ഐപിഎല്ലിന്റെ ഈ സീസണില്‍ ലേലത്തില്‍ ആരും വാങ്ങാതിരിക്കുകയും പിന്നീട് പകരക്കാരായി വന്ന ഹീറോസായി മാറുകയും ചെയ്ത ചില താരങ്ങളുണ്ട്. അക്കൂട്ടത്തില്‍ പെടുത്താവുന്ന താരമാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ജാസണ്‍ ഹോള്‍ഡര്‍. പരിക്കേറ്റ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷിനു പകരമാണ് ഹോള്‍ഡറിനെ എസ്ആര്‍എച്ച് ടീമിലേക്കു കൊണ്ടു വന്നത്. ഈ നീക്കം അപ്രതീക്ഷിത വിജയമാവുകയും ചെയ്തു. 13 വിക്കറ്റുകളെടുത്ത ഹോള്‍ഡര്‍ ബാറ്റിങിലും നിര്‍ണായക സംഭാവനകള്‍ നല്‍കിയിരുന്നു.
കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും ഹോള്‍ഡറിനെ വാങ്ങാതിരുന്നതില്‍ ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു താരലേലം. ഏറെ അനുഭവസമ്പത്തുള്ള ഹോള്‍ഡര്‍ക്കു ഏതു സമ്മര്‍ദ്ദ ഘട്ടങ്ങളെയും അതിജീവിക്കാനുള്ള മനക്കരുത്തുണ്ടെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.
IPL 2020: ആര്‍സിബി ചെയ്യുന്ന ഏറ്റവും വലിയ വിഡ്ഢിത്തം ചൂണ്ടിക്കാട്ടി നെഹ്റ, അതു നിര്‍ത്തിയേ തീരൂ
IPL 2020: കോലി മാറിയാല്‍ ആര്‍സിബി തരിപ്പണമാകും, 3 കാര്യങ്ങള്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തും!!
ജാസണ്‍ ഹോള്ഡറിനെപ്പോലൊരു താരത്തെ വാങ്ങാന്‍ ഒരു ടീമും തയ്യാറായില്ലെന്നു അദ്ഭുതപ്പെടുത്തുന്നു. ജെയിംസ് നീഷാം, ക്രിസ് മോറിസ് എന്നിവരടക്കം നിരവധി ഓള്‍റൗണ്ടര്‍മാര്‍ക്കു ഐപിഎല്ലില്‍ ടീമുകള്‍ ലഭിച്ചു. എന്നാല്‍ ടെസ്റ്റ്, ഏകദിനം എന്നിവയില്‍ പതറുന്ന വെസ്റ്റ് ഇന്‍ഡീസ് ടീമിനായി കളിച്ചു കൊണ്ടിരിക്കുന്ന ഹോള്‍ഡറിനെ ആരും വാങ്ങിയില്ല. ദേശീയ ടീമിന്റെ മോശം പ്രകടന കൊണ്ടു തന്നെ ഹോള്ഡറിനുമേല് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നന്നായി പെര്‍ഫോം ചെയ്യണമെന്ന സമ്മര്‍ദ്ദം എല്ലായ്പ്പോഴുമുണ്ടായിരിക്കുമെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന സാഹചര്യങ്ങളില്‍ കളിച്ചു പരിചയമുള്ളതിനാല്‍ തന്നെ ഹോള്‍ഡറിന് ഏതു സാഹചര്യത്തിലും കളിക്കാന്‍ കഴിയും. ഇങ്ങനെയുള്ള വിദേശ താരങ്ങള്‍ക്കു ഐപിഎല്ലിലെ സമ്മര്‍ദ്ദത്തെയും സമര്‍ഥമായി നേരിടാന്‍ സാധിക്കുമെന്നും ഗംഭീര്‍ പറഞ്ഞു.
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സിനെതിരായ എലിമിനേറ്റര്‍ മല്‍സരത്തില്‍ ഹോള്‍ഡറിന്റെ പ്രകടനത്തെ ഗംഭീര്‍ അഭിനന്ദിച്ചു. അപരാജിതമായ അഞ്ചാം വിക്കറ്റില്‍ കെയ്ന്‍ വില്ല്യംസണിനൊപ്പം ഹോള്‍ഡര്‍ 65 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. അവസാന ഓവറില്‍ എസ്ആര്‍എച്ചിനു ജയിക്കാന്‍ ഒമ്പത് റണ്‍സ് വേണ്ടിയിരുന്നു. തുടര്‍ച്ചയായി രണ്ടു ബൗണ്ടറികള്‍ പായിച്ച് ഹോള്‍ഡര്‍ ടീമിനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കുകയായിരുന്നു.
ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