Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അവന്‍ യുവരാജോ ഗെയ്‌ലോ അല്ല, പിന്നെ കോലി എന്തിനാണ് നാലാം നമ്പറില്‍ ഇറക്കിയതെന്ന് സെവാഗ്!!

ദുബായ്: ബാംഗ്ലൂരിന്റെ തോല്‍വിക്ക് കാരണം കോലിയുടെ തീരുമാനങ്ങളാണെന്ന് ചൂണ്ടിക്കാണിച്ച് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്. കോലി എന്തുകൊണ്ട് നാലാം നമ്പറില്‍ ഡിവില്യേഴ്‌സിനെ ഇറക്കിയില്ലെന്ന് സെവാഗ് ചോദിക്കുന്നു. നാലാം നമ്പറില്‍ വമ്പടിക്കാരനല്ലാത്ത താരത്തെ ഇറക്കിയതിന്റെ ലോജിക്ക് തനിക്ക് മനസ്സിലാവുന്നില്ലെന്നും സെവാഗ് തുറന്നടിച്ചു. തോല്‍വിയില്‍ ബൗളിംഗ് ചേഞ്ച് അടക്കം വന്‍ വീഴ്ച്ചകള്‍ കോലിക്ക് സംഭവിച്ചിരുന്നു. ആര്‍സിബി ആരാധകര്‍ കോലിയെ ഇക്കാര്യത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. അതിനിടെയാണ് സെവാഗിന്റെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുന്നത്.

ഡിവില്യേഴ്‌സ് കളിച്ചില്ല

ഡിവില്യേഴ്‌സ് കളിച്ചില്ല

ഡിവില്യേഴ്‌സ് ഇതേ ഗ്രൗണ്ടില്‍ 33 പന്തില്‍ 73 റണ്‍സടിച്ചിരുന്നു. അന്ന് കുറച്ച് പന്തുകള്‍ മാത്രമാണ് ഡിവില്യേഴ്‌സ് കളിച്ചത്. കൂടുതല്‍ പന്തുകള്‍ ഡിവില്യേഴ്‌സിന് നിങ്ങള്‍ നല്‍കിയിരുന്നെങ്കില്‍, അദ്ദേഹം കൂടുതല്‍ റണ്‍സടിക്കുമായിരുന്നു. അതിനുള്ള സാധ്യതയാണ് ആര്‍സിബി ഇല്ലാതാക്കിയതെന്നും സെവാഗ് പറഞ്ഞു. കോലിയുടെ ലെഫ്റ്റ്-റൈറ്റ് ബാറ്റ്‌സ്മാന്‍ കോമ്പിനേഷന്‍ എനിക്ക് മനസ്സിലാവുന്നില്ല. അങ്ങനെയാണെങ്കില്‍ ദേവദത്ത് പടിക്കല്‍ പുറത്തായപ്പോള്‍ മൂന്നാം നമ്പറില്‍ വാഷിംഗ്ടണ്‍ സുന്ദറിനെയായിരുന്നു കളിക്കേണ്ടിയിരുന്നത്. എന്നാല്‍ അതുണ്ടായില്ലല്ലോ എന്നും സെവാഗ് ചോദിച്ചു.

യുവരാജോ ഗെയ്‌ലോ അല്ല

യുവരാജോ ഗെയ്‌ലോ അല്ല

വാഷിംഗ്ടണ്‍ സുന്ദറിനെ നാലാം നമ്പറില്‍ എന്തിനാണ് കളിപ്പിച്ചതെന്ന് മനസ്സിലാവുന്നില്ല. സുന്ദര്‍ ഐപിഎല്ലില്‍ ഇതുവരെ ബാറ്റിംഗ് മികവ് പ്രകടിപ്പിച്ചിട്ടില്ല. ആര്‍സിബി അവരുടെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെ അപ്പോള്‍ ഇറക്കാതിരുന്നതിന്റെ ലോജിക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ലെഫ്റ്റ് ഹാന്‍ഡറെ കുറിച്ച് പറയുന്നു, വാഷിംഗ്ടണ്‍ സുന്ദര്‍ എന്തായാലും ആ സാഹചര്യത്തിന് ചേര്‍ന്നയാളല്ല. സുന്ദര്‍ ചിലപ്പോള്‍ നല്ല കളിക്കാരനായിരിക്കും. പക്ഷേ ബാറ്റിംഗ് മികവ് ഇതുവരെ അദ്ദേഹം പുറത്തെടുത്തിട്ടില്ല. ക്രിസ് ഗെയിലിനെയോ യുവരാജ് സിംഗിനെയോ പോലെ സിക്‌സര്‍ അടിക്കാനുള്ള കഴിവ് സുന്ദര്‍ പ്രകടിപ്പിക്കേണ്ടതുണ്ടെന്നും സെവാഗ് പറഞ്ഞു.

