Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ചാമ്പ്യന്‍ മുംബൈ തോറ്റു, ആര്‍സിബിയെ ജയിക്കാന്‍ തുണച്ച മൂന്ന് കാരണങ്ങളിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോലി ക്യാപ്റ്റനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. നിലവിലെ ചാമ്പ്യന്മാരും ഹാട്രിക് കിരീടം ലക്ഷ്യം വെച്ച് ഇത്തവണ ഇറങ്ങിയവരുമായ മുംബൈ ഇന്ത്യന്‍സിനെ രണ്ട് വിക്കറ്റിനാണ് ആര്‍സിബി തോല്‍പ്പിച്ചത്. അവസാന പന്തിലാണ് ആര്‍സിബിയുടെ ജയം. 159 എന്ന ചെറിയ സ്‌കോറിലേക്ക് ഒതുങ്ങിയിട്ടും അവസാന സമയം വരെ പൊരുതി നില്‍ക്കാന്‍ മുംബൈക്കായി. കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിക്കാന്‍ ആര്‍സിബിക്ക് സഹായകരമായ മൂന്ന് കാര്യങ്ങളിതാ.

ഡെത്ത് ഓവറിലെ ആര്‍സിബി ബൗളിങ്

ഡെത്ത് ഓവറിലെ ആര്‍സിബി ബൗളിങ്

ഡെത്ത് ഓവറുകളില്‍ ഏറ്റവും റണ്‍സടിച്ച് കൂട്ടുന്ന ടീമുകളിലൊന്ന് മുംബൈ ഇന്ത്യന്‍സാണ്. ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ് എന്നീ മൂന്ന് വെടിക്കെട്ട് താരങ്ങളുടെ പ്രകടനമാണ് മുംബൈയെ ഡെത്ത് ഓവറുകളില്‍ അപകടകാരികളാക്കി മാറ്റുന്നത്. എന്നാല്‍ ഇന്നലെ ഇവരെ ഫലപ്രദമായി തടുത്തുനിര്‍ത്താന്‍ ആര്‍സിബി ബൗളര്‍മാര്‍ക്ക് സാധിച്ചതാണ് വിജയം നേടാന്‍ കാരണങ്ങളിലൊന്ന്. ഹര്‍ഷല്‍ പട്ടേലിനാണ് ഇക്കാര്യത്തില്‍ ആര്‍സിബി നന്ദി പറയേണ്ടത്. ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെല്ലാം വീണത് ഹര്‍ഷലിന്റെ മുന്നിലാണ്. 20ാം ഓവറില്‍ മുംബൈയുടെ നാല് വിക്കറ്റ് വീണപ്പോള്‍ ഹര്‍ഷല്‍ വിട്ടുകൊടുത്തത് 1 റണ്‍സാണ്.

രാഹുല്‍ ചഹാറിനെ നന്നായി മുതലാക്കി

രാഹുല്‍ ചഹാറിനെ നന്നായി മുതലാക്കി

ചെന്നൈയില്‍ സ്പിന്നര്‍മാര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാറുണ്ട്. ഇന്നലെ ആര്‍സിബിയുടെ സ്പിന്നര്‍മാര്‍ നന്നായിത്തന്നെ പന്തെറിഞ്ഞു. മുംബൈയുടെ ക്രുണാല്‍ പാണ്ഡ്യ സമ്മര്‍ദ്ദം നല്‍കി പന്ത് എറിഞ്ഞപ്പോള്‍ രാഹുല്‍ ചഹാറിനെ തിരഞ്ഞുപിടിച്ച് ആര്‍സിബി താരങ്ങള്‍ ആക്രമിച്ചു. ഗ്ലെന്‍ മാക്‌സ് വെല്‍ രാഹുല്‍ ചഹാറിനെ കടന്നാക്രമിച്ചു. നാല് ഓവറില്‍ 43 റണ്‍സാണ് രാഹുല്‍ വിട്ടുകൊടുത്തത്. ഒരു വിക്കറ്റ് പോലും നേടാനായുമില്ല. മുംബൈയുടെ വീക്ക്‌നസ് മനസിലാക്കി ബാറ്റ് ചെയ്യാന്‍ ആര്‍സിബിക്ക് സാധിച്ചു.

ഡിവില്ലിയേഴ്‌സ് എന്ന ഒറ്റയാന്‍

ഡിവില്ലിയേഴ്‌സ് എന്ന ഒറ്റയാന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ടും ക്രിക്കറ്റില്‍ ഇടവേള വന്നിട്ടും അതൊന്നും എബി ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ് പ്രതിഭക്ക് കോട്ടം വരുത്തിയിട്ടില്ല. മുംബൈക്കെതിരേ കൈവിട്ട കളി ആര്‍സിബിക്ക് തിരിച്ചുനല്‍കിയത് എബിഡിയാണ്. അഞ്ചാമനായി ക്രീസിലെത്തിയ ഡിവില്ലിയേഴ്‌സ് 27 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സുമാണ് പറത്തിയത്. ദൗര്‍ഭാഗ്യവശാല്‍ റണ്ണൗട്ടായാണ് എബിഡി പുറത്തായത്. സീസണ്‍ മുന്നേറുമ്പോഴും ആര്‍സിബിയുടെ പ്രധാന ആയുധം ഡിവില്ലിയേഴ്‌സാണ്. ഏത് സാഹചര്യത്തിലും ഒറ്റക്ക് ടീമിനെ വിജയത്തിലെത്തിക്കാന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം.

Story first published: Saturday, April 10, 2021, 10:51 [IST]
Other articles published on Apr 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+