IPL 2020: നിക്കോളാസ് പുരാന്‍ ഗെയിം ചെയിഞ്ചര്‍, പ്രശംസിച്ച് യുവരാജ് സിങ്
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ തുടര്‍ തോല്‍വികളില്‍ നിന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ് ശക്തമായി തിരിച്ച് വരുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശംസ പിടിച്ചുപറ്റുന്ന താരങ്ങളിലൊരാള്‍ വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാനാണ്. മധ്യ ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്തുന്ന പുരാന്‍ ഫീല്‍ഡിങ് മികവുകൊണ്ടും വിസ്മയിപ്പിക്കുകയാണ്. കരുത്തരായ ഡല്‍ഹിക്കെതിരേ പഞ്ചാബിന് അഞ്ച് വിക്കറ്റിന്റെ വിജയം സമ്മാനിച്ചത് പുരാന്റെ ബാറ്റിങ് മികവായിരുന്നു.

ഡല്‍ഹി കളിയില്‍ പിടുമുറുക്കവെ 28 പന്തില്‍ 53 റണ്‍സുമായി കളി പഞ്ചാബിന് തിരിച്ച് നല്‍കിയത് പുരാന്റെ ബാറ്റിങ് മികവായിരുന്നു. ഇപ്പോഴിതാ പുരാന്റെ ബാറ്റിങ് മികവിനെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യയുടെ ലോകകപ്പ് ഹീറോ യുവരാജ് സിങ്. പുരാനെ ഗെയിം ചേഞ്ചറെന്നാണ് യുവരാജ് വിശേഷിപ്പിച്ചത്. 'പഞ്ചാബ് അപകടകാരികളുടെ നിരയായി മാറിയിരിക്കുന്നു.നിക്കോളാസ് പുരാനാണ് ഗെയിം ചെയിഞ്ചര്‍.മനോഹരമായ മത്സരം. സൂപ്പര്‍ താരം'-യുവരാജ് ട്വിറ്ററിലൂടെ പ്രശംസിച്ചു.

തുടര്‍ച്ചയായ മൂന്നാം മത്സരത്തില്‍ വിജയിച്ച പഞ്ചാബ് പോയിന്റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ്. പ്ലേ ഓഫ് സാധ്യതകളില്‍ ഇപ്പോഴും പഞ്ചാബ് സജീവമാണ്. കരുത്തരായ ആര്‍സിബി,മുംബൈ ഇന്ത്യന്‍സ്,ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകളെ പഞ്ചാബ് പരാജയപ്പെടുത്തി എന്നതാണ് ശ്രദ്ധേയ കാര്യം. ബാറ്റിങ് നിരയും ബൗളിങ് നിരയും മികവിലേക്ക് ഉയര്‍ന്നതോടെ പഞ്ചാബ് എതിരാളികള്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു. ക്രിസ് ഗെയിലിന്റെ ടീമിലേക്കുള്ള തിരിച്ചുവരവാണ് പഞ്ചാബിന്റെ തലവര മാറ്റിയിരിക്കുന്നത്.

ഗെയ്ല്‍ കളിച്ച മൂന്ന് മത്സരത്തിലും പഞ്ചാബ് വിജയിച്ചുവെന്നതാണ് പ്രധാനപ്പെട്ട കാര്യം. കെ എല്‍ രാഹുലിന്റെ സ്ഥിരതയാര്‍ന്ന ബാറ്റിങ്ങിനൊപ്പം മായങ്ക് അഗര്‍വാള്‍,നിക്കോളാസ് പുരാന്‍,ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ക്കൂടി ചേരുമ്പോള്‍ പഞ്ചാബിന്റെ കരുത്ത് ഇരട്ടിക്കുന്നു. മധ്യനിരയില്‍ ദീപക് ഹൂഡ എത്തിയതോടെ ടീം സംതുലിതമായി. ആദ്യ ഘട്ടത്തില്‍ നിരാശപ്പെടുത്തിയ ജിമ്മി നിഷാം,ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ഫോം കണ്ടെത്തി തിരിച്ചെത്തിയതും പഞ്ചാബിന് പ്രതീക്ഷ നല്‍കുന്നു.

ബൗളിങ് നിരയില്‍ മുഹമ്മദ് ഷമിയുടെ സ്ഥിരതയാണ് ടീമിന്റെ ശക്തി. മുരുകന്‍ അശ്വിന്‍, രവി ബിഷ്‌നോയ് എന്നിവരുടെ സ്പിന്‍ മികവും ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നു. ഡല്‍ഹിക്കെതിരേ ഡെത്ത് ഓവറുകളില്‍ മികച്ച പ്രകടനമാണ് പഞ്ചാബ് ബൗളര്‍മാര്‍ കാഴ്ചവെച്ചത്. ഷമി നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയ മാക്‌സ് വെല്ലിനെ സ്പിന്‍ ബൗളറെന്ന നിലയില്‍ ഫലപ്രദമായി പഞ്ചാബ് ഉപയോഗിക്കുന്നതും ടീമിന് ഗുണം ചെയ്യുന്നുണ്ട്. ആദ്യ മത്സരങ്ങളില്‍ നായകനെന്ന നിലയില്‍ നിരാശപ്പെടുത്തിയ രാഹുല്‍ പിന്നീട് തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടതും ടീമിന് ഗുണം ചെയ്യുന്നു. 24ന് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് പഞ്ചാബിന്റെ അടുത്ത എതിരാളികള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications