For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ധോണിയെ പിടിച്ച് നിര്‍ത്തിയ ബൗളര്‍, ആ താരത്തെ കണ്ടെത്തിയതിന് ഇര്‍ഫാന് നന്ദി പറഞ്ഞ് യൂസഫ്

By Vaisakhan MK

ദുബായ്: ഹൈദരാബാദിന്റെ വിജയത്തില്‍ കഴിഞ്ഞ ദിവസം ഏറ്റവും നിര്‍ണായകമായത് അവസാന ഓവറായിരുന്നു. അതെറിഞ്ഞത് പതിനെട്ടുകാരനും. മഹേന്ദ്ര സിംഗ് ധോണിയെന്ന ബെസ്റ്റ് ഫിനിഷറെ വിജയിക്കുന്നതില്‍ നിന്ന് തടഞ്ഞ് നിര്‍ത്തിയത് അബ്ദുള്‍ സമദ് എന്ന താരമാണ്. അദ്ദേഹത്തിന്റെ ഓവറിനെ അഭിനന്ദിച്ച് യൂസഫ് പഠാന്‍ രംഗത്തെത്തി. സഹോദരന്‍ ഇര്‍ഫാന്‍ പഠാനെയും യൂസഫ് അഭിനന്ദിച്ചു. ഇങ്ങനൊരു ക്രിക്കറ്ററെ ട്രെയിന്‍ ചെയ്ത് വലിയൊരു താരമാക്കി മാറ്റിയതിനാണ് ഇര്‍ഫാനോട് യൂസുഫ് പറഞ്ഞിരിക്കുന്നത്.

1

കശ്മീരില്‍ നിന്നുള്ള താരമാണ് അബ്ദുള്‍ സമദ്. ഇര്‍ഫാന്‍ പഠാനാണ് കശ്മീര്‍ ടീമിന്റെ പരിശീലകന്‍. കശ്മീരില്‍ നിന്നും ഐപിഎല്‍ കളിക്കുന്ന മൂന്നാമത്തെ താരം കൂടിയാണ് സമദ്. താരത്തിന്റെ പ്രകടനം വലിയ പ്രശംസ നേടി കൊണ്ടിരിക്കുകയാണ്. അവസാന ഓവറില്‍ 28 റണ്‍സ് വേണ്ടിയിരുന്നു വിജയിക്കാന്‍. എന്നാല്‍ 20 റണ്‍സ് മാത്രം വഴങ്ങി സ്പിന്നറായ സമദ് ടീമിനെ വിജയിപ്പിച്ചിരുന്നു. മത്സരത്തില്‍ ഒരു വിക്കറ്റും നേടിയിരുന്നു സമദ്. കഴിഞ്ഞ കളിയില്‍ സിക്‌സും ഫോറും അടിച്ച് മികച്ച ഫിനിഷറാവാന്‍ സാധിക്കുമെന്നും സമദ് തെളിയിച്ചിരുന്നു.

സമദിനെ പരിശീലിപ്പിച്ചതും കരിയറില്‍ എല്ലാ വിധ ഉപദേശങ്ങളും നല്‍കുന്നത് ഇര്‍ഫാന്‍ പഠാനാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ വിവിഎസ് ലക്ഷ്മണ്‍ ഇര്‍ഫാന്‍ പഠാനെ വിളിച്ച് ഒരു ഫിനിഷറെ കുറിച്ച് ചോദിച്ചിരുന്നു. ഇതാണ് സമദിന്റെ കരിയറില്‍ വഴിത്തിരിവായത്. ഹൈദരാബാദിന്റെ ഫിനിഷറുടെ കൂടി റോളിലേക്കാണ് ഇതോടെ സമദ് എത്തിയത്. ഇര്‍ഫാന്‍ പഠാന്റെ സഹായവും ഇക്കാര്യത്തില്‍ ലക്ഷ്ണിനുണ്ടായിരുന്നു. വളരെ മികച്ച കണ്ടെത്തല്‍ ഇര്‍ഫാന്‍. അബ്ദുള്‍ സമദ് ബാറ്റ് കൊണ്ടും പന്ത് കൊണ്ടും മികച്ച തുടക്കമാണ് നല്‍കിയിരിക്കുന്നത്. ഒരുപാട് കഴിവുള്ള താരമാണ് അദ്ദേഹം. ഐപിഎല്‍ ടീമിലേക്ക് നിനക്ക് നല്ല സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നും യൂസഫ് പറഞ്ഞു.

ഇര്‍ഫാന്‍ ഈ ട്വീറ്റിന് മറുപടിയും നല്‍കി. ചേട്ടാ, ഞാന്‍ നേരത്തെ തന്നെ അനൗദ്യോഗികമായി ടീമിലേക്ക് താരങ്ങളെ നല്‍കുന്നുണ്ടെന്നും ഇര്‍ഫാന്‍ പറഞ്ഞു. സമദ് കഴിഞ്ഞ വര്‍ഷമാണ് കശ്മീരിന് വേണ്ടി ഫസ്റ്റ് ക്ലാസ്, എ ക്രിക്കറ്റ്, ടി20 മത്സരങ്ങളില്‍ അരങ്ങേറിയത്. 11 ടി20 മത്സരങ്ങള്‍ ഇതുവരെ സമദ് കളിച്ചിട്ടുണ്ട്. ബാറ്റിംഗില്‍ മികച്ച ശരാശരിയുമുണ്ട്. 2019-20 രഞ്ജി ട്രോഫി സീസണില്‍ 592 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. മൂന്ന് സെഞ്ച്വറികളും കുറിച്ചിരുന്നു. 36 സിക്‌സറുകളാണ് ആ ബാറ്റില്‍ നിന്ന് പിറന്നത്. അതും റെക്കോര്‍ഡായിരുന്നു.

Story first published: Saturday, October 3, 2020, 17:17 [IST]
Other articles published on Oct 3, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+