For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒപ്പം കളിക്കാം, ആരാണ് കേമെന്നെന്ന് നോക്കാം; വെല്ലുവിളിച്ച് യുവരാജ്- മറുപടിയുമായി ദേവ്ദത്ത്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന യുവതാരം ആര്‍സിബിയുടെ ദേവ്ദത്ത് പടിക്കലാണ്. സീസണില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയുമായി ആര്‍സിബിയുടെ കുതിപ്പിന് വലിയ പിന്തുണയാണ് ദേവ്ദത്ത് നല്‍കുന്നത്. രാജസ്ഥാനെതിരായ മത്സരത്തില്‍ വിരാട് കോലിയപ്പോലും കാഴ്ചക്കാരനാക്കി തകര്‍പ്പന്‍ പ്രകടനമാണ് ദേവ്ദത്ത് പുറത്തെടുത്തത്. 45 പന്തില്‍ 6 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 63 റണ്‍സ് നേടിയ ദേവ്ദത്തിന് ആശംസാ പ്രവാഹമാണ്. ഇതിനിടെ സാക്ഷാല്‍ യുവരാജ് സിങ് ദേവദത്തിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഒപ്പം കളിക്കാന്‍ ആഗ്രഹമുണ്ടെന്നും ഫ്‌ളിക്ക് ഷോട്ട് ദേവ്ദത്തില്‍ നിന്ന് കണ്ട് പഠിക്കണമെന്നുമാണ് യുവരാജ് ട്വീറ്റ് ചെയ്തത്. ഇതിന് ദേവ്ദത്ത് നല്‍കിയ മറുപടിയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വിരാട് കോലിയുടെയും ദേവ്ദത്തിന്റെയും ബാറ്റിങ്ങിനെയും ആര്‍സിബിയുടെ വിജയത്തെയും പ്രശംസിച്ചായിരുന്നു യുവിയുടെ ട്വീറ്റ് 'ഫോം താല്‍ക്കാലിവും ഫോം ശാശ്വതവുമാണ് വിരാട് കോലി. കഴിഞ്ഞ എട്ട് വര്‍ഷമായി കോലിയെ ഇത്തരത്തില്‍ ഫോം ഔട്ടായി കണ്ടിട്ടില്ല. ശരിക്കും അവിശ്വസനീയമായിരുന്നു. പടിക്കല്‍ മികച്ചവനാണ്. ഒരുമിച്ച് ബാറ്റ് ചെയ്ത് ആരാണ് കേമെന്ന് നോക്കാം'-എന്നായിരുന്നു യുവിയുടെ ട്വീറ്റ്.

പലപ്പോഴും ദേവ്ദത്തിന്റെ പ്രകടനത്തെ യുവരാജിനോട് താരതമ്യപ്പെടുത്തുന്നുണ്ട്. ടൈമിങ്ങാണ് യുവരാജിന്റെ കരുത്ത്. ഫ്‌ളിക്ക് ഷോട്ട് കളിക്കാന്‍ യുവിയെപ്പോലെ മികവുള്ള മറ്റൊരു താരമില്ല. ഇതേ ശൈലിയാണ് മലയാളി താരം ദേവ്ദത്തിന്റേയും. യുവരാജിന്റെ പ്രശംസയും ഒന്നിച്ച് കളിക്കാമെന്നുള്ള ചലഞ്ചും കണ്ട് ദേവ്ദത്ത് ട്വിറ്ററിലൂടെ മറുപടിയും നല്‍കിയിട്ടുണ്ട്.'നിങ്ങളോടൊപ്പം മത്സരിക്കാനില്ല പാജി,നിങ്ങളില്‍ നിന്ന് ഫ്‌ളിക്ക് പഠിച്ചത്. എല്ലായ്‌പ്പോഴും നിങ്ങളോടൊപ്പം ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നു. വരു പോകാം' എന്നായിരുന്നു ദേവ്ദത്തിന്റെ ട്വീറ്റ്.

yuvrajsingh-devduttpadikkal

അരങ്ങേറ്റ ഐപിഎല്ലില്‍ത്തന്നെ അര്‍ധ സെഞ്ച്വറി നേടിയാണ് ദേവ്ദത്ത് പ്രശംസ പിടിച്ചുപറ്റിയത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ദേവ്ദത്തിന്റെ സ്ഥിരതയാണ് മറ്റുള്ളവരില്‍ നിന്ന് താരത്തെ വ്യത്യസ്തനാക്കുന്നത്. സ്പിന്‍ നിരയേയും നന്നായി നേരിടാന്‍ ദേവ്ദത്തിന് സാധിക്കുന്നുണ്ട്. പ്രായത്തേക്കാള്‍ ഉയര്‍ന്ന പക്വത ദേവ്ദത്തിന്റെ ബാറ്റിങ്ങില്‍ കാണുന്നുണ്ട്. അടുത്ത വര്‍ഷം രണ്ട് ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ടീമില്‍ ദേവ്ദത്തിന് ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്താനുള്ള സാധ്യത കൂടുതലാണ്.

രാജസ്ഥാന്‍ റോയല്‍സിനെ എട്ട് വിക്കറ്റിനാണ് ആര്‍സിബി തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബി 19.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. ഏറെ നാളായിം ഫോം കണ്ടെത്താന്‍ സാധിക്കാതിരുന്ന കോലി (53 പന്തില്‍ 72) തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

Story first published: Sunday, October 4, 2020, 13:27 [IST]
Other articles published on Oct 4, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+