IPL 2020: ചഹലിനു വിസില്‍, നരെയ്‌നും കുല്‍ദീപിനും കൂവല്‍! ഹിറ്റുകളും ഫ്‌ളോപ്പുകളും

ഐപിഎല്ലിന്റെ 13ാം സീസണ്‍ രണ്ടാം പകുതിയിലേക്കു കടന്നിരിക്കെ സ്പിന്നര്‍മാരില്‍ ഹിറ്റുകളും ഫ്‌ളോപ്പുകളുമായ താരങ്ങളുണ്ട്. സ്പിന്‍ ബൗളര്‍മാര്‍ വാഴുമെന്ന് ടൂര്‍ണമെന്റിനു മുമ്പ് തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നെങ്കിലും ചിലര്‍ക്കു മാത്രമാണ് ഇതു ശരിവയ്ക്കുന്ന പ്രകടനം പുറത്തെടുക്കാനായത്.

IPL 2020: നെറ്റ്‌സില്‍ മുട്ടിടിച്ചത് ആര്‍ക്ക് മുന്നില്‍- ബുംറയോ, ബോള്‍ട്ടോ? ഡികോക്ക് പറയുന്നു

IPL 2020: 'നിരാശപ്പെടരുത്, തിരിച്ചുവരും', സിഎസ്‌കെയുടെ പ്രതീക്ഷ പങ്കുവെച്ച് രവീന്ദ്ര ജഡേജ

ചിലര്‍ തീര്‍ത്തും നിരാശപ്പെടുത്തി. ഫ്രാഞ്ചൈസികള്‍ക്കു വലിയ പ്രതീക്ഷയുണ്ടായിരുന്ന ചില സ്പിന്നര്‍മാര്‍ വന്‍ ഫളോപ്പുകളായി മാറി. ഈ സീസണില്‍ ഇതുവരെ നടന്ന മല്‍സരങ്ങളുടെ അടിസ്ഥാനത്തില്‍ ഹിറ്റും ഫ്‌ളോപ്പുമായി മാറിയ സ്പിന്നര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ഹിറ്റുകള്‍

ഹിറ്റുകള്‍

യുസ്വേന്ദ്ര ചഹല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഏറ്റവും മികച്ച സീസണുകളിലൊന്നായി ഇത്തവണത്തേത് മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനു പ്രധാന കാരണങ്ങളിലൊന്ന് ഇന്ത്യന്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ മിന്നുന്ന പ്രകടനമാണ്.

സാധാരണയായി വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് എന്നിവരുട ബാറ്റിങ് കരുത്തിനു മുന്നില്‍ ചഹല്‍ വിസ്മരിക്കപ്പെടുണ്ട്. എന്നാല്‍ ഇത്തവണ ചഹലിനെ എല്ലാവരും പ്രശംസ കൊണ്ടു മൂടുകയാണ്. 10 മല്‍സരങ്ങളില്‍ നിന്നും 15 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരില്‍ താരം മൂന്നാംസ്ഥാനത്തുണ്ട്. എട്ടില്‍ താഴെ ഇക്കോണമി റേറ്റിലാണ് ചഹല്‍ ഇത്രയും വിക്കറ്റുകളെടുത്തത്.

റാഷിദ് ഖാന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

റാഷിദ് ഖാന്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഫ്ഗാനിസ്താന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്‍ ഈ സീസണിലും നിരാശപ്പെടുത്തിയില്ല. റണ്‍സ് വഴങ്ങാന്‍ പിശുക്കനായ അദ്ദേഹം ഇത്തവണ നിര്‍ണായക വിക്കറ്റുകളെടുത്ത് ഹൈദരാബാദിന്റെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു.

ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 5.53 ഇക്കോണമി റേറ്റില്‍ 11 വിക്കറ്റുകള്‍ റാഷിദ് വീഴ്ത്തിയിട്ടുണ്ട്. വരാനിരിക്കുന്ന കളികളിലും താരം മികവ് തുടരുമെന്ന പ്രതീക്ഷയിലാണ് ഹൈദരാബാദ്.

