Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ആ താരമില്ലെങ്കില്‍ ഹൈദരാബാദ് വിജയിക്കില്ല, എന്തുകൊണ്ട് കളിപ്പിച്ചില്ലെന്ന് ചോപ്ര

ദുബായ്: സണ്‍റൈസേഴ്‌സ് തോല്‍വിയില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. എന്തുകൊണ്ട് കെയ്ന്‍ വില്യംസണെ കളിപ്പിച്ചില്ലെന്ന് ചോപ്ര ചോദിക്കുന്നു. ടീമിന്റെ തോല്‍വിക്ക് പ്രധാന കാരണം അതാണെന്നും ചോപ്ര പറഞ്ഞു. കഴിഞ്ഞ ദിവസം സ്‌കോര്‍ ഉയര്‍ത്താന്‍ കഷ്ടപ്പെട്ടിരുന്നു ഹൈദരാബാദ്. വേണ്ട രീതിയില്‍ തിളങ്ങാന്‍ മനീഷ് പാണ്ഡെ ഒഴിച്ചുള്ള താരങ്ങള്‍ക്കും സാധിച്ചില്ല. ഇതാണ് ചോപ്ര അടക്കമുള്ളവര്‍ വിമര്‍ശിച്ചിരിക്കുന്നത്. വൃദ്ധിമാന്‍ സാഹയെയും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട് ആകാശ് ചോപ്ര.

വില്യംസണ്‍ കളിച്ചില്ലെങ്കില്‍...

വില്യംസണ്‍ കളിച്ചില്ലെങ്കില്‍...

ഹൈദരാബാദിനെ ബാറ്റിംഗ് നിര കരുത്തുള്ളത് പോലെ തോന്നിയിരുന്നില്ല. കെയ്ന്‍ വില്യംസണ്‍ അവരുടെ ടീമില്‍ ഇല്ലെങ്കില്‍ ദുര്‍ബലമായ നിരയായിട്ടാണ് ഹൈദരാബാദിനെ തോന്നാറുള്ളതെന്നും ആകാശ് ചോപ്ര പറഞ്ഞു. എന്തുകൊണ്ട് വില്യംസണെ കളിപ്പിച്ചില്ലെന്നും ചോപ്ര ചോദിക്കുന്നു. മിച്ചല്‍ മാര്‍ഷ് നിങ്ങളുടെ ടീമിലില്ല. പകരം മുഹമ്മദ് നബിയെ കളിപ്പിച്ചു. നല്ല തീരുമാനമായിരുന്നു അത്. എന്നാല്‍ വില്യംസണ്‍ കളിക്കിടെ നടന്ന അഭിമുഖത്തില്‍ ഫിറ്റ്‌നെസോടെ ഇരിക്കുന്നുവെന്നാണ് മനസ്സിലാവുന്നത്. പരിക്കേറ്റതായും വില്യംസണ്‍ പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് അദ്ദേഹത്തെ പുറത്തിരുത്തിയതെന്നും ചോപ്ര ചോദിച്ചു.

എവിടെയും എത്താന്‍ പോകുന്നില്ല

എവിടെയും എത്താന്‍ പോകുന്നില്ല

ഈ കളിയും വെച്ച് അവര്‍ എവിടെയും എത്താന്‍ പോകുന്നില്ല. വില്യംസണെ ടീമില്‍ എത്തിക്കാന്‍ അവര്‍ ശ്രമിക്കണം. വില്യംസണില്ലാതെ ഹൈദരാബാദ് ശക്തമായ നിരയായി തോന്നുന്നില്ല. ബാറ്റിംഗ് നിര ശക്തമായി തോന്നുന്നില്ല. വില്യംസണ്‍ ഇല്ലെങ്കില്‍ 180 എന്ന സ്‌കോറിലേക്ക് എത്തുക അസാധ്യമാണ്. ടീമിന്റെ ബൗളിംഗില്‍ പ്രശ്‌നങ്ങളുണ്ട്. ഭുവനേശ്വര്‍ കുമാറും റാഷിദ് ഖാനും പഴയ പോലെ ഫോമിലല്ല. മറ്റ് കളിക്കാര്‍ ഫോമിലേക്ക് ഉയര്‍ന്നിട്ടില്ലെങ്കില്‍, ടൂര്‍ണമെന്റിലെ ഏറ്റവും ദുര്‍ബലമായ ടീമുകളിലൊന്നായി അവര്‍ മാറും. അവസാന നാലിലായിരിക്കും അവര്‍ ഫിനിഷ് ചെയ്യുകയെന്നും ചോപ്ര പറഞ്ഞു.

സാഹയ്ക്ക് പുറത്ത് പോകാം

സാഹയ്ക്ക് പുറത്ത് പോകാം

വൃദ്ധിമാന്‍ സാഹ മോശം പ്രകടനമാണ് നടത്തിയതെന്ന് ചോപ്ര പറയുന്നു. വമ്പനടികള്‍ക്ക് ശ്രമിച്ചെങ്കിലും, അതൊന്നും സാഹയ്ക്ക് സാധിച്ചില്ല. അത്തരമൊരു സാഹചര്യത്തില്‍ ഔട്ടാവുക എന്നതാണ് ആ താരത്തിന് മുന്നിലുള്ള വഴി. ബെയര്‍സ്‌റ്റോയും വാര്‍ണറും പുറത്തായപ്പോള്‍ മനീഷ് പാണ്ഡെയ്‌ക്കൊപ്പം സാഹയെ കളിക്കാന്‍ അനുവദിച്ചത് തെറ്റായ തീരുമാനമാണ്. പ്രിയം ഗാര്‍ഗിനെയോ അഭിഷേക് ശര്‍മയെയോ കളിപ്പിക്കണമായിരുന്നു. അവര്‍ക്ക് ആദ്യ മത്സരം കളിച്ചതിന്റെ പരിചയമുണ്ടായിരുന്നു. സാഹയെ തിരിച്ചുവിളിച്ച് മറ്റൊരു ബാറ്റ്‌സ്മാനെ അപ്പോള്‍ കളിപ്പിക്കണമായിരുന്നു. ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞില്ലെങ്കില്‍ മുഴുവന്‍ ഓവറും നല്‍കാറില്ല. അത് ബാറ്റ്‌സ്മാന്‍മാര്‍ക്കും ആവശ്യമാണെന്ന് ചോപ്ര വ്യക്തമാക്കി.

വില്യംസണ്‍ എന്ന് കളിക്കും

വില്യംസണ്‍ എന്ന് കളിക്കും

തനിക്ക് ചെറിയ പരിക്കുകള്‍ കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ ഫിറ്റാണ്. സണ്‍റൈസേഴ്‌സിന്റെ അടുത്ത മത്സരങ്ങളില്‍ കളിക്കാന്‍ റെഡിയാണെന്നും വില്യംസണ്‍ പറഞ്ഞിരുന്നു. തന്റെ ശരീരം തയ്യാറാണ്. ചെറിയ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ച് കഴിഞ്ഞു. പക്ഷേ അധികം മത്സരം നഷ്ടപ്പെടാത്തതില്‍ ഞാന്‍ ഭാഗ്യവാനാണ്. ഒരുപാട് സമയം അപ്രതീക്ഷിതമായി വീണുകിട്ടി. അതുകൊണ്ട് ഫിറ്റായി നില്‍ക്കാന്‍ സാധിച്ചു. ഓരോ ടീമിലും ഏത് താരത്തെ കളിപ്പിക്കണമെന്ന കാര്യത്തില്‍ ബാലന്‍സിംഗ് ഉണ്ടാവും. അതിനനുസരിച്ചാണ് കളിപ്പിക്കുന്നതെന്നും വില്യംസണ്‍ പറഞ്ഞു.

Story first published: Sunday, September 27, 2020, 15:46 [IST]
Other articles published on Sep 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+