Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ദുബായ് സ്റ്റേഡിയം സ്വര്‍ഗം പോലെ, കാരണം വിശദീകരിച്ച് യുസ്‌വേന്ദ്ര ചഹാല്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് വിരാട് കോലി നായകനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു കാഴ്ചവെക്കുന്നത്. ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 10 റണ്‍സിന് തോല്‍പ്പിച്ച് തുടങ്ങിയ ആര്‍സിബി രണ്ടാം മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് തോറ്റെങ്കിലും മുംബൈ ഇന്ത്യന്‍സിനെ മൂന്നാം മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ തകര്‍ത്ത് വിജയവഴിയില്‍ തിരിച്ചെത്തുകയും ചെയ്തു. സ്പിന്നര്‍മാരെ തുണയ്ക്കുന്ന യുഎഇയിലെ മൈതാനങ്ങളില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ തിളങ്ങുകയും ചെയ്യുന്നുണ്ട്.

ആര്‍സിബിയുടെ ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാലാണ് ഇക്കാര്യത്തില്‍ മുന്നില്‍. ആര്‍സിബിക്കുവേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന ചഹാല്‍ മൂന്ന് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റാണ് വീഴ്ത്തിയത്. ഇത്തവണ ചഹാല്‍ കൈയടി വാങ്ങുമ്പോള്‍ അതിന് സ്‌റ്റേഡിയത്തോട് കടപ്പാട് അറിയിച്ചിരിക്കുകയാണ് ചഹാല്‍. ദുബായ് സ്റ്റേഡിയം സ്വര്‍ഗം പോലെയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

yuzvendrachahalipl

ആര്‍സിബിയുടെ ഇന്ത്യയിലെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയവുമായി താരതമ്യം ചെയ്താണ് ചഹാലിന്റെ അഭിപ്രായ പ്രകടനം. 'ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബാറ്റ്‌സ്മാന് ടൈമിങ് പിഴച്ചാലും സിക്‌സര്‍ ലഭിക്കും. എന്നാല്‍ ഇവിടുത്തെ മൈതാനത്ത് അത് എളുപ്പമല്ല. സിക്‌സര്‍ നേടാന്‍ മികച്ച ഷോട്ട് തന്നെ കളിക്കണം'-ചഹാല്‍ പറഞ്ഞു. മൈതാനത്തിന്റെ വലുപ്പം അടിസ്ഥാനമാക്കിയാണ് ചഹാല്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയം ഫ്‌ളാറ്റ് പിച്ചാണ്. ബൗളര്‍മാര്‍ക്ക് അവിടെ യാതൊരു സഹായവും ലഭിക്കാറില്ല. മിക്ക സീസണിലും ആര്‍സിബി പ്ലേ ഓഫ് കാണാതെ പോകാനുള്ള കാരണം ഈ മൈതാനത്തില്‍ ഏഴ് മത്സരങ്ങള്‍ കളിക്കേണ്ടി വരുന്നതിനാലാണെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത്തവണ സാഹചര്യം മാറിയതിനാല്‍ത്തന്നെ ആര്‍സിബിക്ക് വലിയ കിരീട സാധ്യതയുമുണ്ട്.

ആര്‍സിബിക്കുവേണ്ടി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരം ചഹാലാണ്. 86 മത്സരത്തില്‍ നിന്ന് 105 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. അതും 22.62 ശരാശരിയില്‍. വാഷിങ്ടണ്‍ സുന്ദര്‍,ഹഹബാസ് അഹ്മദ് തുടങ്ങിയ ആര്‍സിബിയിലെ യുവ സ്പിന്നര്‍മാരെ മികച്ച രീതിയില്‍ വളര്‍ത്തുന്നതിനും ചഹാല്‍ സഹായിക്കുന്നുണ്ട്. മികച്ച രീതിയില്‍ ഗൂഗ്ലി എറിയാനുള്ള കഴിവാണ് ചഹാലിന്റെ ആയുധം. രാജസ്ഥാന്‍ റോയല്‍സാണ് ആര്‍സിബിയുടെ അടുത്ത എതിരാളി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റ ക്ഷീണത്തിലാണ് രാജസ്ഥാന്‍ എത്തുന്നതെങ്കിലും ആര്‍സിബിക്ക് കടുത്ത വെല്ലുവിളി തന്നെ ഉയര്‍ത്തും.

Story first published: Saturday, October 3, 2020, 9:58 [IST]
Other articles published on Oct 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+