വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കോലിയും മനുഷ്യന്‍, യന്ത്രമല്ല- എല്ലാം കളിയുടെ ഭാഗം, പിന്തുണയുമായി ബാല്യകാല കോച്ച്

കോലിക്കു ഐപിഎല്ലില്‍ ഇതുവരെ ഫോമിലെത്താനായിട്ടില്ല

ഐപിഎല്ലിന്റെ ഈ സീസണില്‍ ഏറ്റവുമധികം പഴികേട്ട താരങ്ങളിലൊരാളാണ് റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലി. ബാറ്റിങില്‍ ഫ്‌ളോപ്പായി മാറിയ അദ്ദേഹം ഫീല്‍ഡിങിലും നിരാശപ്പെടുത്തി. കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ആര്‍സിബി ദയനീയമായ തോല്‍വിയേറ്റു വാങ്ങിയ കഴിഞ്ഞ മല്‍സരത്തില്‍ രണ്ടു അനായാസ ക്യാച്ചുകള്‍ കോലി കൈവിട്ടിരുന്നു. ഇതിന്റെ പേരില്‍ ഏറെ ട്രോളുകള്‍ക്കു ഇരയായ അദ്ദേഹത്തെ സുനില്‍ ഗവാസ്‌കറുള്‍പ്പെടെയുള്ളവരും വിമര്‍ശിച്ചിരുന്നു.

IPL 2020: ഇന്ത്യക്കാര്‍ വാഴുന്ന സീസണ്‍- രാഹുല്‍, മായങ്ക്, രോഹിത്, ശുഭ്മാന്‍... കൈയടിച്ചേ തീരൂIPL 2020: ഇന്ത്യക്കാര്‍ വാഴുന്ന സീസണ്‍- രാഹുല്‍, മായങ്ക്, രോഹിത്, ശുഭ്മാന്‍... കൈയടിച്ചേ തീരൂ

ഐപിഎല്‍: ഹൈദരാബാദിന്റെ തോല്‍വിക്ക് കാരണം ആ പിഴവ്.... ടി20യില്‍ സംഭവിക്കരുതെന്ന് വാര്‍ണര്‍!!ഐപിഎല്‍: ഹൈദരാബാദിന്റെ തോല്‍വിക്ക് കാരണം ആ പിഴവ്.... ടി20യില്‍ സംഭവിക്കരുതെന്ന് വാര്‍ണര്‍!!

കരിയറില്‍ ഏറെ മോശം സമയത്തിലൂടെ കടന്നുപോവുന്ന കോലിയെ പിന്തുണച്ചു രംഗത്തു വന്നിരിക്കുകയാണ് ബാല്യകാല കോച്ച് രാജ്കുമാര്‍ ഷാ. മറ്റുള്ള താരങ്ങള്‍ക്കു മാതൃകയാക്കാവുന്ന ഒരു അളവുകോല്‍ സൃഷ്ടിച്ചു കഴിഞ്ഞ കളിക്കാരനാണ് കോലിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോലി യന്ത്രമല്ല

കോലി യന്ത്രമല്ല

കോലിയും മനുഷ്യനാണ്, യന്ത്രമല്ലെന്നു ഷാ അഭിപ്രായപ്പെട്ടു. കളിക്കാനിറങ്ങുന്ന എല്ലാ മല്‍സരത്തിലും ഒരു താരത്തിന് വിജയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏതൊരു കായികതാരത്തിന്റെയും ജീവിതത്തില്‍ ഇതുപോലെയുള്ള അവസ്ഥകളുണ്ടാവും. പിച്ചില്‍ നിങ്ങള്‍ക്കു നല്ല ദിവസവും അതുപോലെ തന്നെ മോശം ദിവസവുമുണ്ടാവും. പ്രകടനത്തിന്റെയും ഫിറ്റ്‌നസിന്റെയും കാര്യത്തില്‍ അത്രയും ഉയര്‍ന്ന നിലവാരത്തില്‍ ഒരു അളവുകോല്‍ സൃഷ്ടിച്ചതിനാല്‍ തന്നെ കോലി യന്ത്രമല്ല, മറിച്ചു മനുഷ്യനാണെന്ന് ആളുകള്‍ പലപ്പോഴും മറന്നുപോവുന്നതായും കോച്ച് വിശദമാക്കി.

എല്ലായ്‌പ്പോഴും വിജയിക്കില്ല

എല്ലായ്‌പ്പോഴും വിജയിക്കില്ല

കളിക്കളത്തില്‍ ഇറങ്ങിയാല്‍ എല്ലാ തവണയും നിങ്ങള്‍ക്കു വിജയിക്കാന്‍ കഴിയില്ല. തുടര്‍ച്ചയായി സ്ഥിരതയാര്‍ന്ന പ്രകടനം കോലി നടത്തിക്കൊണ്ടിരിക്കുന്നതാണ് ആരാധകര്‍ കണ്ടിട്ടുള്ളത്. അതുകൊണ്ടു തന്നെ ഒരു മോശം ഇന്നിങ്‌സ് പോലും അവരെ ദുഖിതരാക്കുമെന്നും രാജ്കുമാര്‍ പറഞ്ഞു.

ഫിറ്റ്‌നസും ഫോമും

ഫിറ്റ്‌നസും ഫോമും

ക്രിക്കറ്റ് മാത്രമല്ല മറ്റേത് കായിക ഇനമെടുത്താലും നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫിറ്റ്‌നസുള്ള താരങ്ങളുടെ നിരയിലാണ് കോലിയുടെ സ്ഥാനം. കഠിനാധ്വാനത്തിലൂടെയാണ് അദ്ദേഹം ഈ നിലവാരത്തിലേക്കുയര്‍ന്നത്. മികച്ച ഫിറ്റ്‌നസാണ് കോലിയെ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ സഹായിക്കുന്നത്.
അഗ്രസീവ് ബാറ്റ്‌സ്മാനും ക്യാപ്റ്റനും കൂടിയായ കോലിക്കു ഈ സീസണിലെ ഐപിഎല്ലില്‍ തന്റെ യഥാര്‍ഥ ഫോമിന്റെ അരികില്‍ പോലുമെത്താന്‍ കഴിഞ്ഞിട്ടില്ല. കൊവിഡ് കാരണം ക്രിക്കറ്റില്‍ നിന്നും നീണ്ട ഇടവേള വന്നത് അദ്ദേഹത്തിന്റെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ടെന്നാണ് ഐപിഎല്ലിലെ പ്രകടനം സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ മിന്നുന്ന പ്രകടനങ്ങളുമായി വിമര്‍ശകരുടെ വായടപ്പിക്കാനായിരിക്കും കോലിയുടെ ശ്രമം.

Story first published: Sunday, September 27, 2020, 17:44 [IST]
Other articles published on Sep 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X