എന്തുകൊണ്ട് നേരത്തെ ഫിനിഷ് ചെയ്തില്ല

എന്തുകൊണ്ട് നേരത്തെ ഫിനിഷ് ചെയ്തില്ല

പഞ്ചാബിന്റെ കളി ഞാന്‍ കൂടുതല്‍ ആസ്വദിക്കുമായിരുന്നു. പക്ഷേ ലോകേഷ് രാഹുല്‍ രണ്ടോവര്‍ മുമ്പേ തീര്‍ക്കണമായിരുന്നു. അത്രയും നല്ല ഫോമിലാണ് രാഹുല്‍ കളിച്ചത്. മധ്യ ഓവറുകളില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരായിരുന്നു പഞ്ചാബ് നിരയില്‍ കളിച്ചത്. മൂന്നോവറില്‍ വെറും 11 റണ്‍സ് മാത്രം മതിയായിരുന്നു പഞ്ചാബിന് ജയിക്കാന്‍. നിങ്ങള്‍ കളി രണ്ടോവര്‍ മുമ്പേ തന്നെ ജയിക്കേണ്ടതായിരുന്നു. എങ്കില്‍ മാത്രമേ നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താന്‍ സാധിക്കൂ എന്നും സെവാഗ് പറഞ്ഞു. കളി ജയിക്കണമെങ്കിലും, ടൂര്‍ണമെന്റില്‍ മുന്നോട്ട് പോകണമെങ്കിലും പഞ്ചാബ് റണ്‍റേറ്റ് ശ്രദ്ധിക്കണം. പഞ്ചാബ് പോയിന്റുകള്‍ ഉണ്ടായിട്ടും റണ്‍റേറ്റ് കാരണം ടൂര്‍ണമെന്റിന്റെ നോക്കൗട്ടിലേക്ക് പോകാന്‍ സാധിക്കാത്ത സാഹചര്യം പഞ്ചാബിന് ഉണ്ടായിട്ടുണ്ടെന്നും സെവാഗ് വ്യക്തമാക്കി.

രാഹുല്‍ നേരത്തെ ഫിനിഷ് ചെയ്യണം

രാഹുല്‍ നേരത്തെ ഫിനിഷ് ചെയ്യണം

രാഹുല്‍ ആര്‍സിബിക്കെതിരെയുള്ള മത്സരം ഫിനിഷ് ചെയ്തത് അഭിനന്ദിക്കേണ്ടതാണ്. എന്നാല്‍ അത് നേരത്തെയാവാമായിരുന്നു. എന്തുകൊണ്ടെന്നാല്‍ ഈ കളി അവര്‍ തോറ്റിരുന്നെങ്കില്‍, നിക്കോളാസ് പൂരാന്‍ അവസാന ഓവറില്‍ പുറത്തായിരുന്നെങ്കില്‍, ആരെയായിരുന്നു അവര്‍ തോല്‍വിക്ക് ഉത്തരവാദികളായി കാണുക. രാഹുലിനെയാണോ, ഗെയിലിനെയാണോ പൂരാനെയാണോ എന്നും സെവാഗ് ചോദിച്ചു. സൂപ്പര്‍ ഓവറിലേക്ക് മത്സരം നീളുകയും, അവിടെ പഞ്ചാബ് തോല്‍ക്കുകയും ചെയ്തിരുന്നെങ്കില്‍ എന്താവുമായിരുന്നു സ്ഥിതി. നിങ്ങള്‍ ക്യാപ്്റ്റനും അവസാന ഓവര്‍ വരെ ക്രീസില്‍ തുടരുകയും ചെയ്യുമ്പോള്‍ നേരത്തെ കളി ജയിപ്പിക്കേണ്ടത് അയാളുടെ ഉത്തരവാദിത്തമാണ്. അവസാന ഓവറില്‍ ഒരു മോശം ഷോട്ടോ, നല്ലൊരു പന്തോ കളി മാറ്റി മറിക്കാം. അക്കാര്യം രാഹുല്‍ മനസ്സിലാക്കേണ്ടതുണ്ടെന്നും സെവാഗ് പറഞ്ഞു.

Story first published: Tuesday, October 20, 2020, 11:02 [IST]
Other articles published on Oct 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+