Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സ്മിത്തിന് പകരം നായകസ്ഥാനത്ത് ബട്‌ലര്‍ എത്തുമോ? രാജസ്ഥാന്റെ ട്വീറ്റുകള്‍ വൈറല്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ പ്രതീക്ഷിച്ച നിലവാരത്തിനൊത്ത് ഉയരാന്‍ രാജസ്ഥാന്‍ റോയല്‍സിന് സാധിച്ചിട്ടില്ല. മികച്ച താരനിരയുണ്ടായിട്ടും പദ്ധതികളി പാളിച്ചകള്‍ ടീമിന് തിരിച്ചടിയാകുന്നു. പലപ്പോഴും സ്റ്റീവ് സ്മിത്തിന്റെ നായകനെന്ന നിലയിലെ തീരുമാനങ്ങളും പിഴക്കുന്നു. സീസണില്‍ 8 മത്സരം കളിച്ച രാജസ്ഥാന്‍ മൂന്ന് മത്സരത്തില്‍ മാത്രമാണ് ജയിച്ചത്. ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് സ്റ്റീവ് സ്മിത്തിനെ നായകസ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവിശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ സ്മിത്തിനെ മാറ്റി ജോസ് ബട്‌ലറെ രാജസ്ഥാന്‍ റോയല്‍ നായകനാക്കാന്‍ ഒരുങ്ങുന്നുവെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അഭ്യൂഹം ശക്തമാണ്.

ഇതിന് കാരണം രാജസ്ഥാന്‍ റോയല്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവെച്ച ബട്‌ലറുടെ ചിത്രവും വീഡിയോയുമാണ്. ജോസ് ബട്‌ലറിന്റെ പരിശീലന വീഡിയോ കവിത സ്റ്റോപ് മോഷനില്‍ എന്ന തലക്കെട്ടോടെയാണ് രാജസ്ഥാന്‍ പോസ്റ്റ് ചെയ്തത്. കൂടാതെ ലോകത്തിലെ മികച്ച ബോസ് എന്നെഴുതിയ കപ്പും പിടിച്ചിരിക്കുന്ന ബട്‌ലറുടെ ചിത്രത്തിനൊപ്പം താങ്കളെപ്പോലൊരു ബോസിനെ ലഭിച്ചതില്‍ നന്ദിയെന്നും കുറിച്ചിട്ടുണ്ട്. ഇതോടെയാണ് സ്മിത്തിനെ മാറ്റി ബട്‌ലര്‍ രാജസ്ഥാന്‍ നായകനാകുന്നുവെന്ന അഭ്യൂഹം ഇപ്പോള്‍ പ്രചരിക്കുന്നത്. നേരത്തെ ഇത്തരമൊരു ആവിശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഉയര്‍ന്നപ്പോള്‍ സ്മിത്തിനെ പിന്തുണച്ചാണ് രാജസ്ഥാന്‍ പരിശീലകര്‍ സംസാരിച്ചത്. സ്മിത്ത് ലോകോത്തര താരമാണെന്നും അതിനാല്‍ അദ്ദേഹം ഫോമിലേക്കുയരുമെന്നുമാണ് അവര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ സ്മിത്തിനെ ഒഴിവാക്കി ബട്‌ലറെ ബോസ് എന്ന് വിശേഷിപ്പിക്കുന്ന വീഡിയോയും ചിത്രങ്ങളും പോസ്റ്റ് ചെയ്തതിലൂടെ ബട്‌ലര്‍ നായകനായി എത്തുമെന്ന തരത്തിലാണ് ആരാധകര്‍ ഇതിനെ കാണുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓസീസിനൊപ്പം മികച്ച നായക റെക്കോഡുള്ള സ്മിത്തിനെ മാറ്റുക അത്ര എളുപ്പമുള്ള കാര്യമല്ല. കൂടാതെ നായകനെന്ന നിലയില്‍ അനുഭവസമ്പന്നല്ലാത്ത ബട്‌ലറെ നായകനാക്കുന്ന തരത്തിലൊരു സാഹസത്തിന് രാജസ്ഥാന്‍ മുതിരാന്‍ സാധ്യത വളരെ കുറവാണ്.

stevesmith-josbuttler

സീസണിലെ ആദ്യ രണ്ട് മത്സരത്തിലും തിളങ്ങിയ സ്മിത്ത് പിന്നീടുള്ള എല്ലാ മത്സരത്തിലും നിരാശപ്പെടുത്തി. അവസാന മത്സരത്തില്‍ ഡല്‍ഹിയോട് ജയിക്കാവുന്ന കളി രാജസ്ഥാന്‍ തോറ്റതിനും പഴി സ്മിത്തിനാണ്. ടീം തിരഞ്ഞെടുപ്പിനൊപ്പം ബാറ്റിങ് ഓഡറിലെ പിഴവുകളുമാണ് പ്രധാനമായും ആരാധകരെ ചൊടിപ്പിക്കുന്നത്. ബെന്‍ സ്റ്റോക്‌സിനെ ഓപ്പണറാക്കി റോബിന്‍ ഉത്തപ്പയെ മധ്യനിരയില്‍ കളിപ്പിക്കുന്നതിനെയാണ് ആരാധകര്‍ കൂടുതല്‍ വിമര്‍ശിക്കുന്നത്. കൂടാതെ സഞ്ജു സാംസണിനെ നാലാം നമ്പറില്‍ കളിപ്പിക്കുന്നതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഓപ്പണിങ്ങിലും മൂന്നാം നമ്പറിലും മികച്ച റെക്കോഡുള്ള സഞ്ജുവിന്റെ നാലാം നമ്പറിലെ പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. കെകെആര്‍ ദിനേഷ് കാര്‍ത്തികില്‍ നിന്ന് നായകസ്ഥാനം ഇയാന്‍ മോര്‍ഗന് നല്‍കിയതുപോലെ സ്മിത്തിനെ മാറ്റി ബട്‌ലര്‍ രാജസ്ഥാന്‍ നായകനായി എത്തുമോയെന്നറിയാനുള്ള കാത്തിരുപ്പിലാണ് ആരാധകര്‍.

Story first published: Friday, October 16, 2020, 19:41 [IST]
Other articles published on Oct 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+