ളോപ്പ്, ടോപ് 5 പ്രകടനം ഇങ്ങനെ
ദില്ലി: ഐപിഎല്ലില്‍ എല്ലാ സീസണിലും ഒരുപടി കടന്ന് ഗംഭീര പ്രകടനം നടത്താറുള്ളത് ഇംഗ്ലണ്ട് താരങ്ങളാണ്. ഓസ്‌ട്രേലിയന്‍ താരങ്ങളില്‍ പലരും പരാജയപ്പെടുമ്പോഴാണ് ഇംഗ്ലണ്ടിന് എപ്പോഴും നേട്ടമുണ്ടാകാറുള്ളത്. ഇത്തവണയും ഇംഗ്ലണ്ട് താരങ്ങള്‍ മികവ് തുടരുന്നുണ്ട്. അഞ്ച് താരങ്ങളാണ് ഇത്തവണയും ഇംഗ്ലണ്ട് താരങ്ങളില്‍ മുന്നിലുള്ളത്. ഇംഗ്ലീഷ് താരങ്ങളെ കൊണ്ട് ഏറ്റവും നേട്ടമുണ്ടാക്കിയത് ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ്.

വെടിക്കെട്ടുമായി മോയിന്‍
സിഎസ്‌കെയുടെ തലവര തെളിയിച്ച താരമാണ് മോയിന്‍ അലി. രാജസ്ഥാനെതിരെ 20 പന്തില്‍ 26 റണ്‍സടിച്ച് ആദ്യം താരമായി. കൊല്‍ക്കത്തയ്‌ക്കെതിരെ 12 പന്തില്‍ 25 റണ്‍സടിച്ചു. രാജസ്ഥാനെതിരെ മൂന്ന് വിക്കറ്റും വീഴ്ത്തി താരം. ആര്‍സിബിക്കെതിരെ കളിക്കാന്‍ പറ്റിയിലല്ലോ എന്നത് മാത്രമാണ് മോയിന്‍ അലിയുടെ ആകെ പ്രശ്‌നം. മൂന്നാം നമ്പറില്‍ മോയിന്‍ അലി വന്‍ വിജയമായതോടെ തന്നെ സിഎസ്‌കെയുടെ പ്രശ്‌നമെല്ലാം പരിഹരിച്ചിരിക്കുകയാണ്. ഇപ്പോള്‍ ടീമില്‍ എല്ലാവരും സമ്മര്‍ദമില്ലാതെ സ്‌കോര്‍ ചെയ്യുന്നുമുണ്ട്.

സാം കറന്‍
സിഎസ്‌കെയുടെ കഴിഞ്ഞ സീസണില്‍ വണ്ടര്‍ ബോയ് ഈ സീസണില്‍ മികവ് തുടരുകയാണ്. സാം കറന്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മികവ് പുലര്‍ത്തുന്നുണ്ട്. മോയിന്‍ അലിയേക്കാള്‍ മികവുണ്ട് കറന്. രാജസ്ഥാനെതിരെ ആറ് പന്തില്‍ 13 റണ്‍സടിച്ചു താരം. പവര്‍പ്ലേയില്‍ സഞ്ജുവിന്റെ വിക്കറ്റും എടുത്തു. കെകെആറിനെതിരെ അടി വാങ്ങിയെങ്കിലും കളി മാറ്റിമറിച്ച ആന്ദ്രേ റസ്സലിനെ പുറത്താക്കി കളി തിരിച്ചതും കറനാണ്. ആര്‍സിബിക്കെതിരെ വിരാട് കോലിയെ പുറത്താക്കിയതും സാം കറന്റെ മികവാണ്.

ഹൈദരാബാദിന്റെ സിക്‌സര്‍ വീരന്‍
ഹൈദരാബാദിന്റെ വെടിക്കെട്ട് താരം ജോണി ബെയര്‍സ്‌റ്റോയും തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. ബെയര്‍സ്റ്റോ നന്നായി കളിക്കുമ്പോള്‍ ഹൈദരാബാദ് ജയിക്കുന്നുവെന്നതാണ് ശീലം. ഈ സീസണില്‍ അവര്‍ ജയിച്ച ഏക മത്സരത്തിലും ബെയര്‍സ്‌റ്റോ തിളങ്ങിയിരുന്നു. ഡല്‍ഹിക്കെതിരെ 18 പന്തില്‍ 38 റണ്‍സടിച്ചു. ബെയര്‍സ്റ്റോ പുറത്താവുമ്പോഴാണ് ഹൈദരാബാദ് എല്ലാ കളിയിലും പിന്നോട്ട് പോയത്. ഡല്‍ഹിക്കെതിരെ സൂപ്പര്‍ ഓവറില്‍ താരം ഇറങ്ങാത്തതും വലിയ തിരിച്ചടിയായിരുന്നു.

രാജസ്ഥാനില്‍ ഫ്‌ളോപ്പ്
രാജസ്ഥാന്റെ എല്ലാ സീസണിലെയും പ്രതീക്ഷയാണ് ജോസ് ബട്‌ലര്‍. ഈ സീസണില്‍ താരം ഫ്‌ളോപ്പാണ്. ചെന്നൈയ്‌ക്കെതിരെ നേടിയ 49 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ആര്‍സിബിക്കെതിരെ എട്ട് റണ്‍സാണ് ആകെ നേടിയത്. കെകെആറിനെതിരെ അഞ്ച് റണ്‍സ് മറ്റൊരു മോശം പ്രകടനം. ഓപ്പണിംഗിലും മൂന്നാം നമ്പറിലും ബട്‌ലര്‍ ശോഭിച്ചില്ല. രാജസ്ഥാന്റെ മധ്യനിരയെ ദുര്‍ബലമാക്കുന്നത് ബട്‌ലറുടെ മോശം ഫോമാണ്. ഇംഗ്ലണ്ട് താരങ്ങളില്‍ ഇതുവരെ ക്ലിക്കാവാത്തതും ബട്‌ലറാണ്.

ക്യാപ്റ്റനാണെങ്കിലും പോര
കെകെആറിന്റെ ക്യാപ്റ്റനാണെങ്കിലും ഓയിന്‍ മോര്‍ഗന്റെ പ്രകടനം വളരെ മോശമാണ്. പഞ്ചാബിനെതിരെ ടീമിനെ വിജയത്തിലെത്തിച്ചതാണ് എടുത്ത് പറയാവുന്ന പ്രകടനം. മധ്യനിരയില്‍ മോര്‍ഗന്റെ പ്രകടനം കെകെആറിന് മുന്നോട്ട് പോക്കിന് അത്യാവശ്യമാണ്. ക്രിസ് വോക്‌സ്, ടോം കറന്‍ എന്നിവരും കളത്തിലുണ്ട്. പക്ഷേ ഇവരും കാര്യമായി തിളങ്ങിയിട്ടില്ല. ജേസന്‍ റോയ്, ഡേവിഡ് മലാന്‍, സാം ബില്ലിംഗ്‌സ് എന്നിവര്‍ ആദ്യ മത്സരങ്ങള്‍ കളിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഇംഗ്ലീഷ് താരങ്ങളാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications