Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPl 2020: ഇത് സിഎസ്‌കെയെ ബാധിക്കും, ധോണിയെ ആ താരങ്ങള്‍ വീണ്ടും നിരാശപ്പെടുത്തിയെന്ന് സെവാഗ്!!

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് പ്ലേഓഫ് കാണാതെ പുറത്തായിരിക്കുകയാണ്. ഇനി എന്ത് അദ്ഭുതങ്ങള്‍ സംഭവിച്ചാലും അവര്‍ പ്ലേഓഫിലെത്താന്‍ പോകുന്നില്ല. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായിട്ടാണ് ചെന്നൈ ആദ്യ റൗണ്ടില്‍ തന്നെ പുറത്താവുന്നത്. എന്നാല്‍ തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. മുംബൈക്കെതിരായ സിഎസ്‌കെയുടെ തോല്‍വി അവരെ വളരെ കാലം വേദനിപ്പിക്കുമെന്ന് സെവാഗ് പറഞ്ഞു. യുവാക്കളെ താന്‍ വീണ്ടും കളിപ്പിച്ചിട്ടും അവരെന്നെ വീണ്ടും നിരാശപ്പെടുത്തിയല്ലോ എന്ന് ആലോചിച്ച് എംഎസ് ധോണിയെ ഈ തോല്‍വി വല്ലാതെ വേദനിപ്പിക്കുമെന്നും സെവാഗ് പറഞ്ഞു.

1

യുവതാരങ്ങള്‍ക്ക് വേണ്ടിയെങ്കിലും കുറച്ച് റണ്‍സ് അവര്‍ക്ക് നേടാമായിരുന്നു. ടൂര്‍ണമെന്റിന്റെ സ്വാഭാവമെന്താണെന്ന് അറിയാനെങ്കിലും അവര്‍ കുറച്ച് റണ്‍സടിക്കാമായിരുന്നു എന്ന് സെവാഗ് വ്യക്തമാക്കി. സിഎസ്‌കെയിലെ യുവതാരങ്ങള്‍ നന്നായി കളിച്ച് ടീമിനെ 150 റണ്‍സെന്ന ടോട്ടലില്‍ എത്തിച്ചിരുന്നെങ്കില്‍ ധോണി ഒന്ന് പൊരുതി നോക്കാമായിരുന്നു. അദ്ദേഹം ആ സ്‌കോര്‍ നല്ല രീതിയില്‍ ഡിഫന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമായിരുന്നു. എന്നാല്‍ ധോണിയെ കൂടുതല്‍ വേദനിപ്പിച്ചിരിക്കുന്ന യുവാക്കളുടെ മോശം പ്രകടനമായിരിക്കും. ഇവിടെ നിന്ന് അവര്‍ എങ്ങനെ തിരിച്ചുവരുമെന്ന കാണാന്‍ കാത്തിരിക്കുകയാണെന്നും സെവാഗ് പറഞ്ഞു.

്അതേസമയം ടീമിന് വിചാരിച്ച രീതിയില്‍ കളിക്കാന്‍ സാധിച്ചില്ലെന്ന് ധോണിയും വ്യക്തമാക്കി. തീര്‍ച്ചയായും ഇത് ടീമിനെ വേദനിപ്പിക്കുന്നതാണ്. എവിടെയാണ് ടീമിന് പിഴയ്ക്കുന്നതെന്നാണ് മനസ്സിലാക്കുന്നത്. ഈ വര്‍ഷം ഒരിക്കലും ഞങ്ങളുടേതല്ല. ഈ സീസണില്‍ ഒന്നോ രണ്ടോ മത്സരത്തില്‍ മാത്രമാണ് ഞങ്ങള്‍ നന്നായി ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങിയത്. ഇതിപ്പോ എത്ര വിക്കറ്റിന് തോറ്റാലും പ്രശ്‌നമില്ല. തോറ്റു എന്നതാണ് പ്രധാനം. എല്ലാ കളിക്കാരെയും ഇത് വേദനിപ്പിക്കുന്നതാണ്. അവര്‍ കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ എപ്പോഴും എല്ലാ കാര്യങ്ങളും നിങ്ങള്‍ വിചാരിക്കുന്നത് പോലെ നടക്കില്ലല്ലോ എന്നും ധോണി പറഞ്ഞു.

അടുത്ത വര്‍ഷം വരുമ്പോഴേക്ക് ഒരു വ്യക്തമായ ചിത്രം ടീമിന് ആവശ്യമാണ്. എല്ലാ അര്‍ത്ഥത്തിലും മാറിയ ടീമാണ് വേണ്ടത്. താരലേലവും കളിക്കുന്നത് എവിടെയാണെന്നതും പ്രധാനമാണ്. ഒരാരോ താരങ്ങള്‍ക്കും അവരുടെ കഴിവ് പ്രകടിപ്പിക്കാന്‍ അവസരം നല്‍കേണ്ടതുണ്ട്. അവസാന മൂന്ന് കളിയിലും അത്തരം താരങ്ങളെ പരമാവധി ഉപയോഗിക്കും. അടുത്ത വര്‍ഷത്തേക്കുള്ള മികച്ച തയ്യാറെടുപ്പായി അത് മാറും. ആരൊക്കെയാണ് നല്ല ബാറ്റ്‌സ്മാനെന്ന് കണ്ടെത്തുക. ഡെത്ത് ഓവറുകളില്‍ ആരാണ് നന്നായി പന്തെറിയുകയെന്ന് മനസ്സിലാക്കുക. സമ്മര്‍ദത്തെ അതിജീവിക്കുന്ന കളിക്കാരെയും ആവശ്യമാണെന്നും ധോണി പറഞ്ഞു.

Story first published: Saturday, October 24, 2020, 10:59 [IST]
Other articles published on Oct 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+