അക്ഷര്‍ പട്ടേല്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

അക്ഷര്‍ പട്ടേല്‍ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ഈ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഗംഭീര പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള അവര്‍ പ്ലേഓഫിന് തൊട്ടരികിലുമാണ്. ഡല്‍ഹി ടീമിന്റെ വാഴ്ത്തപ്പെടാത്ത ഹീറോകളില്‍ ഒരാളായി പട്ടേല്‍ മാറിക്കഴിഞ്ഞു. ആറില്‍ താഴെ ഇക്കോണമി റേറ്റില്‍ എട്ടു വിക്കറ്റുകളാണ് ഒമ്പത് മല്‍സരങ്ങളില്‍ താരം വീഴ്ത്തിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഡല്‍ഹി ത്രസിപ്പിക്കുന്ന വിജയം നേടിയ കളിയില്‍ ബാറ്റിങിലും പട്ടേല്‍ കസറിയിരുന്നു.

ഫ്‌ളോപ്പുകള്‍

ഫ്‌ളോപ്പുകള്‍

സുനില്‍ നരെയ്ന്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

ഈ സീസണിലെ ഏറ്റവും വലിയ ഫ്‌ളോപ്പുകളിലൊന്നായി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മിന്നും താരം സുനില്‍ നരെയ്ന്‍ മാറിക്കഴിഞ്ഞു. ഈ സീസണില്‍ ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും നരെയ്ന്‍ നിരാശപ്പെടുത്തി. ഇതിനിടെ ബൗളിങ് ആക്ഷന്‍ ചോദ്യം ചെയ്യപ്പെടുകയും പിന്നാലെ ടീമില്‍ നിന്നു പുറത്താവുകയും ചെയ്തു.

എട്ടിലേറെ ഇക്കോണമി റേറ്റില്‍ ആറു മല്‍സരങ്ങൡ നിന്നും അഞ്ചു വിക്കറ്റുകളാണ് നരെയ്‌ന് വീഴ്ത്താനായത്. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ കളിയിലാണ് താരത്തിന്റെ ബൗളിങ് ആക്ഷനെതിരേ അംപയര്‍ സംശയമുന്നയിച്ചത്.

പിയൂഷ് ചൗള (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

പിയൂഷ് ചൗള (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

കഴിഞ്ഞ ലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു സംഭവിച്ച വലിയ അബദ്ധമായി മാറിയിരിക്കുകയാണ് വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗള. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒഴിവാക്കിയ ചൗളയെ സിഎസ്‌കെ തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടു വരികയായിരുന്നു. കെകെആറിനെ വിജയം പക്ഷെ സിഎസ്‌കെയ്‌ക്കൊപ്പം ആവര്‍ത്തിക്കാന്‍ താരത്തിനായില്ല.

ഏഴു മല്‍സരങ്ങളില്‍ നിന്നും ആറു വിക്കറ്റുകള്‍ മാത്രമാണ് ചൗള വീഴ്ത്തിയത്. ഒമ്പതിനു മുകളില്‍ റണ്‍സും താരം വഴങ്ങി.

കുല്‍ദീപ് യാദവ് (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

കുല്‍ദീപ് യാദവ് (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്)

നരെയ്‌നെക്കൂടാതെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സ്പിന്‍ ബൗളിങ് നിരയിലെ മറ്റൊരു ഫ്‌ളോപ്പായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. കഴിഞ്ഞ ഐപിഎല്‍ മുതല്‍ കുല്‍ദീപിന്റെ കരിയര്‍ ഗ്രാഫ് താഴേക്കാണ്. 2019ലെ ഐപിഎല്‍ ആര്‍സിബി താരം മോയിന്‍ അലി കുല്‍ദീപിന്റെ ഒരോവറില്‍ 27 റണ്‍സ് വാരിക്കൂട്ടിയിരുന്നു. അതിനു ശേഷം കുല്‍ദീപിന് പഴയ താളം വീണ്ടെടുക്കാനായിട്ടില്ല. ഈ സീസണില്‍ നാലു മല്‍സരങ്ങള്‍ കളിച്ച സ്പിന്നര്‍ക്കു വെറും ഒരു വിക്കറ്റാണ് വീഴ്ത്താനായത്. ഇതോടെ പ്ലെയിങ് ഇലവനില്‍ കുല്‍ദീപിന് സ്ഥാനം നഷ്ടമാവുകയും ചെയ്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, October 22, 2020, 14:53 [IST]
Other articles published on Oct 22, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X